Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വർദ്ധിച്ചു വരുന്ന സമൂഹിക തിന്മകൾക്കെതിരായ പോരാട്ടമാണ് ഏറ്റവും മികച്ച സാംസ്‌കാരിക പ്രവർത്തനമെന്ന് കലാലയം സാംസ്‌കാരിക വേദി

വർദ്ധിച്ചു വരുന്ന സമൂഹിക തിന്മകൾക്കെതിരായ പോരാട്ടമാണ് ഏറ്റവും മികച്ച സാംസ്‌കാരിക പ്രവർത്തനമെന്ന് കലാലയം സാംസ്‌കാരിക വേദി

മനാമ: വർദ്ധിച്ചു വരുന്ന സമൂഹിക തിന്മകൾക്കെതിരായ പോരാട്ടമാണ് ഏറ്റവും മികച്ച സാംസ്‌കാരിക പ്രവർത്തനമെന്ന് കലാലയം സാംസ്‌കാരിക വേദി അഭിപ്രായപ്പെട്ടു. സ്വന്തം ബാധ്യതകളെക്കുറിച്ചും കടമകളെക്കുറിച്ചും യാതൊരു ബോധ്യവുമില്ലാതെ ഡിവൈസുകളിൽ മാത്രം അഭിരമിക്കുന്ന ഒരു തലമുറയെ സാംസ്‌കാരികമായി ഉണർത്തി അവരിലെ സർഗ്ഗവാസനകൾകണ്ടെത്തി പരിപോഷിപ്പിച്ചെടുക്കാനുള്ള സാഹിതീയ ഇടപെടലുകൾ സജീവമാക്കാനും കലാലയം സാംസ്‌കാരിക വേദി തീരുമാനിച്ചു.

സഗയ കോൺഫറൻസ് ഹാളിൽ ആർ.എസ്.സി. നാഷനൽ ചെയർമാൻ അബ്ദുറഹീം സഖാഫിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കലാലയം സംഗമത്തിൽ രാജു ഇരിങ്ങൽ, ഫിറോസ് തിരുവത്ര, ഗഫൂർ കൈപ്പമംഗലം, നിസാർ കൊല്ലം, സിയാദ് ഏലംകുളം, ജോർജ് വർഗീസ്, ഇസ്ഹാഖ് വില്യാപ്പള്ളി, മനീഷ് രാമനുണ്ണി, രവി ജി .ഡി.എൻ, പ്രദീപ് പുറവങ്കര, നസീർ പയ്യോളി , അബൂബക്കർ ഇരിങ്ങണ്ണൂർ, റഫീക്ക് മാസ്റ്റർ നരിപ്പറ്റ, സുബൈർ മാസ്റ്റർ, ഷാഫി വെളിയങ്കോട് എന്നിവരെ കലാലയം സാംസ്‌കാരിക വേദി അംഗങ്ങളായി തിരെഞ്ഞെടുത്തു.

ഐ.സി.എഫ്.നാഷനൽ പ്രസിഡണ്ട് കെ.സി.സൈനുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു. എബ്രഹാം ജോൺ, ഗഫുർ കൈപ്പമംഗലം,, രവി ജി.ഡി.എൻ, നിസാർ കൊല്ലം, അഡ്വക്കറ്റ് എം.സി.അബ്ദുൾ കരീം, വി .പി .കെ .മുഹമ്മദ് സംസാരിച്ചു. ഫൈസൽ ചെറുവണ്ണൂർ സ്വാഗതവും അബ്ദുള്ള രണ്ടത്താണി. നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP