Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗാന്ധിസ്മൃതിയിൽ ഇന്ത്യൻ സ്‌കൂൾ സാമൂഹ്യ ശാസ്ത്ര ദിനം ആഘോഷിച്ചു

ഗാന്ധിസ്മൃതിയിൽ ഇന്ത്യൻ സ്‌കൂൾ സാമൂഹ്യ ശാസ്ത്ര ദിനം ആഘോഷിച്ചു

സ്വന്തം ലേഖകൻ

ന്ത്യൻ സ്‌കൂളിൽ വിവിധ പരിപാടികളോടെ സാമൂഹ്യ ശാസ്ത്ര ദിനം ആഘോഷിച്ചു. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് രാഷ്ട്രപിതാവിന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു പ്രദർശനം ഉൾപ്പെടെയുള്ള വിവിധ പരിപാടികൾ ഇതിന്റെ ഭാഗമായി നടത്തപ്പെട്ടു. ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി സാമൂഹ്യ ശാസ്ത്ര ദിനം ഉദ്ഘാടനം ചെയ്തു.തദവസരത്തിൽ വൈസ് പ്രിൻസിപ്പൽമാർ ,പ്രധാന അദ്ധ്യാപകർ എന്നിവരും സന്നിഹിതരായിരുന്നു.

ജഷന്മൽ ഓഡിറ്റോറിയത്തിൽ മഹാത്മാഗാന്ധിയുടെ ഫോട്ടോയിൽ പ്രിൻസിപ്പൽ ഹാരാർപ്പണം നിർവഹിച്ചു. ആധുനിക ലോകത്തിൽ ഗാന്ധിയൻ ആശയങ്ങളുടെ പ്രസക്തിയെക്കുറിച്ച് പ്രധാന അദ്ധ്യാപകൻ ജോസ് തോമസ് സംസാരിച്ചു. സാമൂഹ്യ ശാസ്ത്ര ദിന പരിപാടികൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഭംഗിയായി നിർവഹിക്കപ്പെട്ടു. വിദ്യാർത്ഥിനി കീർത്തനശ്രീ സ്വാഗതം പറഞ്ഞു. ഗാന്ധി ജയന്തി ആഘോഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള മികച്ച ഒരു പ്രസംഗം അരിത്രോ ഘോഷ് നിർവഹിച്ചു. സുമൻ പിതാംബർ പരിപാടിയുടെ അവതരണം നിർവഹിച്ചു. സ്വച്ഛ് ഭാരതത്തിന്റെ ഗാന്ധിയൻ ആദർശം റോഷ്‌നി കോർലേക്കർ തന്റെ പ്രഭാഷണത്തിൽ എടുത്തുപറഞ്ഞു.

ദേശസ്‌നേഹ ഗാനവും നൃത്തവും അരങ്ങേറി. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക വൈവിധ്യത്തെയും ഐക്യത്തെയും പ്രതിനിധീകരിക്കുന്ന വൈവിധ്യമാർന്ന പരിപാടിയും ഉണ്ടായിരുന്നു. ഗാന്ധിജിയുടെ ജീവിതത്തെക്കുറിച്ചുള്ള എക്‌സിബിഷൻ ക്രമീകരിച്ചത് നാലും അഞ്ചും ക്ളാസുകളിലെ വിദ്യാർത്ഥികൾ ആയിരുന്നു. വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു . വിദ്യാർത്ഥികളുടെ പൂർണ്ണ പങ്കാളിത്തവും അദ്ധ്യാപകരുടെ ആത്മാർത്ഥമായ പരിശ്രമവും മാനേജ്‌മെന്റിന്റെ പിന്തുണയും സാമൂഹ്യ ശാസ്ത്ര ദിനം മികവുറ്റതാക്കി.

സാമൂഹ്യ ശാസ്ത്ര ദിന മത്സര ഫലങ്ങൾ: ദേശസ്‌നേഹ ഗാനം ലെവൽ ഡി (IV-V): 1. ജോവാന അബി 2. ശ്രേയ സൂസൻ സക്കറിയ 3 . നിരഞ്ജൻ വിശ്വനാഥ് അയ്യർ. ഉപന്യാസ രചന ലെവൽ ബി (IX -X): 1. ഐശ്വര്യ സിനി ലാൽ 2. അരുഷി സബ്‌നിസ് 3. കീർത്തനശ്രി കെ. ഗാന്ധി ജയന്തി ക്വിസ്: 1. എഡ്വിൻ എബി ജോൺ, ജെറിൻ ജോയ്, ആലിയ ഫാത്തിമ എസ് 2. മറിയം തോമസ്, ദേവനന്ദ കെ, ആഷിൻ കെ വി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP