Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കേരളാ കാത്ത്‌ലിക് അസോസിയേഷൻ ഓണാഘോഷം 29 മുതൽ സെപ്റ്റംബർ അഞ്ചുവരെ

കേരളാ കാത്ത്‌ലിക് അസോസിയേഷൻ ഓണാഘോഷം 29 മുതൽ സെപ്റ്റംബർ അഞ്ചുവരെ

മനാമ: 1977 മുതൽ ബഹ്‌റൈനിലെ സാമൂഹിക ജീവകാരുണ്യ പ്രവർത്തന രംഗത്ത് മുൻ പന്തിയിൽ നിൽക്കുന്ന കേരള കാത്‌ലിക് അസ്സോസിയേഷൻ (കെസിഎ) ഈ വർഷം പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. കെ.സി.എ., യു.എ.ഇ. എക്‌സേഞ്ച്, മെഗാ മാർട്ട് ഓണം ഫെസ്റ്റ്  29 മുതൽ അടുത്ത മാസം അഞ്ചുവരെ നീണ്ടു നിൽക്കും. അഞ്ചിന്  ഓണസദ്യയയോടുകൂടി അവസാനിക്കും.

29ന്  രാവിലെ 8.30 ന് മുൻ കേന്ദ്ര മന്ത്രി ഒ. രാജഗോപാൽ ഓണാഘോഷം ഔദ്യോഗമായി ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം മലയാളികളുടെ കുടുംബ സദസ്സിനെ ഊർജ്ജസ്വലമാക്കിയ കുങ്കുമപ്പൂവ് സീരിയലിലൂടെ മലയാളികളുടെ മനംകവർന്ന അശ്വതി സംഗീത സദസ്സ് അവതരിപ്പിക്കും.  രാവിലെ 10.00 മണിക്ക് പൂക്കളമത്സരവും, വൈകുന്നേരം 4.00 മണിക്ക് വടംവലി മത്സമരവും സംഘടിപ്പിക്കുന്നതാണ്. ഈ മത്സരങ്ങളെല്ലാം ബഹ്‌റൈൻ സമൂഹത്തിലെ ഏവർക്കും പങ്കെടുക്കാം.

30 മുതൽ രണ്ടു വരെ അംഗങ്ങൾക്ക് വേണ്ടിയുള്ള വിവിധ മത്സരങ്ങൾ നടത്തപ്പെടും. മൂന്നിന് വൈകുന്നേരം 7 മണിക്ക് പായസമത്സരവും, എട്ടിന് മഹാബലി മത്സരവും, 8.30 ന് ബഹ്‌റൈസ് യൂത്ത് അവതരിപ്പിക്കുന്ന 'അഭയതീരം' എന്ന നാടകവും ഉണ്ടായിരിക്കും.
നാലിന്  വൈകുന്നേരം തിരുവാതിര മത്സരവും, അതിന് ശേഷം പൊതുസമ്മേളനവും ഉണ്ടായിരിക്കും. പൊതു സമ്മേളനത്തിൽ മുഖ്യാതിഥിയായി കേരള നിയമസഭാ ചീഫ് വിപ്പ് പി സി ജോർജ്ജ്. വൈകുന്നേരം 9 മണിക്ക് കെ.സി.എ. എന്റർടൈന്മെന്റ് കുഞ്ഞുട്ടൻ മാഷ് എന്ന നാടകവും ഉണ്ടായിരിക്കും.

പൂക്കള മത്സരം, തിരുവാതിരമത്സരം, മഹാബലി മത്സരം, പായസ മത്സരം, വടംവലി മത്സരം എന്നിവക്ക് ഒന്നാം സമ്മാനം 100001 രൂപയും, രണ്ടാം സമ്മാനം 5001 രൂപയും നൽകപ്പെടുന്നതാണ്. ഈ മത്സരങ്ങളിൽ ഏവർക്കും പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനറൽ കൺവീനർ റോയി സി. ആന്റണി 39681102 എന്ന നമ്പരുമായി ബന്ധപ്പെടേണ്ടതാണ്.

അഞ്ചിന് രാവിലെ 8.30 മുതൽ 10.00 മുതൽ പി സി ജോർജ്ജുമായി മുഖാമുഖം പരിപാടിയുണ്ടായിരിക്കുന്നതാണ്. ഏവർക്കും പങ്കെടുക്കാം. രാവിലെ 11.30 മുതൽ ഓണസദ്യയും ഉണ്ടായിരിക്കുന്നതായിരിക്കും. പരിപാടിയുടെ സുഖമമായ നടത്തിപ്പിനുവേണ്ടി. വർഗ്ഗീസ് കരയ്ക്കൽ ചെയർമാനായും,  റോയി സി. ആന്റണി ജനറൽ കൺവീനറുമായിട്ടുള്ള സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ടെന്ന് ജനറൽ സെക്രട്ടറി സോബിച്ചൻ ചെന്നാട്ടുശ്ശേരി പത്രസമ്മേളനത്തിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP