Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരള എൻജിനീയറിങ് & മെഡിക്കൽ കോഴ്‌സ് (കിം) വിദേശത്തുള്ള വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കണം: ഐവൈസിസി ബഹ്റൈൻ

കേരള എൻജിനീയറിങ് & മെഡിക്കൽ കോഴ്‌സ് (കിം) വിദേശത്തുള്ള വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കണം: ഐവൈസിസി ബഹ്റൈൻ

സ്വന്തം ലേഖകൻ

കേരള എൻജിനീയറിങ് & മെഡിക്കൽ കോഴ്സുകളുടെ പ്രവേശനപരീക്ഷകൾ ജൂലൈ ആദ്യവാരം നടക്കുമെന്ന് അറിയുവാൻ സാധിക്കുന്നത്. വിദേശത്തു നിന്നുള്ള നൂറുകണക്കിന് വിദ്യാർത്ഥികളും മാതാപിതാക്കളും ഇത് ആശങ്കയോടെയാണ് കാണുന്നത്‌. നാട്ടിലേക്ക് സാധാരണ വിമാന സർവീസ് ഇല്ലാത്ത സാഹചര്യത്തിൽ വിദേശത്തുള്ള വിദ്യാർത്ഥികൾ എങനെ എക്‌സാം എഴുതുമെന്നത് ഗൗരവതരമായ വിഷയമായി അധികാരികൾ കാണണം. വിദേശത്ത് പരീക്ഷാകേന്ദ്രങൾ അനുവധിക്കുകയോ അല്ലെങ്കിൽ പരീക്ഷ നീട്ടി വെക്കുകയോ ചെയ്യണമെന്നാണ് ഐവൈസിസി ക്ക് ആവശ്യപ്പെടാനുള്ളത്.ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിക്കും പ്രതിപക്ഷനേതാവിനും അടക്കം ഐവൈസിസി പരാതികൾ അയക്കുവാൻ തീരുമാനിച്ചു.ഇത് സംബന്ധിച്ച് ഐവൈസിസി ബഹ്‌റൈൻ വിദ്യാർത്ഥികളുടെ പരാതികൾ കൂടി ശേഖരിച്ച് ഭീമ ഹർജി അയക്കുവാൻ ആണ് ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കോ രക്ഷിതാക്കൾക്കോ പരാതി അയക്കണമെങ്കിൽ ഈ വാട്‌സാപ്പ് നമ്പറിൽ ബന്ധപ്പെടുകയോ 39501656,സംഘടനയുടെ മെയിലിലേക്ക് അയക്കുകയോ ചെയ്യാം. [email protected] 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP