Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ എസ് യു നേതാക്കളെ ക്രൂരമായി മർദിച്ച സംഭവം അപലപനീയം; അക്രമികൾക്ക് എതിരെ പൊലീസ് നടപടി സ്വീകരിക്കണം:ഐ വൈ സി സി ദേശീയ കമ്മറ്റി

കെ എസ് യു നേതാക്കളെ ക്രൂരമായി മർദിച്ച സംഭവം അപലപനീയം; അക്രമികൾക്ക് എതിരെ പൊലീസ് നടപടി സ്വീകരിക്കണം:ഐ വൈ സി സി ദേശീയ കമ്മറ്റി

സ്വന്തം ലേഖകൻ

കേരളത്തിലെ കോളേജുകൾ ഗുണ്ടകളുടെയും കേന്ദ്രങ്ങളാക്കി സിപിഎം മാറ്റി.ക്യാമ്പസുകൽ അക്രമമകാരികളെകൊണ്ട് നിറഞ്ഞു എന്ന് ഐ വൈ സി സി ദേശീയ കമ്മറ്റി ആരോപിച്ചു.

യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ നിരപരാധികളായ കെ.എസ്.യു പ്രവർത്തകനെതിരെ കൊലവിളി നടത്തുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത എസ്.എഫ്.ഐ ക്രിമനലുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെത്തിയ കെ.എസ്.യു സംസ്ഥാന അധ്യക്ഷനെയും കൂട്ടരേയും പട്ടികകക്ഷണം ഉപയോഗീച്ച് ക്രൂരമായിട്ടാണ് എസ് എഫ് ഐ ഗുണ്ടകൾ മർദിച്ചത്. കോളേജ് മാനേജ്‌മെന്റിന്റേത് എസ്.എഫ്.ഐ അക്രമികളെ സംരക്ഷിക്കുന്ന സമീപനമാണ്.

അക്രമികൾക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ സസ്‌പെൻഡ് ചെയ്യുന്ന സമീപനമാണ് പ്രിൻസിപാളിന്റേത്. ഇത് അംഗീകരിക്കാനാവില്ല. പൊലീസിന്റെയും ,സിപിഎം നേതൃത്വത്തിന്റെയും പിന്തുണയോടെയാണ് അക്രമം അഴിച്ച് വിടുന്നത്. കുറ്റക്കാരയവർക്കെതിരെ കർശന പൊലീസ് നടപടി സ്വീകരിക്കണം. എന്നും കമ്മറ്റി അഭിപ്രായപ്പെട്ടു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP