Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി പായസ വിതരണവും ഓൺലൈൻ ക്വിസ്സ് മത്സരവും സംഘടിപ്പിച്ച് ഐ വൈ സി സി ടുബ്ലി സൽമാബാദ് ഏരിയ കമ്മറ്റി

റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി പായസ വിതരണവും ഓൺലൈൻ ക്വിസ്സ് മത്സരവും സംഘടിപ്പിച്ച് ഐ വൈ സി സി ടുബ്ലി സൽമാബാദ് ഏരിയ കമ്മറ്റി

സ്വന്തം ലേഖകൻ

മനാമ :ഐ വൈ സി സി ടുബ്ലി സൽമാബാദ് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പായസ വിതരണം സംഘടിപ്പിച്ചു .സൽമാബാദ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ലേബർ ക്യാമ്പുകളുടെ പരിസരത്താണ് പ്രവർത്തകർ പായസം തെയ്യാറാക്കി വിതരണം ചെയ്തത്.ഇന്ത്യൻ ചരിത്രത്തെ ആസ്പദമാക്കി ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു.വിവിധ ഏരിയയിൽ നിന്നുള്ള നൂറോളം പ്രവർത്തകർ മത്സരത്തിൽ പങ്കെടുത്തു.

ഒന്നാം സ്ഥാനം നിധീഷ് ചന്ദ്രനും ,നിസാം രണ്ടാം സ്ഥാനവും കരസ്ഥമാക്കി .പായസ വിതരണം ഐ വൈ സി സി ദേശീയ ജനറൽ സെക്രട്ടറി ശ്രി എബിയോൺ അഗസ്റ്റിൻ ഉത്ഘാടനം ചെയ്തു. ദേശീയ ട്രഷർനിധീഷ് ചന്ദ്രൻ ,വൈസ് പ്രസിഡന്റ് ഫാസിൽ വട്ടോളി ,ജോയിന്റ് സെക്രട്ടറി സലിം ,ജോയിന്റ് ട്രഷർ ലൈജു തോമസ്,ചാരിറ്റി വിങ് കൺവീനർ മണികണ്ഠൻ ഗണപതി ,ആർട്‌സ് വിങ് കൺവീനർ ഷംസീർ വടകര,മുൻ ജനറൽ സെക്രട്ടറി റിച്ചി കളത്തുരുത്ത് എന്നിവർ സന്നിഹിതരായിരുന്നു . ഏരിയ പ്രസിഡന്റ് രഞ്ജിത്ത് പി എം ,ജമീൽ കെ, രാജൻ ബാബു ,മനോജ് ,മഹേഷ് ,എബി എന്നിവരുടെ നേതൃത്വത്തിലാണ് പായസ വിതരണം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP