Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോക സ്‌കോളേഴ്സ് കപ്പിൽ മികവ് പുലർത്തി ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ

ലോക സ്‌കോളേഴ്സ് കപ്പിൽ മികവ് പുലർത്തി ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ

സ്വന്തം ലേഖകൻ

സെന്റ് ക്രിസ്റ്റഫർ സ്‌കൂളിൽ അടുത്തിടെ നടന്ന ലോക സ്‌കോളേഴ്സ് കപ്പിന്റെ ബഹ്റൈൻ റൗണ്ടിൽ ഇന്ത്യൻ സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥികളായ ബാല ശ്രീവത്സവ് യെറാമിലി , നന്ദിതാ ദിലീപ് , കാർത്തിക സുരേഷ് എന്നിവർ മികച്ച വിജയം നേടി. സീനിയർ ഡിവിഷനിൽ 3 ട്രോഫികളും 24 സ്വർണവും 7 വെള്ളിയും നേടി ടീം ഒമ്പതാം സ്ഥാനം കരസ്ഥമാക്കി.

ഇനി നടക്കുന്ന സ്‌കോളേഴ്സ് കപ്പിന്റെ ആഗോള റൗണ്ടിലേക്ക് അവർ യോഗ്യത നേടി. ടീം അംഗങ്ങളുടെ വ്യക്തിഗത പ്രകടനം വിലയിരുത്തുമ്പോൾ നന്ദിതാ ദിലീപ് 10 സ്വർണവും 2 വെള്ളിയും മികച്ച സ്‌കോളർ വിഭാഗത്തിൽ അഞ്ചാം സ്ഥാന ട്രോഫിയുംനേടി.ബാല ശ്രീവത്സവ് യെരാമിലി 9 സ്വർണവും 3 വെള്ളിയും മികച്ച സ്‌കോളർ വിഭാഗത്തിൽ മികച്ച അഞ്ചാം സ്ഥാന ട്രോഫിയും നേടി. കാർത്തിക സുരേഷ് 5 സ്വർണവും 2 വെള്ളിയും നേടി .

ഇതിനുപുറമെ സ്‌കൂൾ, ഗ്രൂപ് ചർച്ചയിലും സഹകരണ രചനയിലും മൂന്നാം സ്ഥാന ട്രോഫി നേടി . 12 ലധികം സ്‌കൂളുകളെ പ്രതിനിധീകരിച്ച് 750 ൽ അധികം സ്‌കോളർമാർ പങ്കെടുത്ത സഭയിൽ ഇന്ത്യൻ സ്‌കൂളിനെ പ്രതിനിധീകരിക്കുന്ന ഒരേയൊരു ടീം എന്ന നിലയിൽ മാതൃകാപരമായ പ്രകടനം നടത്താൻ ടീമിന് കഴിഞ്ഞു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ വിദ്യാർത്ഥികളുടെ മികച്ച പ്രകടനത്തെ അഭിനന്ദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP