Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സി പി എം ന്റെ നരനായാട്ടിൽ പ്രതിഷേധിച്ചു ഐ വൈ സി സി

സി പി എം ന്റെ നരനായാട്ടിൽ പ്രതിഷേധിച്ചു ഐ വൈ സി സി

മനാമ: കാസർകോട് ജില്ലയിലെ പേരയിൽ യൂത്തു കോൺഗ്രസ്സ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിന്റെയും നിഷ്‌ക്രൂരമായ കൊലപെടുത്തിയ സി പി എം നെതിരെ ഐ വൈ സി സി സെൻട്രൽ കമ്മറ്റിയുടെ നേത്രത്തിൽ പ്രതിഷേധ സംഗമം നടത്തി. 1000 ദിന ആഘോഷ പരിപാടികളിലേക്ക് സർക്കാർ കടക്കുമ്പോൾ യാതൊരുവിധ വികസന പ്രവർത്തനങ്ങളും എടുത്തു കാട്ടാൻ കഴിയാതിനെ തുടർന്ന് ജനശ്രദ്ധ തിരിച്ചു വിടാനാണ് ചെറുപ്പക്കാരായ യുവാക്കളെ യാതൊരുവിധ പ്രകോപനങ്ങളും കൂടാതെ അതി ക്രൂരമായി കൊലപ്പെടുത്തിയത്.

ഈ കൊലപാതകത്തിന് മുൻപ് നടന്ന ടി പി ചന്ദ്രശേകരന്റേയും ഷുഹെബിന്റെയും സാമ്യം ഉള്ളതിനാൽ കണ്ണൂർ ലോബിയുടെ മൗന സമ്മതത്തോടെകൂടിയാവാം ഈ കൊലപാതകം നടത്തിയതെന്ന് യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇടത് സർക്കാർ ഭരണത്തിൽ കയറിയതിനുശേഷം നടക്കുന്ന 20-)ത്തെ രാഷ്ട്രീയ കൊലപാതകമാണിത്. അഭ്യന്തരം കൂടി കൈകാര്യം ചെയ്യുന്ന പിണറായിയുടെ ഭരണതാൽപ്പര്യമാണ് ഈ കൊലപാതകമെന്ന് യോഗത്തിൽ അധ്യക്ഷതവഹിച്ച ബ്ലസൻ മാത്യു അഭിപ്രായപ്പെട്ടു.

കൃപേഷിനേയും ശരത് ലാലിന്റെയും മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ ആത്മാർത്ഥമായി പങ്ക് ചേരുന്നു എന്നും കുറ്റക്കാർക്കെതിരെ ഉടനെ തന്നെ നടപടി എടുക്കണമെന്നും യോഗം അവശ്യപ്പെട്ടു യോഗത്തിന് ദേശീയ സെക്രട്ടറി റിച്ചി കളത്തുരേത് സ്വഗതവും ജോയിന്റ് സെക്രട്ടറി സരുൺ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP