Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

1000 തൊഴിലാളികൾക്ക്‌ ഓണസദ്യയൊരുക്കി ഓണമാഘോഷിക്കാൻ കേരള കാത്തലിക് അസോസിയേഷൻ; മുഖ്യാതിഥിയായി ശ്രീകുമാരൻ തമ്പിയെത്തും; 15 ദിവസം നീളുന്ന കെസിഎ ഓണം പൊന്നോണത്തിന് സെപ്റ്റംബർ 5 ന് തുടക്കം

1000 തൊഴിലാളികൾക്ക്‌ ഓണസദ്യയൊരുക്കി ഓണമാഘോഷിക്കാൻ കേരള കാത്തലിക് അസോസിയേഷൻ; മുഖ്യാതിഥിയായി ശ്രീകുമാരൻ തമ്പിയെത്തും; 15 ദിവസം നീളുന്ന കെസിഎ ഓണം പൊന്നോണത്തിന് സെപ്റ്റംബർ 5 ന് തുടക്കം

സ്വന്തം ലേഖകൻ

സുവർണ്ണ ജൂബിലിയുടെ നിറവിൽ നിൽക്കുന്ന കേരള കാത്തലിക് അസോസിയേഷൻ പുതുമയാർന്ന പരിപാടികളോടെ 15 ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 5 മുതൽ സംഘടിപ്പിക്കുമെന്ന് കെസിഎ പ്രസിഡണ്ട് സേവി മാത്തുണ്ണി, ജനറൽസെക്രട്ടറി വർഗീസ് ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.സെപ്റ്റംബർ 5 വ്യാഴാഴ്ച വൈകുന്നേരം 8 മണിയോടുകൂടി വർണ്ണശബളമായഘോഷയാത്രയോടെ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടന ചടങ്ങ് കെസിഎയുടെഅങ്കണത്തിൽ നടക്കും.

ഓണാഘോഷ പരിപാടികളുടെ സുഗമമായ നടത്തിപ്പിന് വേണ്ടിജോഷി വിതയത്തിൽ ജനറൽ കൺവീനറായും, ജോസ് കെ പി സ്പോൺസർഷിപ്കൺവീനറായുമുള്ള 50 അംഗങ്ങളുള്ള സംഘാടക സമിതിക്ക് രൂപം നൽകിയതായി കെസിഎരക്ഷാധികാരി പി പി ചാക്കുണ്ണി പറഞ്ഞു.
സെപ്റ്റംബർ മാസം പതിമൂന്നാം തീയതി ബഹറിൻ കേരളീയ സമാജം ഓഡിറ്റോറിയത്തിൽ വച്ച്‌നടക്കുന്ന ഓണം മഹാസദ്യയിൽ കെസിഎ കുടുംബാംഗങ്ങൾക്കൊപ്പം ഗോൾഡൻ ജൂബിലിപ്രമാണിച്ച് കെസിഎ ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ ബഹ്‌റൈനിലെ വിവിധ ലേബർക്യാമ്പുകളിൽ നിന്നുള്ള ആയിരത്തിലധികം തൊഴിലാളി സുഹൃത്തുക്കൾക്ക് സൗജന്യമായിഓണസദ്യ ഒരുക്കും എന്ന് ചാരിറ്റി കമ്മിറ്റി കൺവീനർ ഫ്രാൻസിസ്കൈതാരത്ത്,കോർകമ്മറ്റി ചെയർമാൻവർഗീസ് കാരയ്ക്കൽ എന്നിവർ പറഞ്ഞു.

സെപ്റ്റംബർ 6 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പൂക്കളമത്സരം, അന്നേ ദിവസം 4.30ന്ബഹ്‌റൈനിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന വടംവലി മത്സരം എന്നിവഉണ്ടായിരിക്കുന്നതാണ്. സെപ്റ്റംബർ ഏഴിന് വൈകിട്ട് 8 മണിക്ക് പായസ മത്സരം,സെപ്റ്റംബർ 9ന് ഗാനമേള, സെപ്റ്റംബർ 10, 17 തീയതി അംഗങ്ങൾക്കായി ഉള്ള വിവിധ കായികമത്സരങ്ങൾ, സെപ്റ്റംബർ 14-ന് വൈകിട്ട് 7.30 മണിക്ക് കെസിഎ സ്വരലയ മ്യൂസിക് ക്ലബ്ബിന്റെനേതൃത്വത്തിൽ ഓണപ്പാട്ട് മത്സരം എന്നിവ ഉണ്ടായിരിക്കും. സെപ്റ്റംബർ 19 വ്യാഴാഴ്ച
കെസിഎ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും ഓണക്കാഴ്ചയും ഉണ്ടായിരിക്കും.

സെപ്റ്റംബർ 20ആം തീയതി വെള്ളിയാഴ്ച കെസിഎ അങ്കണത്തിൽ വച്ച് ഓണാഘോഷങ്ങളുടെസമാപനവും സുവർണ ജൂബിലിയോടനുബന്ധിച്ചു നടത്തിയ കെസിഎ മാഗ്‌നം ഇമ്പ്രിന്റ്‌സർഗോത്സവ് മത്സരങ്ങളുടെ സമ്മാനദാനവും നടക്കുന്ന ചടങ്ങിൽമലയാളസാഹിത്യ-ചലച്ചിത്ര-ടെലിവിഷൻ മേഖലകളിലെപ്രശസ്തനായ ശ്രീകുമാരൻ തമ്പി മുഖ്യാതിഥിയായിപങ്കെടുക്കും എന്ന് ഓണം ജനറൽ കൺവീനർ ജോഷി വിതയത്തിൽ, സർഗോത്സവ്ജനറൽ കൺവീനർ ഷിജു ജോൺ എന്നിവർ അറിയിച്ചു.

പൂക്കളമത്സരം,വടംവലി മത്സരം, പായസ മത്സരം,ഓണപ്പാട്ട് മത്സരം എന്നിവയിൽബഹ്റൈനിലെ എല്ലാവര്ക്കും പങ്കെടുക്കാവുന്നതാണ്. വിജയികൾക്ക് ക്യാഷ് പ്രൈസുംട്രോഫികളും നൽകുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഓഗസ്റ്റ് 31നു മുൻപായി പേര്‌രജിസ്റ്റർ ചെയ്യേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്കും രെജിസ്‌ട്രേഷനും താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടണമെന്ന്സംഘാടകർ അഭ്യർത്ഥിച്ചു.

പൂക്കള മത്സരം (മനോജ് മാത്യു 32092644), വടംവലി മത്സരം (അജി
പി ജോയ് 39156283), പായസ മത്സരം (വിനു ക്രിസ്റ്റി 36446223), ഓണപ്പാട്ട് മത്സരം (റോയ് സിആൻഡ്റണി 39681102), ഓണക്കളികൾ/ കായികമത്സരങ്ങൾ (ക്രിസ്റ്റോ ജോസഫ് 36192515),ജനറൽ കൺവീനർ (37373466).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP