Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അണ്ടർ 16 രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥി മാൻ ഓഫ് ദ മാച്ച്

അണ്ടർ 16 രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥി മാൻ ഓഫ് ദ മാച്ച്

സ്വന്തം ലേഖകൻ

ഷ്യൻ ക്രിക്കറ്റ് കൗൺസിൽ വെസ്റ്റേൺ റീജിയൻ ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥി ഹാനിയേൽ ആസിർ റോബർട്ട് മാൻ ഓഫ് ദ മാച്ച് അവാർഡ് നേടി. ബഹ്റൈൻ അണ്ടർ 16 ടീം അംഗമായ ഹാനിയേൽ, സൗദി അറേബ്യക്ക് എതിരായ മത്സരത്തിലാണ് മികച്ച പ്രകടനം കാഴ്ച വെച്ചത്. ഒക്ടോബർ 23 ന് മസ്‌കറ്റിൽ വച്ചായിരുന്നു മത്സരം. ഈ മത്സരത്തിൽ ഹാനിയേൽ 7 ഓവറിൽ വെറും 16 റൺസിന് 5 വിക്കറ്റുകൾ നേടിയാണ് മാൻ ഓഫ് ദി മാച്ചായത്.

ഇന്ത്യൻ സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഈ മിടുക്കൻ. ആറാം ക്ലാസ് മുതൽ ക്രിക്കറ്റിൽ സജീവമായി പങ്കെടുക്കുന്നു. നേരത്തെ ഇന്ത്യൻ സ്‌കൂൾ അണ്ടർ 12,14,15 ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു. മികവിന്റെ അടിസ്ഥാനത്തിൽ ഈ വര്ഷം ഇന്ത്യൻ സ്‌കൂൾ അണ്ടർ 19 ടീമിലേക്കും ഹാനിയേൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഹാനിയൽ റോബർട്ടിന് പുറമെ ഓപ്പണിങ് ബാറ്റ്‌സ്മാൻ കം വിക്കറ്റ് കീപ്പർ ഓം ഉമേഷ് ചന്ദ്രയും അണ്ടർ 16 ബഹ്റൈൻ ദേശീയ ടീമിലുണ്ട്.

ഇന്ത്യൻ സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഓം ഉമേഷ് ചന്ദ്ര. ഈ ടൂർണമെന്റിൽ ബഹ്റൈൻ ടീമിൽ ഏറ്റവും കൂടുതൽ വിക്കറ്റു നേടിയത് ഹാനിയേൽ ആണ്. മൂന്നു മത്സരങ്ങളിൽ നിന്ന് 9 വിക്കറ്റ് നേടിയിട്ടുണ്ട്. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി,എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രാജേഷ് എം എൻ. മുഹമ്മദ് ഖുർഷിദ് ആലം, സജി മങ്ങാട് ,പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ മികച്ച നേട്ടം കൈവരിച്ച ക്രിക്കറ് ടീം അംഗങ്ങളെയും പരിശീലകരായ മുകുന്ദ വാര്യരെയും സുനിൽ കെ ചെറിയനെയും അഭിനന്ദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP