Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്‌റിൻ ഐവൈസിസി അടുക്കളോൽസവം 2018 സംഘടിപ്പിച്ചു

ബഹ്‌റിൻ ഐവൈസിസി അടുക്കളോൽസവം 2018 സംഘടിപ്പിച്ചു

വൈസിസി ഹൂറ/ഗുദൈബിയ ഏരിയയുടെ ആഭിമുഖ്യത്തിൽ അടുക്കളോൽസവം 2018 ഇന്ത്യൻ ക്ലബ് ഹാളിൽ സംഘടിപ്പിച്ചു, ബഹ്രൈനിലെ പ്രമുഖരായ വിവിധ ടീമുകളെ അണിനിരത്തിക്കൊണ്ട് നടന്ന പാചകമൽസരങ്ങൾ ശ്രദ്ദേയമായിരുന്നു. കുട്ടികൾക്കായി ലിറ്റിൽ ഷെഫ് മൽസരവും ഉണ്ടായിരുന്നു. പ്രമുഖ സീരിയൽ താരം വിവേക് ഗോപൻ മുഖ്യാതിധിയായിരുന്നു.

ഉച്ചക്ക് 3 മണി മുതൽ ആരംഭിച്ച അടുക്കളോൽസവത്തിനു മാറ്റ് കൂട്ടി വിവിധ കലാസാംസ്‌കാരിക പരിപാടികളും അരങേറി.പാചകമൽസരത്തിൽ സിജി ബിനു,ചിഞ്ചു എലിസബത്ത് മോഹൻ,ആബിദ&സഗീർ ടീം എന്നിവർ ഒന്ന്,രണ്ട്,മൂന്ന് സമ്മാനങൾ നേടി,ലിറ്റിൽ ഷെഫ് മൽസരത്തിൽ ഫാത്വിമ സബീക്ക,ഹേവെന്ദ്രിയ ലിഖിയഷാന്റോ&ഹേവേന്ദ്രിൻ ലിഖിയ ഷാന്റോ ടീം,മൊയ്ദീൻ ഷിസാൻ,നിതിൻ കൃഷ്ണ കെ പി എന്നിവർ 1,2,3 സമ്മാനങൾ യഥാക്രമം നേടി.

സ്റ്റാർട്ടർ വിഭാഗത്തിൽ ആബിദ&സഗീർ ഒന്നാം സ്താനവും എൽദോ എൻ സി രണ്ടാം സ്താനവും കരസ്ഥമാക്കി.ഡിസർട്ട് വിഭാഗത്തിൽ ചിഞ്ചു എലിസബത്ത് മോഹൻ ഒന്നാമതും രമണി അനിൽ കുമാർ രണ്ടാം സ്താനവും നേടി,മെയ്ൻ കോഴ്‌സ് വിഭാഗത്തിൽ സിജി ബിനു ഒന്നാമതും ഷില്പാ രണ്ടാമതും സൗമിയാ സജിത്ത് മൂന്നാം സ്താനവും നേടി.

ഏരിയ പ്രസിഡന്റ് സരുൺ എം കെ യിടെ അധ്യക്ഷതയിൽ കൂടിയ സമ്മാനധാന ചടങിൽ പ്രോഗ്രാം ചെയർമാൻ അജ്മൽ കെ എ സ്വാഗതം ആശംസിച്ചു,വിജയികൾക്കുള്ള സമ്മാനധാനം വിവേക് ഗോപനും ഐവൈസിസി പ്രസിഡന്റ് ബേസിൽ നെല്ലിമറ്റവും നിർവ്വഹിച്ചു.

യു കെ ബാലൻ, അബി ഫിറോസ്,അജി ജോഷ്വാ എന്നിവരാണ് വിധികർത്തക്കളായത്.ഐ സി ആർ എഫ് ചെയർമാൻ അരുൾദാസ് തോമസ്, ബഷീർ അമ്പലായി, ഐവൈസിസി ട്രഷറർ ഹരി ഭാസ്‌കരൻ,വൈസ് പ്രസിഡന്റ്മാരായ ദിലീപ് ബാലകൃഷ്ണൻ,റിച്ചി കളത്തൂരേത്ത്, മെംബർഷിപ്പ് സെക്രട്ടറി ജെയ്‌സൺ ,ബിജു മലയിൽ,സ്റ്റെഫി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്കായി അനവധി മൽസരങളും സമ്മാനങളും ക്രമീകരിച്ചിരുന്നു. പ്രോഗ്രാം കൺവീനർ ലിജോ ഫ്രാൻസിസ് നന്ദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP