Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐ വൈ സി സി നിറക്കൂട്ട് സീസൺ 3 സംഘടിപ്പിച്ചു

ഐ വൈ സി സി നിറക്കൂട്ട് സീസൺ 3 സംഘടിപ്പിച്ചു

വൈ സി സി ബഹ്റൈൻ മുഹറഖ് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മൂന്നാമാത് ജവഹർലാൽ നെഹ്രു മെമോറിയൽ നിറക്കൂട്ട് സീസൺ 3 ചിത്രരചന മൽസരം മുഹറഖ് അൽ ഇസ്ലാഹ് ഹാളിൽ നടന്നു. ഐമാക്ക് ബഹ്‌റൈൻ മുഹറഖ് ബ്രാഞ്ചുമായി സഹകരിച്ചായിരുന്നു പരിപാടി. ഐമാക്കിന്റെ ആഭിമുഖ്യത്തിൽ ചിത്രപ്രദർശനവും ഉണ്ടായിരുന്നു. കൂടാതെ പാഴ് വസ്തുക്കളിൽ നിന്നും കരകൗശല വസ്തുക്കൾ നിർമ്മിച്ച പ്രവാസി വീട്ടമ്മ സമീറാ ഹസന്റെ കരകൗശല പ്രദർശനവും ഉണ്ടായിരുന്നു.

സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങളായി തിരിച്ചായിരുന്നു മൽസരം. നിരവധി കുട്ടികൾ പങ്കെടുത്ത ചിത്രരചനാ മൽസരത്തിന്റെ സമാപന സമ്മേളനം ഐവൈസിസി ബഹ്‌റൈൻ പ്രസിഡന്റ് ബ്ലെസ്സൻ മാത്യു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ശ്രീജിത്ത് ബാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ അനസ് റഹിം സ്വാഗതം ആശംസിച്ചു.

സാമൂഹിക പ്രവർത്തകനും ഐമാക്ക് ചെയർമാനുമായ ഫ്രാൻസിസ് കൈതാരത്തിനു ഏരിയ കമ്മിറ്റി യുടെ ഉപഹാരം ബ്ലസ്സൻ മാത്യു കൈമാറി. ദേശീയ സെക്രട്ടറി റിച്ചി കളത്തൂരേത്ത് ഷാൾ അണിയിച്ചു. റിച്ചി കളത്തൂരേത്ത്, ഷബീർ മുക്കൻ, അലൻ ഐസക്, ഷഫീക്ക് കൊല്ലം എന്നിവർ ആശംസകൾ അർപ്പിച്ചു, പ്രമുഖ ചിത്രകാരൻ സതീഷ് പോൾ ആയിരുന്നു വിധികർത്താവ്.

വിജയികൾ:
സീനിയർ വിഭാഗം: അനഘ പൊതിവയൽ, പത്മപ്രിയ പി, കീർത്തന സജിത്ത്
ജൂനിയർ വിഭാഗം: ശ്രീഭവാനി വിവേക്, ഭാഗ്യ സുധാകരൻ, ദേവനന്ദാ മനോജ് കുമാർസബ്ജൂനിയർ വിഭാഗം: അവനി എബി, മനു കൃഷ്ണ, ഗൗതം നക്ഷത് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്,മൂന്ന് സമ്മാങൾ നേടി. വിജയികൾക്കുള്ള സമ്മാനദാനം മുഖ്യാതിധി ഫ്രാൻസിസ് കൈതാരത്തും ഐവൈസിസി ഭാരവാഹികളും നിർവ്വഹിച്ചു, മൽസരത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് വിതരണം ഉണ്ടായിരുന്നു. ഏരിയ കമ്മിറ്റി നടത്തിയ ഇന്ദിരാഗാന്ധി മെമോറിയൽ ഓൺലൈൻ ക്വിസ് വിജയികൾക്കുള്ള സമ്മാനധാനവും ഉണ്ടായിരുന്നു.

ഏരിയ സെക്രട്ടറി ബാബു എം കെ, മുഹമ്മദ് റഫീക്ക്, രജീഷ് പി സി, പ്രമീജ് വടകര എന്നിവർ നേതൃത്വം നൽകി, ഷിഹാബ് കറുകപ്പുത്തൂർ നന്ദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP