Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെഎംസിസിയുടെ പ്രവർത്തന കളങ്കമറ്റ സാമൂഹ്യ സേവനം: സിംസാറുൽ ഹഖ് ഹുദവി

കെഎംസിസിയുടെ പ്രവർത്തന കളങ്കമറ്റ സാമൂഹ്യ സേവനം: സിംസാറുൽ ഹഖ് ഹുദവി

സ്വന്തം ലേഖകൻ

മനാമ: കൊവിഡ് കാലത് കെഎംസിസി വിവിധ രാജ്യങ്ങളിൽ ചെയ്ത് വരുന്ന പ്രവർത്തനങ്ങൾ കളങ്കമറ്റ സാമൂഹ്യ സേവനമാണെന്നു യുവ പണ്ഡിതനും പ്രഭാഷകനുമായ സിസാറുൽ ഹഖ് ഹുദവി അഭിപ്രായപ്പെട്ടു. കെഎംസിസി ബഹ്റൈൻ ഈദ് ദിനത്തിൽ സംഘടിപ്പിച്ച ഓൺലൈൻ ഈദ് സംഗമത്തിൽ ഈദ് സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അർപ്പണബോധവും ഇച്ഛാശക്തിയും സഹജീവി സ്‌നേഹവും കൊണ്ട് സ്വയംസമർപ്പിതരായ കെഎംസിസി വളണ്ടിയറാമാരുടെ സേവനം വിസ്മരിക്കാനാവാത്തതാണെന്നും ഓരോ പ്രവർത്തകനും ദൈവ പ്രീതി കാംക്ഷിച്ചുകൊണ്ട് പ്രവർത്തിച്ചാൽ അവന്റെ കാവൽ ഉണ്ടാകുമെന്നും സിംസാറുൽ ഹക്ക് അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ ഹാദിമുകളായ കെഎംസിസി പ്രവർത്തകർ ജനഹൃദയങ്ങളിൽ സ്ഥാനംപിടിച്ചു കഴിഞ്ഞു എന്നും എല്ലാവരും അവരെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ഊന്നി പറഞ്ഞു.

കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു . കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. കെഎംസിസി ദുബായ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇസ്മായിൽ ഏറാമല വിശിഷ്ടാതിഥിയായിരുന്നു. കെഎംസിസി സംസ്ഥാന ജനറൽ സെക്രെട്ടറി അസൈനാർ കളത്തിങ്ങൽ, ഓർഗനൈസിങ് സെക്രെട്ടറി കെ പി മുസ്തഫ, സെക്രട്ടറിമാരായ എ പി ഫൈസൽ, ഓ കെ കാസിം, കോഴിക്കോട് ജില്ലാ ജനറൽ സെക്രെട്ടറി ഫൈസൽ കണ്ടീതായ, അസ്ലം വടകര, റസാഖ് ആയഞ്ചേരി, അഷ്റഫ് കട്ടിൽ പീടിക, ഹുസ്സൈൻ വടകര, മൊയ്തീൻ പേരാമ്പ്ര, ഷാജഹാൻ കൊടുവള്ളി, മുഹമ്മദലി കിനാലൂർ, സഹീർ എടച്ചേരി എന്നിവർ സംസാരിച്ചു. പി കെ ഇസ്ഹാഖ് സ്വാഗതവും പി വി മൻസൂർ നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായ ശരീഫ് വില്യാപ്പള്ളി, അസീസ് പേരാമ്പ്ര, ഹസ്സൻ കോയ പൂനത്ത്, അഷ്‌കർ വടകര, ജെ പി കെ തിക്കോടി എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP