Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യൻ സോഷ്യൽ ഫോറത്തിന് നന്ദി പറഞ്ഞ് അബ്ദുൽ ഗഫൂർ നാട്ടിലേയ്ക്ക് തിരിച്ചു

ഇന്ത്യൻ സോഷ്യൽ ഫോറത്തിന് നന്ദി പറഞ്ഞ് അബ്ദുൽ ഗഫൂർ നാട്ടിലേയ്ക്ക് തിരിച്ചു

സ്വന്തം ലേഖകൻ

മനാമ: തന്റെ ഏറ്റവും പ്രയാസം നിറഞ്ഞ സമയത്ത് തനിക്ക് താങ്ങായും തണലായും നിന്ന ഇന്ത്യൻ സോഷ്യൽ ഫോറം വോളന്റീർസ് ന് നന്ദി പറഞ്ഞു അബ്ദുൽ ഗഫൂർ നാട്ടിലേക്ക് തിരിച്ചു. മുപ്പതു വർഷത്തോളം ആയി പ്രവാസി ആയിരുന്ന അബ്ദുൽ ഗഫൂർ കുറച്ചു വര്ഷങ്ങളായി സനദിൽ ഒരു പാക്കിസ്ഥാനിയുടെ ഉടസ്ഥതയിൽ ഉള്ള കഫ്റ്റീരിയ യിൽ ജോലി ചെയ്തു വരികയായിരുന്നു. അതിനിടയിൽ ഡയബറ്റിക് രോഗി ആയിരുന്ന അദ്ദേഹത്തിന് കാലിൽ ഒരു മുറിവ് ഉണ്ടാകുകയും അത് അസഹനീയമായ വേദന യോടെ പഴുക്കുകയും ആയിരുന്നു.

അദ്ദേഹത്തിന്റെ ഈ വിഷമാവസ്ഥ അറിഞ്ഞ നാട്ടിലെ കുടുംബം അവരുടെ അയൽവാസിയും സാമൂഹിക പ്രവർത്തകനും ആയ മഹ്റൂഫിനെ അറിയിക്കുകയും അദ്ദേഹം ബഹ്റൈനിൽ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകത്തെ വിവരം അറിയിക്കുകയും ചെയ്തതോടെ ആണ് അദ്ദേഹത്തിന്റെ പ്രശനങ്ങൾക്ക് പരിഹാരം ആകുന്നത്. വിവരം അറിഞ്ഞ ഇന്ത്യൻ സോഷ്യൽ ഫോറം മെഡിക്കൽ റിലീഫ് ടീം അംഗങ്ങളായ സൈഫുദ്ധീൻ അഴിക്കോട്, അർശിദ് പാപ്പിനിശ്ശേരി, അസീർ പാപ്പിനിശ്ശേരി എന്നിവർ അദ്ദേഹത്തെ സൽമാനിയ ഹോസ്പിറ്റലിൽ എത്തിക്കുകയും അവിടുത്തെ പരിചരണത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വിരലുകൾ മുറിച്ചു നീക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന് വേണ്ട എല്ലാ വിധ പരിചരണവും നടത്തി വന്നത് ഇന്ത്യൻ സോഷ്യൽ ഫോറം മെഡിക്കൽ റിലീഫ് ടീം ആയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ കാലിന്റെ വേദന വലിയ കുറവ് ഇല്ലാതെ തുടരുന്നതിനാൽ തുടർ ചികിത്സക്ക് അദ്ദേഹത്തെ നാട്ടിൽ അയക്കാൻ ഇന്ത്യൻ സോഷ്യൽ ഫോറം നേതൃത്വം തീരുമാനിക്കുകയും എംബസിയിൽ അപേക്ഷ നൽകുകയും ഇന്ത്യൻ സോഷ്യൽ ഫോറം വോളന്റീർസ് ആയ അശ്കറും റിയാസും നാട്ടിലേക്ക് ഉള്ള ടിക്കറ്റ് ഉം സംഘടിപ്പിച്ചു നൽകി.

ഇന്ത്യൻ സോഷ്യൽ ഫോറം വോളന്റീർസ് ആയ അസീസ്, നസീർ എന്നിവർ അദ്ദേഹത്തിന് നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ഗൾഫ് കിറ്റ് ഉം സംഘടിപ്പിച്ചു നൽകി.അദ്ദേഹത്തെ യാത്ര ആക്കാൻ ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ജവാദ് പാഷയും സെക്രട്ടറി യുസുഫ് അലിയും എത്തി. നാട്ടിലേക്ക് പോകുന്ന സമയത്തു ഗഫൂർ ഇക്കാന്റെ മുഖത്തു ഉണ്ടായ സന്തോഷത്തിൽ നിന്നാണ് ഈ വർഷത്തെ പെരുന്നാളിന്റെ സന്തോഷം ഞങ്ങൾ അനുഭവിച്ചത് എന്ന് ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ് അലിഅകബറും സെക്രട്ടറി റഫീഖ് അബ്ബാസും പറഞ്ഞു. ഇതുമായി സഹകരിച്ച എല്ലാവർക്കും അവർ നന്ദിയും അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP