Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ ബഹ്റൈൻ ദേശീയ ദിനം ആഘോഷിച്ചു

ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ ബഹ്റൈൻ ദേശീയ ദിനം ആഘോഷിച്ചു

സ്വന്തം ലേഖകൻ

ന്ത്യൻ സ്‌കൂൾ റിഫ കാമ്പസിലെ കൊച്ചുകുട്ടികൾ ബഹ്റൈൻ ദേശീയ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ബുധനാഴ്ച സ്‌കൂൾ പരിസരത്ത് തുടർന്ന് പതാക ഉയർത്തൽ ചടങ്ങ് ഇന്ത്യൻ സ്‌കൂൾ അസിസ്റ്റന്റ് സെക്രട്ടറി പ്രേമലത എൻ എസ് നിർവഹിച്ചു. തദവസരത്തിൽ പ്രിൻസിപ്പൽ പമേല സേവ്യർ, പ്രധാന അദ്ധ്യാപകർ, കോർഡിനേറ്റർമാർ എന്നിവരും സന്നിഹിതരായിരുന്നു.

തുടർച്ചയായി നാലാം വർഷവും വർണ ശബളമായ പരിപാടികൾ സംഘടിപ്പിച്ച ടീം റിഫയുടെ ശ്രമങ്ങളെ പ്രേമലത അഭിനന്ദിച്ചു. പ്രിൻസിപ്പൽ പമേല സേവ്യർ ദേശീയ ദിനം ആഘോഷിക്കുന്ന രാജ്യത്തിനു രാജ്യത്തിന് ആശംസകൾ നേർന്നു. നേരത്തെ ബഹ്റൈൻ ദേശീയഗാനം, വിശുദ്ധ ഖുർആനിലെ വാക്യങ്ങൾ എന്നിവയുടെ ആലാപനത്തോടെ പരിപാടികൾ ആരംഭിച്ചു.

ചുവപ്പും വെള്ളയും അണിഞ്ഞ 4000-ത്തിലധികം വിദ്യാർത്ഥികളും സ്റ്റാഫും രാജ്യത്തോടുള്ള സ്‌നേഹം പ്രകടിപ്പിച്ചു. ഒന്നാം ക്ലാസിലെ കുട്ടികൾ മിന്നുന്ന നക്ഷത്രങ്ങൾ ഗ്രുണ്ടിൽ തീർത്തു. യുകെജിയിലെ കുരുന്നുകളും അണിനിരന്നു. രണ്ടാം ക്ലാസ് വിദ്യാർത്ഥികൾ ഒരുമയുടെ വൃത്തങ്ങൾ തീർത്തു. എൽകെജിയുടെയും മറ്റ് യുകെജിയിലെയും കുരുന്നുകൾ ഐ എസ് ബി 2019 എന്ന് അടയാളപ്പെടുത്തുന്ന രീതിയിൽ അണിനിരന്നു.

ഫാഷൻ ഷോ, കവിത പാരായണം, പരമ്പരാഗത ബഹ്റൈൻ നൃത്തങ്ങൾ എന്നിവയുൾപ്പെടെ അറബി വിദ്യാർത്ഥികളുടെ സാംസ്‌കാരിക പരിപാടികൾ ആഘോഷങ്ങളുടെ നിറം വർധിപ്പിച്ചു. രാജ്യത്തോടുള്ള സ്നേഹം പ്രകടിപ്പിച്ചുകൊണ്ട് മാതാപിതാക്കൾ ഉത്സവങ്ങളിൽ പങ്കുചേർന്നു, വിദ്യാർത്ഥികൾക്കിടയിൽ ദേശസ്നേഹത്തിന്റെ ചൈതന്യം പകർന്നുനൽകുന്നതിനുള്ള സ്‌കൂളിന്റെ പങ്കിനെ അവർ അഭിനന്ദിച്ചു. ആഘോഷ പരിപാടികൾ ഡിസംബർ 15, 16 തീയതികളിൽ നടക്കാനിരിക്കുന്ന ഇന്ത്യൻ സ്‌കൂൾ മെഗാ മേളയോടെ പര്യവസാനിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP