Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ 2019-21 വർഷത്തേക്കുള്ള പെൻഷൻ ക്യാമ്പയിനു തുടക്കം കുറിച്ചു

ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ 2019-21 വർഷത്തേക്കുള്ള പെൻഷൻ ക്യാമ്പയിനു തുടക്കം കുറിച്ചു

സ്വന്തം ലേഖകൻ

മനാമ : ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ 2019-21 വർഷത്തെ കാലയളവിലേക്കുള്ള പ്രവാസി പെൻഷൻ / പ്രവാസി വിധവ പെൻഷൻ പദ്ധതി തുടക്കം കുറിച്ചു . ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി 2019-21 കർമ്മ പദ്ധതി യുടെ ഭാഗമായി 111 വീടുകളിൽ ഈ വർഷവും ശിഹാബ് തങ്ങൾ സ്മാരക സ്‌നേഹസ്പർശം പ്രവാസിപെൻഷനും സ്‌നേഹപൂർവം സഹോദരിക്ക് വിധവാ പെൻഷനും നൽകും . പദ്ധതിയുടെ വിജയത്തിനായി ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള ക്യാമ്പയിൻ ഉദ്ഘാടനം അഞ്ചു പ്രവാസികളുടെ സ്പോൺസർഷിപ് ഏറ്റെടുത്തു കൊണ്ട് ബഹ്റൈനിലെ പ്രമുഖ സാമൂഹിക കാരുണ്യ പ്രവർത്തകനായ മൊയ്തു ഹാജി കുരുട്ടി മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സിക്രട്ടറി സി .കെ സുബൈർ സാഹിബിന് നൽകി കൊണ്ട് തുടക്കം കുറിച്ചു.

കഴിഞ്ഞ പതിനൊന്നു വർഷമായി മുടക്കമില്ലാതെ നടപ്പിലാക്കി വരുന്ന ഈ പദ്ധതി പത്രണ്ടാം വർഷത്തിലേക്കു കടക്കുമ്പോൾ നിരവധി അപേക്ഷകളാണ് വന്നു കൊണ്ടിരിക്കുന്നത് ,പ്രവാസി പെൻഷൻ പദ്ധതി മുന്മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയും വിധവാ പെൻഷൻ പദ്ധതി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമാണ് ഉദ്ഘാടനം ചെയ്തത് .പ്രവാസ ലോകത്തു ജീവിതത്തിന്റെ നല്ലൊരു ഭാഗം ചിലവഴിച്ചിട്ടും കഷ്ടപ്പാടും മാരകരോഗവുമായി പ്രയാസപ്പെടുന്ന മുൻ ബഹ്റൈൻ പ്രവാസികൾക്കും മരണമടഞ്ഞ ബഹ്റൈൻ പ്രവാസികളുടെ വിധവകൾക്കുമായി മാത്രമാണ് ഈ മാസാന്ത സഹായം നൽകിവരുന്നത്. 2009 ഇൽ അഞ്ചു പേർക്ക് കൊടുത്തുകൊണ്ട് ആരംഭിച്ച ഈ പദ്ധതി ഇന്ന് 67 പ്രവാസികൾക്കും 44 വിധവകൾക്കുമായി 11 1 വീടുകളിൽ നൽകിവരുന്നു.

വർഷങ്ങളോളം ബഹ്റൈനിൽ ജോലി ചെയ്തിട്ടും ജീവിതസായാഹ്നത്തിൽ ഒരു നേരത്തെ മരുന്നിന് പോലും വകയില്ലാത്ത നാട്ടിൽ കഴിയുന്നവരാണ് അപേക്ഷകരായി വരുന്നത്.അപേക്ഷകരുടെ എണ്ണം നിത്യേന വർധിക്കുകയാണ്. വൃക്ക രോഗം, കാൻസർ രോഗം, ഹൃദ്രോഗം തുടങ്ങിയ മാരകരോഗങ്ങളും കൂടാതെ അംഗവൈകല്യം, അന്ധത തടങ്ങി കഷ്ടത അനുഭവിക്കുന്നവരെ കണ്ടെത്തി വളരെ രഹസ്യമായി അവരുടെ ബാങ്കുകളിലോ വീടുകളിലോ സഹായം എത്തിക്കുകയാണ് ഈ പദ്ധതിയെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിനകം പെൻഷൻ നൽകി വരുന്ന പതിനഞ്ചു മുൻ പ്രവാസികൾ പേർ മരണമടഞ്ഞു , പലരും അതീവ ഗുരുതരാവസ്ഥയിലാണ് ,ആയതിനാൽ ഈ പദ്ധതിയുമായി ബഹ്റൈനിലെ സുമനസ്സുകളുടെ സഹായം ഇനിയും ഇതിനു ആവശ്യമാണെന്നു ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി യും ജനറൽ സെക്രട്ടറി ഫൈസൽ കണ്ടീതയായും ,പെൻഷൻ ചാർജുള്ള ജില്ലാ സിക്രട്ടറി കാസിം നൊച്ചാടും , വൈസ് പ്രെസിഡന്റുമാരായ അസീസ് പേരാമ്പ്രയും , ഹസൻ കോയ പൂനത്തും അഭ്യർത്ഥിച്ചു.

വർഷം 15 ലക്ഷം രൂപയോളം പെൻഷൻ പദ്ധതിക്കും പ്രവാസി സഹായത്തിനും ആവശ്യമാണ്. സഹായിക്കാൻ താല്പര്യം ഉള്ളവർ 39881099, 35580872, 33210288 ,34064594, 39869689 ഈ നമ്പറുകളിൽ ബന്ധപ്പെടുക.

പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ കാലങ്ങളിൽ ജില്ലാ കമ്മിറ്റി നടത്തിയപോലെതന്നെ ഈ വർഷവും സംഘടന , വിദ്യാഭ്യാസം , ചാരിറ്റി , പ്രവാസി ക്ഷേമ പ്രവർത്തനം ,ആരോഗ്യം , വിനോധം എന്നീ 6പദ്ധതികളിൽ 50 ഉപ പദ്ധതിയുമായി ആണ് ജില്ലാ കമ്മിയുടെ പ്രവർത്തന പദ്ധതി ഉൽഘടനം കഴിഞ്ഞത് .ജില്ലാ യുടെ 2019-21 കോ ഓർഡിനേറ്റർ മാരായി അലി കൊയിലാണ്ടിയും യൂസുഫ് ഹാജി കൊയ്ലാണ്ടിയും മഹമൂദ് മുറിച്ചാണ്ടിയും ഈ വർഷവും തിരഞ്ഞെടുത്തു.

ൃചടങ്ങിൽ കെഎംസിസി പ്രസിഡന്റ് എസ് വി ജലീൽ ,സമസ്ത പ്രസിഡന്റ് സയ്യിദ് ഫക്രുദീൻ തങ്ങൾ, കോർഡിനേറ്റർ അലി കൊയിലാണ്ടി , ജനറൽസെക്രട്ടറി അസൈനാർ കളത്തിങ്കൽ, ഖജാൻജി ഹബീബ് റഹ്മാൻ , സി കെ അബ്ദുറഹ്മാൻ , ടിപി മുഹമ്മദലി , എ പി ഫൈസൽ ,കുട്ടൂസ മുണ്ടേരി , മുസ്തഫ കെ പി, കെ കെ സി മുനീർ, ഷാഫി പറക്കട്ടെ, സിദ്ധീഖ് കണ്ണൂർ,കെഎംസിസി സംസ്ഥാന ജില്ലാ ഏരിയ മണ്ഡലം പഞ്ചായത്തു നേതാക്കൾ പങ്കെടുത്തു.

ചടങ്ങിൽ ജില്ല കെഎംസിസി പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു .ഫൈസൽ കണ്ടീതായ സ്വാഗതവും ഇസ്ഹാഖ് വില്യപ്പള്ളി നന്ദിയും പറഞ്ഞു . ജില്ലാ ഭാരവാഹികളായ അബൂബക്കർ ഹാജി, മൻസൂർ കുറ്റിച്ചിറ ,ശരീഫ് കോറോത് ,ജെ പി കെ ജലീൽ തിക്കോടി , അഷ്‌കർ വടകര തുടങ്ങിയവർ നേതൃത്വം നൽകി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP