Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബഹ്‌റിൻ ഇന്ത്യൻ സ്‌കൂൾ കായികമേള; ആര്യഭട്ട ഹൗസ് ഓവറോൾ ചാംപ്യൻന്മാർ

ബഹ്‌റിൻ ഇന്ത്യൻ സ്‌കൂൾ കായികമേള; ആര്യഭട്ട ഹൗസ് ഓവറോൾ ചാംപ്യൻന്മാർ

വേശം അലതല്ലിയ ഇന്ത്യൻ സ്‌കൂൾ കായികമേളയിൽ ആര്യഭട്ട ഹൗസ് ഓവറോൾ ചാമ്പ്യന്മാരായി. വെള്ളിയാഴ്ച ഇന്ത്യൻ സ്‌കൂളിന്റെ ഇസ ടൗൺ കാമ്പസിൽ നടന്ന കായികമേളയിൽ 487 പോയന്റോടെയാണ് ആര്യഭട്ട ഹൗസ് ഓവറോൾ ചാപ്യന്മാരായത്. 340 പോയന്റ് നേടിയ സി വി രാമൻ ഹൗസ് റണ്ണേഴ്സ് അപ് ആയി. വിക്രം സാരാഭായ് ഹൗസ് 329 പോയിന്റോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ജെ സി ബോസ് ഹൗസ് 208 പോയിന്റോടെ നാലാം സ്ഥാനവും നേടി.

ഇന്ത്യൻ സ്‌കൂളിന്റെ ഇസ ടൗൺ കാമ്പസിലെയും റിഫ കാമ്പസിലെയും കുട്ടികൾ വർണശബളമായ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്തു. മുഖ്യാതിഥി ബഹറിൻ ഫുടബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി ഇബ്രാഹിം സാദ് അൽ ബുഅയ്‌നൈൻ കായിക ദിനം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, ഖുർഷിദ് ആലം,രാജേഷ് എം എൻ, വി.അജയകൃഷ്ണൻ, സജി ജോർജ്, ദീപക് ഗോപാലകൃഷ്ണൻ, മുഹമ്മദ് നയസ് ഉല്ല, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിസിപ്പൽ പമേല സേവ്യർ,വൈസ് പ്രിൻസിപ്പൽമാർ, അദ്ധ്യാപകർ ,വിദ്യാർത്ഥികൾ ,രക്ഷിതാക്കൾ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.

നേരത്തെ ദേശീയ ഗാനാലാപനത്തോടെ പരിപാടി ആരംഭിച്ചു. പ്രിൻസിപ്പൽ വി ആർ പളനിസ്വാമി സ്വാഗതം പറഞ്ഞു. കായികമേള ആരംഭിച്ചതായി പ്രഖ്യാപനം നടത്തിയ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ തന്റെ അധ്യക്ഷ പ്രസംഗത്തിൽ സ്‌കൂളിന്റെ കായിരംഗത്തെ മികച്ച നേട്ടങ്ങളെ അഭിനന്ദിച്ചു.എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം (സ്പോർട്സ് ) രാജേഷ് എം എൻ കായിക വിഭാഗത്തിന്റെ നേട്ടങ്ങൾ വിവരിക്കുന്ന വാർഷിക റിപ്പോർട് അവതരിപ്പിച്ചു. കായിക വകുപ്പ് മേധാവി സൈക്കാത്ത് സർക്കാർ നന്ദി പ്രകാശിപ്പിച്ചു. സി ബി എസ് ഇ ദേശീയ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ റേച്ചൽ ജേക്കബിനെ ചടങ്ങിൽ ആദരിച്ചു.

നേരത്തെ ഒളിമ്പിക് ദീപശിഖ പ്രയാണത്തിന് ശേഷം സ്‌കൂൾ ചെയർമാൻ ദീപശിഖ തെളിയിച്ചു. വർണശബളമായ ഘോഷയാത്രയിൽ വിവിധ സംസ്ഥാനങ്ങളുടെ സംസ്‌കാരം വിളിച്ചോതുന്ന വർണ്ണ വേഷങ്ങളോടെ കുട്ടികൾ മാർച്ച് പാസ്റ്റിൽ അണിനിരന്നു. നൂറിലേറെ ഇനങ്ങളിലായി 2800 ഓളം കുട്ടികൾ കായിക മേളയിൽ പങ്കെടുത്തു. ജേതാക്കൾക്കു 600 ഓളം ട്രോഫികൾ വിതരണം ചെയ്തു. റിഫ കാമ്പസിൽ നിന്നുള്ള കുട്ടികളുടെ നൃത്തവും ഇസ ടൗൺ കാമ്പസിലെ കുട്ടികളുടെ യോഗാഭ്യാസ പ്രകടനവും നൃത്ത വും കാണികളെ ഹഠദാകർഷിച്ചു. വർണശബളമായ മാർച്ച് പാസ്റ്റിൽ വൈക്കം വിക്രം സാരാഭായ് ഹൗസ് ഒന്നാം സമ്മാനം കരസ്ഥമാക്കി.

വിവിധ വിഭാഗങ്ങളിലെ വ്യക്തിഗത ചാമ്പ്യന്മാർ :

1. സൂപ്പർ സീനിയർ ബോയ്സ് - മുഹമ്മദ് സഫ്വാൻ -26 പോയിന്റ്‌സ് -ആര്യഭട്ട
2. സൂപ്പർ സീനിയർ ഗേൾസ് - ഹരിത പേരയിൽ - 26 പോയിന്റ്‌സ് -സി വി രാമൻ
3. സീനിയർ ബോയ്സ് -ഷഹബാസ് ബഷീർ -26 പോയിന്റ്‌സ് - വിക്രം സാരാഭായ്
4.സീനിയർ ഗേൾസ് - അലീമ അഷറഫ് -26 പോയിന്റ്‌സ് -ആര്യഭട്ട
5.പ്രീ സീനിയർ ബോയ്സ് -അരവിന്ദ് രാജീവ് -26 പോയിന്റ്‌സ് -ആര്യഭട്ട
6.പ്രീ സീനിയർ ഗേൾസ് -ശ്വേതാ ശ്യാം -26 പോയിന്റ്‌സ് -ജെ സി ബോസ്
7.ജൂനിയർ ബോയ്സ് - ഖാലിദ് ഉമർ -28 പോയിന്റ്‌സ് -ആര്യഭട്ട
8.ജൂനിയർ ഗേൾസ് -ശ്രീപത്മിനി സുധീരൻ -23 പോയിന്റ്‌സ് -ആര്യഭട്ട
9. സബ് ജൂനിയർ ബോയ്സ് -മുഹമ്മദ് അസ്ലം - 19 പോയിന്റ്‌സ് -ജെ സി ബോസ്
10.സബ് ജൂനിയർ ഗേൾസ് -ദയ അന്ന വർഗീസ് -17 പോയിന്റ്‌സ് - വിക്രം സാരാഭായ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP