Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202409Thursday

ബഹ്റൈൻ കെഎംസിസി അഹ്ലൻ റംസാൻ പ്രഭാഷണം മെയ് 3 ന്

ബഹ്റൈൻ കെഎംസിസി അഹ്ലൻ റംസാൻ പ്രഭാഷണം മെയ് 3 ന്

മനാമ: ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഷം തോറും നടത്തി വരുന്ന അഹ്ലൻ റമദാൻ പ്രഭാഷണം മെയ് 3 വെള്ളിയാഴ്ച രാത്രി 8 മണിക്ക് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും.

പ്രമുഖ പണ്ഡിതനും, പ്രഭാഷകനുമായ ഉസ്താദ് അബ്ദുല്ല സലിം വാഫി അഹ്ലന്റംസാൻ പ്രഭാഷണം നടത്തും. കെഎംസിസി പ്രസിഡന്റ് എസ് വി ജലീൽ, അസൈനാർ കളത്തിങ്കൽ, സമസ്ത പ്രസിഡന്റ് സയ്യിദ് ഫക്രുദീൻ തങ്ങൾ, തുടങ്ങിയവർ പങ്കെടുക്കും, അഹ്ലൻ റംസാൻ പ്രഭാഷണ പോസ്റ്റർ കെഎംസിസി സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര പ്രകാശനം ചെയ്തു,

ജില്ലാ കെഎംസിസി യുടെ വിഷൻ 33 ന്റെ ഭാഗമായുള്ള വിവിധ പദ്ധതികളുടെ തുടർച്ചയായാണ് മൂന്നാമത് അഹ്ലൻ റമദാൻ പരിപാടി ഈ വർഷവും നടത്തപ്പെടുന്നത്. പരിപാടി യിൽ കെഎംസിസി പ്രവാസി പെൻഷൻ പതിനൊന്നാം വർഷ പ്രഖ്യാപനം നടത്തും. പരിപാടിയുടെ വിജയത്തിയി വിപുലമായ പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്നതായി ജില്ലാ കെഎംസിസി ഭാരവാഹികൾ അറിയിച്ചു.

പരിപാടി വിജയിപ്പിക്കുന്നതിനാവശ്യമായ സഹായ സഹകരണങ്ങളും അതോടൊപ്പം പരിപാടിയിൽ പങ്കെടുത്തു അവിസ്മരണീയമാക്കുന്നതിനും, വിജ്ഞാനത്തിന്റെ സദസ്സിലേക്ക് ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നതായി ജില്ലാ പ്രസിഡന്റ് എ പി ഫൈസലും, ജനറൽ സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളിയും അറിയിച്ചു.ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ അഹ്ലൻ റംസാൻ പോസ്റ്റർ പ്രകാശനം കെഎംസിസി ഓർഗനൈസിങ് സെക്രട്ടറി ശംസുദ്ധീൻ വെള്ളി കുളങ്ങര പ്രകാശനം ചെയ്യുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP