Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്വാറന്റൈനിന് പണം ഈടാക്കാനുള്ള സംസ്ഥാനത്തിന്റെ തീരുമാനം വഞ്ചനാപരം: ബഹ്റൈൻ കെ.എം.സി.സി

ക്വാറന്റൈനിന് പണം ഈടാക്കാനുള്ള സംസ്ഥാനത്തിന്റെ തീരുമാനം വഞ്ചനാപരം: ബഹ്റൈൻ കെ.എം.സി.സി

സ്വന്തം ലേഖകൻ

മനാമ: കൊവിഡിന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് പോകുന്ന പ്രവാസികൾ ഇനിമുതൽ ക്വാറന്റൈനിന് പണം നൽകണമെന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനം വഞ്ചനാപരവും പ്രതിഷേധാർഹവുമാണെന്ന് ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി. ജോലിയും വരുമാനവും നഷ്ടപ്പെട്ടാണ് വലിയൊരു വിഭാഗം പ്രവാസികളും ഭീമമായ തുകയ്ക്ക് ടിക്കറ്റുകളെടുത്ത് നാടണയുന്നത്. ഇക്കാര്യങ്ങൾ തിരിച്ചറിഞ്ഞിട്ടും പ്രവാസികൾ ക്വാറന്റൈനിന് പണം നൽകണമെന്ന് പറയുന്നത് തികച്ചും അനീതിയാണ്. വിദേശികൾക്ക് വേണ്ട സൗകര്യങ്ങളും മറ്റും നൽകി മറ്റ് രാജ്യങ്ങൾക്ക് മുന്നിൽ നല്ലപിള്ള ചമയുന്ന സംസ്ഥാന സർക്കാർ പ്രവാസികളെ രണ്ടാംകിട പൗരന്മാരായി കാണുന്നവെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ക്വാറന്റൈനിന് പണം ഈടാക്കാനുള്ള തീരുമാനം.

മുഖ്യമന്ത്രി ഒരുഭാഗത്ത് പ്രവാസി സ്നേഹത്തെ കുറിച്ച് പറയുമ്പോൾ മറുഭാഗത്ത് പ്രവാസികളെ എങ്ങനെ ചൂഷണം ചെയ്യാമെന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. പ്രവാസികളുടെ കാര്യത്തിൽ മോദിക്കും പിണറായിക്കും ഒരേ മുഖമാണെന്നും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജന. സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ പറഞ്ഞു.

പതിറ്റാണ്ടുകളായി സംസ്ഥാന വരുമാനത്തിന്റെ വലിയൊരു പങ്കും വഹിക്കുന്നത് പ്രവാസികളാണ്. സ്വന്തം ജീവിതം പോലും സമർപ്പിച്ചാണ് പ്രവാസികൾ മറുനാട്ടിൽ ജീവിതം നയിക്കുന്നത്. ഓഖി, പ്രളയം ദുരന്തസമയങ്ങളിലൊക്കെ കേന്ദ്രം പോലും കൈമലർത്തിയപ്പോൾ സഹായഹസ്തമേകിയത് പ്രവാസി സമൂഹമാണെന്ന് സംസ്ഥാന സർക്കാർ ഓർക്കണം. ലോക് കേരളസഭ സംഘടിപ്പിക്കാൻ കോടികൾ ചെലവാക്കിയ സംസ്ഥാന സർക്കാർ എന്തുകൊണ്ട് പ്രവാസികൾക്കായി പണം ചെലവാക്കുന്നില്ല.

നിലവിൽ നാട്ടിലെത്തിയ വലിയൊരു വിഭാഗം പ്രവാസികൾക്കും പണമില്ലാത്തതിനാൽ ടിക്കറ്റുകളെടുത്ത് നൽകിയത് കെ.എം.സി.സി പോലുള്ള കാരുണ്യ സംഘടനകളാണ്. ഇനിയും ധാരാളം പേർ ഗൾഫ് നാടുകളിൽ വരുമാനമില്ലാത്തെ ദുരിതജീവിതം നയിക്കുന്നുണ്ട്. ഈ കാര്യങ്ങൾ മനസിലാക്കി ക്വാറന്റൈനിന് പണം ഈടാക്കാനുള്ള തീരുമാനത്തിൽനിന്ന് സംസ്ഥാന സർക്കാർ പിന്മാറി പ്രവാസി സമൂഹത്തിന് ആശ്വാസമായ തീരുമാനം കൈക്കൊള്ളണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP