Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അറിവിന്റെ ആഴമറിഞ്ഞ ധീഷണാശാലിയായ ഒരുത്തമ സോഷ്യലിസ്റ്റ് നേതാവായിരുന്നു എംപി.വീരേന്ദ്രകുമാറെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി

അറിവിന്റെ ആഴമറിഞ്ഞ ധീഷണാശാലിയായ ഒരുത്തമ സോഷ്യലിസ്റ്റ് നേതാവായിരുന്നു എംപി.വീരേന്ദ്രകുമാറെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി

സ്വന്തം ലേഖകൻ

മനാമ: അറിവിന്റെ ആഴമറിഞ്ഞ ധീഷണാശാലിയായ ഒരുത്തമ സോഷ്യലിസ്റ്റ് നേതാവായിരുന്നു എംപി.വീരേന്ദ്രകുമാറെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി.അഭിപ്രായപ്പെട്ടു. ജനതാ കൾച്ചറൽ സെന്റർ ഓൺലൈൻ വഴി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ, സാഹിത്യ, മാധ്യമ, രംഗങ്ങളിലടക്കം പല മേഖലകളിലും വെളിച്ചം വീശിയ ബഹുമുഖപ്രതിഭയായിരുന്നു വീരേന്ദ്രകുമാർ. ഗാട്ടും കാണാച്ചരടും പോലുള്ള കൃതികളിലൂടെ സാമ്രാജ്യത്വത്തിന്റെ അധിനിവേശ നീക്കങ്ങളെ അദ്ദേഹം തുറന്നുകാട്ടി.വീരേന്ദ്രകുമാർ കേ ന്ദ്രമന്ത്രി ആയിരിക്കുമ്പോഴാണ് ഇ .എസ്‌ഐ.യുടെ പരിമിതമായ സൗകര്യങ്ങളിൽ നിന്നും ഇന്നു കാണുന്ന രീതിയിൽ മികവുറ്റതാക്കി മാറ്റിയെ തെന്നും പ്രേമചന്ദൻ പറഞ്ഞു. ജെ.സി.സി.പ്രസിഡന്റ് സിയാദ് ഏഴംകുളം, കേരളീയ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള, പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, മാധ്യമപ്രവർത്തകരായ സോമൻ ബേബി, പി.ഉണ്ണികൃഷ്ണൻ, ജെ.സി.സി.ജനറൽ സെക്രട്ടറി നജീബ് കാലായി, സാമുഹ്യ പ്രവർത്തകൻ ബഷീർ അമ്പലായി, സി.വി.നാരായണൻ, ജമാൽ ഇരിങ്ങൽ, സേതുരാജ് കടക്കൽ, കോയ വേങ്ങര, മുഹമ്മദ് നിയാസ്, അബ്ദുൽ അസീസ്, മനോജ് വടകര, എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP