Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഖുർആനിക വിജ്ഞാനത്തിന്റെ മാസ്മരികതയെ തൊട്ടുണർത്തി ഹാഫിള് റാജിഹ് അലി തങ്ങളുടെ പ്രഭാഷണം

ഖുർആനിക വിജ്ഞാനത്തിന്റെ മാസ്മരികതയെ തൊട്ടുണർത്തി ഹാഫിള് റാജിഹ് അലി തങ്ങളുടെ പ്രഭാഷണം


മനാമ: നന്മയുടെ വെളിച്ചം വിതറി മനുഷ്യ കുലത്തിന്റെ മോചനത്തിന് വേണ്ടി പ്രപഞ്ചനാഥൻ ഉണർത്തിയ ഖുർആനിക ഉപദേശങ്ങൾ വിശ്വാസികൾ ജീവിത യാഥാർഥ്യമായി ഉൾകൊള്ളുമ്പോൾ മാത്രമേ വഞ്ചനകൾ നിറഞ്ഞ ലോകത്ത് വിജയപാത കെട്ടിപ്പടുക്കാൻ സാധിക്കൂവെന്ന് ഹാഫിൾ അഹ്മദ് റാജിഹ് അലി ശിഹാബ് തങ്ങൾ ഉദ്‌ബോധിപ്പിച്ചു.

ബഹ്‌റൈൻ എസ്.കെ.എസ്.എസ്.എഫ് നൽകിയ സ്വീകരണ സംഗമത്തിൽ മറുപടി പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അൽ മുഅ്മിനൂൻ അധ്യായത്തിലെ പ്രാരംഭ സൂക്തങ്ങളെ അപഗ്രഥിച്ചുകൊണ്ട് തങ്ങൾ നടത്തിയ ഹൃസ്വപ്രഭാഷണം ഖുർആനിക വിജ്ഞാനത്തിന്റെ മാസ്മരികത തൊട്ടുണർത്തുന്നതായി.
വയനാട് ശംസുൽ ഉലമാ ഇസലാമിക് അക്കാദമിയിൽ നിന്ന് ഒമ്പത് മാസം കൊണ്ട് ഖുർആൻ മുഴുവൻ മന:പാഠമാക്കിയ റാജിഹ് അലി തങ്ങൾ എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങളുടെ മകനാണ്. കർണ്ണാടകക്ലബ്ബിൽ നടന്ന പരിപാടിയിൽ ഹംസ അൻവരി മോളൂർ അധ്യക്ഷത വഹിച്ചു. തങ്ങൾക്കുള്ള അവാർഡ് ശഹീർ കാട്ടാമ്പള്ളി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP