Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്ത്രീ പീഡകരെ സംരക്ഷിക്കുന്ന കേരളത്തിലെ ഇടതു മുന്നണി സർക്കാരിനെതിരെ നിയമസഭയിൽ ശബ്ദമുയർത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഐ.വൈ.സി.സി വി.ടി ബൽറാം എംഎ‍ൽഎ ക്ക് നിവേദനം നൽകി

സ്ത്രീ പീഡകരെ സംരക്ഷിക്കുന്ന കേരളത്തിലെ ഇടതു മുന്നണി സർക്കാരിനെതിരെ നിയമസഭയിൽ ശബ്ദമുയർത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഐ.വൈ.സി.സി വി.ടി ബൽറാം എംഎ‍ൽഎ ക്ക് നിവേദനം നൽകി

സ്ത്രീ പീഡകരെ സംരക്ഷിക്കുന്ന കേരളത്തിലെ ഇടതു മുന്നണി സർക്കാരിനെതിരെ നിയമസഭയിൽ ശബ്ദമുയർത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഐ.വൈ.സി.സി വി.ടി ബൽറാം എംഎ‍ൽഎ ക്ക് നിവേദനം നൽകി.

സ്ത്രീ സുരക്ഷ വാഗ്ദാനം നൽകി അധികാരത്തിലേറിയ ഇടതുമുന്നണി സർക്കാർ ഇന്ന് ഭരണ പക്ഷത്തെ എംഎ‍ൽഎ ആയ ആരോപണ വിധേയനായ പി.കെ.ശശി യെ സംരക്ഷിക്കുകയും, രാജ്യത്ത് നില നിൽക്കുന്ന നിയമ വ്യവസ്ഥകളെയും അട്ടിമറിക്കുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്. സമാന വിഷയത്തിൽ പ്രതിപക്ഷ എം എൽ എ എം വിൻസന്റിനെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു, ഇത് ഇടതു പക്ഷ സർക്കാറിന്റെ ഇരട്ടനീതിയാണ് വെളിവാക്കുന്നത്.

വോട്ട് ബാങ്ക് ലക്ഷ്യം വെച്ച്‌കൊണ്ട് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കന്യസ്ത്രീ നൽകിയ പരാതിയിന്മേൽ യാതൊരു നടപടിയും സ്വീകരിക്കാതെ സർക്കാർ നീങ്ങുകയാണ്. ഉന്നതർക്കും, സ്വാധീനമുള്ളവർക്കും , സ്വന്തം പാർട്ടിക്കാർക്കും ഒരു നീതിയും , സാധാരണക്കക്കാർക്ക് മറ്റൊരു നീതിയുമാണ് ഇടതു മുന്നണി സർക്കാരിന്റെ സാമൂഹിക നീതിയെന്നും ഐ.വൈ.സി.സി നിവേദനത്തിൽ സൂചിപ്പിച്ചു..

ബഹ്റൈനിൽ എത്തിയ വി.ടി ബൽറാം എം.ൽ.എ യെ ഐ.വൈ.സി.സി ഭാരവാഹികൾ കൂടിക്കാഴ്‌ച്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP