ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്റൈൻ ദുരിതാശ്വാസ സഹായം അയച്ചു
August 21, 2018 | 01:57 PM IST | Permalink

സ്വന്തം ലേഖകൻ
ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രളയദുരന്തം നേരിടുന്ന കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 3000 കിലോ ആവശ്യസാധനങൾ കയറ്റി അയച്ചു, വസ്ത്രങളും നാപ്കിന്നുകളും ആഹാര സാധനങളും അടങിയവയാണു അയച്ചത്.
ഐവൈസിസി യുടെ 9 ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ബഹ്രൈനിൽ വിവിധ ഭാഗങളിൽ നിന്ന് ശേഖരിച്ച സാധനങളാണു അയച്ചത്,ബ്ലാക്ക് ആൻഡ് വൈറ്റ് ഗ്രൂപ്പ്, സിറ്റി മാക്സ് ,ദിവ്യ ടെക്സ്റ്റൈൽസ് തുടങിയ സ്താപനങൾ ആണ് പുതുവസ്ത്രങൾ തന്നത്, നാപ്കിന്നുകളും ആഹാരസാധങളും ബെഡ് ഷീറ്റുകളും അടക്കം ഒട്ടേറെ സാധനങ്ങൾ ആണു കയറ്റി അയച്ചത്.

Readers Comments
More News in this category
