Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒരുമയുടെ പാഠമോതി ബഹ്റൈൻ കെഎംസിസി ഗ്രാൻഡ് ഇഫ്താർ

ഒരുമയുടെ പാഠമോതി ബഹ്റൈൻ കെഎംസിസി ഗ്രാൻഡ് ഇഫ്താർ

നോമ്പുതുറക്കൊപ്പം സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും മഹിതമായ സന്ദേശം കൈമാറി കൊണ്ടുള്ള ബഹ്റൈൻ കെഎംസിസി ഗ്രാൻഡ് ഇഫ്താർ ജന ബാഹുല്യം കൊണ്ടും ചിട്ടയാർന്ന നടത്തിപ്പ് കൊണ്ടും ജനശ്രദ്ധആകർഷിച്ചു.

ഇസ ടൗൺ ഇന്ത്യൻ സ്‌കൂളിൽ നടന്ന ത്യാഗ നിർവ്വരമായ സദസ്സിൽ സന്നിഹിതരാകാൻ സ്ത്രീകളും, കുട്ടികളും, പുരുഷന്മാരുമടക്കം രണ്ടായിരത്തിലധികം ആളുകൾ പങ്കെടുത്തു.

ബഹ്റൈനിലെ വിശിഷ്ട വ്യക്തിത്തങ്ങളായ ഒസാമ അൽ അബ്സി (LMRA CEO)ഹസ്സൻ ബോക്കമ്മാസ് (Ex MP)ഖാലിദ് യൂസഫ് അൽ ജനാഹി,ഹിഷാം അൽ അഡ്വാൻ,അലി അബ്ദുൽ കരീം,സോമൻ ബേബി,പി വി രാധാകൃഷ്ണ പിള്ള,പ്രിൻസ് ഇ നടരാജ്,മുഹമ്മദ് സാക്കിഎന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മഗ്രിബിന്റെ ബാങ്കോലി ഇന്ത്യൻ സ്‌കൂളിലെ ഓഡിറ്റോറിയത്തെ ഭക്തി സാന്ദ്രതയിലേക്ക് കൂട്ടി കൊണ്ടു പോയപ്പോൾ ആയിരങ്ങൾ കെഎംസിസി ഒരുക്കിയ ഇഫ്താർ മീറ്റിന്റെ ഭാഗമാകുകയായിരുന്നു.

സ്‌നേഹ നിർവ്വരമായ തലോടലോടെ കെഎംസിസി വളന്റീർമാർ ഒരുക്കിയ സേവനം ഊഷ്മളതയുടെ പ്രതീകമായി മാറി. ഗ്രാൻഡ് ഇഫ്താറിൽ പങ്കെടുത്തവർക്ക് സ്‌നേഹവിരുന്നൊരുക്കിയ കെഎംസിസി സേവകരുടെ സ്‌നേഹസമ്പന്നത കൂടുതൽ വിളിച്ചോതുന്നതായിരുന്നു പരിശുദ്ധവും പരിപാവനവുമായ പരിശുദ്ധ റമദാനിന്റെ മൂന്നാമത്തെ പത്തിൽ, ഒരുപക്ഷെ ആയിരം മാസങ്ങളേക്കാൾ പുണ്യമേറെയുള്ള ലൈലത്തുൽ ഖദ്ർ ആകാൻ സാധ്യതയുള്ള പുണ്ണ്യ ദിനത്തിലൊരുക്കിയ ബഹ്റൈൻ കെഎംസിസി ഗ്രാൻഡ് ഇഫ്താർ.സമൂഹത്തിന്റെ നാനാ തുറകളിലുള്ള നിരവധി ആളുകൾ ഗ്രാൻഡ് ഇഫ്താറിൽ പങ്കെടുത്തു.

ബഹ്‌റിന്റെ വിവിധ ഭാഗങ്ങളിൽ ദിവസവും ആയിരങ്ങളെ നോമ്പ് തുറപ്പിക്കുന്ന ബഹ്റൈൻ കെഎംസിസി യുടെ വിവിധ ഏരിയകളിലെ നോമ്പ് തുറകൾക്ക് പുറമെയാണ് ബഹ്റൈൻ കെഎംസിസി സംസ്ഥാന കമ്മിറ്റി ഗ്രാൻഡ് ഇഫ്താർ ഒരുക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP