Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് പ്രതിസന്ധിയിലും ബഹ്റൈൻ കെഎംസിസി പ്രവാസി പെൻഷൻ വീടുകളിൽ വിതരണം ചെയ്തു

കോവിഡ് പ്രതിസന്ധിയിലും ബഹ്റൈൻ കെഎംസിസി പ്രവാസി പെൻഷൻ വീടുകളിൽ വിതരണം ചെയ്തു

സ്വന്തം ലേഖകൻ

മനാമ: കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മറ്റി കഴിഞ്ഞ പതിനൊന്ന് വർഷമായി മുടങ്ങാതെ തുടർന്ന് കൊണ്ടിരിക്കുന്ന പ്രവാസി പെൻഷൻ കോവിഡ് പ്രതിസന്ധിയിലും നൂറ്റിപതിനൊന്നു പേർക്ക് വീടുകളിൽ എത്തിച്ചു നൽകിയതായി ഭാരവാഹികൾ അറിയിച്ചു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന ജില്ലാ കമ്മറ്റിയുടെ പ്രധാന പ്രവർത്തനമാണിത്. ബഹറിനിൽ നിന്നും പ്രവാസം മതിയാക്കി പ്രയാസമനുഭവിക്കുന്ന 111 പേരെ തെരഞ്ഞെടുത്തത് എല്ലാ മാസവും ആയിരം രൂപ വീതം നൽകി വരുന്ന പെൻഷൻ പദ്ധതി ശിഹാബ് തങ്ങൾ നാമദേയത്തിലാണ് വിതരണം ചെയ്യുന്നത്.

കഴിഞ്ഞദിവസം കൊയിലാണ്ടിയിൽ വെച്ച് നടന്ന പെൻഷൻ വിതരണ ഉദ്ഘാടനം കെഎംസിസി കോഴിക്കോട് ജില്ലാ ജനറൽ സെക്രെട്ടറി ഫൈസൽ കണ്ടെത്തായക് നൽകി മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ കെ ബാവ സാഹിബ് ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിസന്ധിയിലും മുടങ്ങാതെ ചിട്ടയാർന്ന പ്രവർത്തനം നടത്തുന്ന ജില്ലാകമ്മറ്റിയുടെ ഇടപെടൽ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. റമദാൻ മാസം രണ്ടായിരം രൂപ വീതമാണ് വിതരണം ചെയ്തത്. കെഎംസിസി കോഴിക്കോട് ജില്ലാ സെക്രെട്ടറി കാസിം നൊച്ചാട്, കെഎംസിസി ബഹ്റൈൻ കൊർഡിനെറ്റർമാരായ അലി കൊയിലാണ്ടി, യുസഫ് കൊയിലാണ്ടി, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി പി മുഹമ്മദലി എന്നിവർ സംബന്ധിച്ചു.

റംസാൻ മാസത്തിൽ നടത്തുന്ന പെൻഷൻ ഫണ്ട് സ്വരൂപണ കാമ്പയിൻ മനാമയിൽ നടന്ന ചടങ്ങിൽ ഫുഡ് വേൾഡ് സി ഇ ഒ സവാദ് കുരിട്ടിയിൽ നിന്നും ഫണ്ട് സ്വീകരിച്ചു കെഎംസിസി ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. എസ് വി ജലീൽ, എ പി ഫൈസൽ, പി കെ ഇസ്ഹാഖ്, ശരീഫ് വില്ല്യാപ്പള്ളി, ഹസ്സൻകോയ പൂനത്ത്, അഷ്‌കർ വടകര എന്നിവർ സംബന്ധിച്ചു. ബഹറിനിൽ ഒരുപാട് വർഷകാലം പ്രവാസ ജീവിതം നയിച്ച് നാടണയുന്ന പ്രവാസികൾക്കു ജീവിതത്തിന്റെ ദൈന്യതകളിൽ നിന്നും ആശ്വാസമേകാൻ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണയിൽ നടത്തുന്ന സ്‌നേഹസ്പർശം പ്രവാസി പെൻഷൻ പദ്ധതിയുടെ വിജയത്തിന് സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുന്നതയി കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി, ആക്ടിങ് ജനറൽ സെക്രെട്ടറി പി കെ ഇസ്ഹാഖ് എന്നിവർ അറിയിച്ചു. 39881099, 33292010.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP