Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐ.വൈ.സി.സി ട്യൂബ്ളി - സൽമാബാദ് ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം; രഞ്ജിത്ത് പി എം പ്രസിഡന്റ്

ഐ.വൈ.സി.സി ട്യൂബ്ളി - സൽമാബാദ് ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം; രഞ്ജിത്ത് പി എം പ്രസിഡന്റ്

സ്വന്തം ലേഖകൻ

മനാമ: ഐ.വൈ.സി.സി വാർഷിക ജനറൽ ബോഡിയുടെ ഭാഗമായി നടക്കുന്ന ഏരിയ കൺവൻഷനുകൾ പുരോഗമിക്കുന്നു. സൽമാബാദിൽ സ്ഥിതി ചെയ്യുന്ന റൂബി റെസ്റ്റോറന്ററിൽ വെച്ച് നടന്ന ട്യൂബ്ളി - സൽമാബാദ് ഏരിയാ കൺവൻഷൻ ദേശീയ പ്രസിഡന്റ് ബ്ലസ്സൻ മാത്യു ഉൽഘാടനം ചെയ്തു. കൺവൻഷന്റെ ഭാഗമായി ഇന്ത്യൻ പൗരത്വ ഭേദഗതി നിയമത്തിരെതിരായി ഐ.വൈ.സി.സി ബഹ്റൈൻ ട്യൂബിളി - സൽമാബാദ് ഏരിയ കമ്മിറ്റിയുടെ പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.

ഏരിയാ പ്രസിഡന്റ് മനോജ് കായംകുളം അധ്യക്ഷനായിരുന്നു. അനിൽ കുമാർ UK, ഐ.വൈ.സി.സി ആക്ടിങ് സെക്രട്ടറി അലൻ ഐസക്, ട്രഷറർ ഷബീർ മുക്കൻ, ഷഫീഖ് കൊല്ലം, അനസ് റഹീം, ഫാസിൽ വട്ടോളി, ബിനു പുത്തൻപുരയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യോഗത്തിന് ട്യൂബ്ളി - സൽമാബാദ് ഏരിയാ സെക്രട്ടറി സലിം അബുതാലിബ് സ്വാഗതവും ഏരിയാ ട്രഷറർ രാജൻ കൊച്ചുരാമൻ നന്ദിയും അറിയിച്ചു.

2020 - 2021 വർഷത്തെ പുതിയ ഭാരവാഹികൾ:
പ്രസിഡന്റ്: രഞ്ജിത്ത് പി എം
സെക്രട്ടറി: ജമീൽ കെ
ട്രഷറർ: ക്രിസ്റ്റിൻ സി രാജു
വൈസ്. പ്രസിഡന്റ്: രാജൻ കൊച്ചുരാമൻ
ജോയിൻ. സെക്രട്ടറി: ബിജോമോൻ ഏലിയാസ്

ഏരിയാ എക്‌സിക്യൂട്ടീവ് അംഗങ്ങൾ:
രാജൻ ബാബു
ബിനു പുത്തൻപുരയിൽ
എബി ജോർജ്
മഹേശ്വരൻ എം എൻ
സുബിൻ പി നായർ

ദേശീയ കമ്മറ്റി അംഗങ്ങൾ:
മണികണ്ഠൻ ഗണപതി
മനോജ് കായംകുളം
ഷംസീർ വടകര
സലിം അബുതാലിബ്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP