Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് മനാമ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നോർക്ക ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു

ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് മനാമ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നോർക്ക ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് മനാമ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നോർക്ക ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം സൽമാനിയ ഗ്രീൻ ക്യാപ്‌സിക്കം റെസ്റ്റോറന്റിൽ വച്ച് നടന്ന സെമിനാർ നോർക്ക ബഹ്റൈൻ കോർഡിനേറ്ററും സാമൂഹിക പ്രവർത്തകനുമായ സിറാജുദ്ദീൻ ഉദ്ഘാടനം ചെയ്തു. നോർക്ക അവാർഡ് ജേതാവ് രാമത്ത് ഹരിദാസ് സെമിനാറിൽ ക്ലാസ് എടുത്തു. ഫാസിൽ വട്ടോളി അധ്യക്ഷത വഹിച്ചു. റിച്ചി സ്വാഗതം പറഞ്ഞു ഐവൈസിസി ദേശീയ പ്രസിഡന്റ് വിൻസു കൂത്തപ്പള്ളി, ധനേഷ് എം പിള്ള, ബിജു മലയിൽ എന്നിവർ ആശംസ പ്രസംഗം നടത്തി. വിദേശത്തും, പ്രത്യേകിച്ച് ഗൾഫ് മേഖലയിലും ജോലി തേടി വന്ന കേരളീയരുടെ ക്ഷേമവും അവർക്കുവേണ്ടുന്ന സഹായങ്ങളും ഉറപ്പുവരുത്തുക, വിദേശത്ത് നിന്നും തിരിച്ചുവരുന്നവരുടെ പുനരധിവാസം, എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേരളസർക്കാരിന്റെ ഒരു വകുപ്പ് ആയ പ്രവാസി കേരളീയകാര്യ വകുപ്പ് അഥവാ നോർക്കയുടെ പദ്ധതിയായ സാന്ത്വന സഹായ പദ്ധതി, കാരുണ്യം പദ്ധതി എന്നിവയുടെ പ്രയോജനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗം ആയിട്ടാണ് സെമിനാർ സംഘടിപ്പിച്ചത്. നോർക്ക രജിസ്‌ട്രേഷൻ ഫോം വിതരണോദ്ഘാടനം ചടങ്ങിൽ വച്ച് നടത്തപ്പെട്ടു. മനാമ ഏരിയയിൽ നിന്നും ഏകദേശം ഇരുന്നൂറോളം ആളുകളെ ചേർക്കുവാനാണ് ഏരിയ കമ്മറ്റി പദ്ധതിയിടുന്നത്.

ചേരുവാൻ താൽപര്യമുള്ളവർ ഫാസിൽ വട്ടോളി (38099150)യുമായി ബന്ധപ്പെടുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP