Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് ദുരന്തം: സർക്കാർ അനാസ്ഥക്കെ തിരെ പ്രവാസികളെ അണിനിരത്തി പ്രക്ഷോഭത്തിനു കെഎംസിസി നീക്കം

കോവിഡ് ദുരന്തം: സർക്കാർ അനാസ്ഥക്കെ തിരെ പ്രവാസികളെ അണിനിരത്തി പ്രക്ഷോഭത്തിനു കെഎംസിസി നീക്കം

സ്വന്തം ലേഖകൻ

കോവിഡ് ദുരന്തകാലത്ത് പ്രവാസികളോട് സർക്കാർ കാണിക്കുന്ന ക്രൂരമായ അവഗണനക്കും അനാസ്ഥക്കുമെതിരെ പ്രവാസികളെ അണിനിരത്തി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ വിവിധ ഗൾഫ് രാഷ്ട്രങ്ങളിലെ കെഎംസിസി കോഴിക്കോട് ജില്ല നേതാക്കന്മാരുടെ നാട്ടിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ചരിത്രത്തിൽ ഇതുവരെ നേരിട്ടിട്ടില്ലാത്ത ഭീതിയുടെ നാളുകളിലൂടെയാണ് പ്രവാസലോകം കടന്നു പോയിക്കൊണ്ടിരിക്കുന്നത്.

കോവിഡ് രോഗം ബാധിച്ച് ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ദിനെന മലയാളികൾ മരണപ്പെട്ടു കൊണ്ടിരിക്കുന്ന വേദനാജനകമായ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇങ്ങനെയുള്ള മരണങ്ങളിലൂടെ ഓരോകുടുംബത്തിന്റെയും അത്താണി നഷ്ടപ്പെട്ടു കുടുംബം അനാഥമാകുന്ന കാഴ്‌ച്ച ആരുടെയും കരളലിയിപ്പിക്കുന്നതാണ്. ഈ സാഹചര്യത്തെ മറികടന്ന് സാധാരണ ജീവിതം സാധ്യമാക്കാൻ ഇവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി യുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സാമ്പത്തിക സഹായം നൽകേണ്ടതുണ്ട്. പ്രകൃതി ദുരന്തത്തിലും വലിയ അപകടത്തിലും പെട്ടു മരണപ്പെടുന്നവരുടെ ആശ്രിതർക്ക് നമ്മുടെ ഗവണ്മെന്റ്കൾ ആശ്വാസധനം പ്രഖ്യാപിക്കുന്നത് കീഴ്‌വഴക്കമായി എടുത്ത് പ്രവാസികളുടെ കുടുംബത്തിനും 'കരുതൽ' ആയി മാറാൻ സർക്കാരിന് സാധ്യമാവണം.

നോർക്ക വഴി അപേക്ഷ നൽകിയവർക്ക് സർക്കാർ വാഗ്ദാനം ചെയ്ത 5000 രൂപ വിതരണത്തിലെ കാലതാമസം സർക്കാരിൽ പ്രവസികൾക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുകയാണ്. സഹായധനം കൊടുക്കുന്നത് എങ്ങിനെയെങ്കിലും ഒഴിവാക്കാനുള്ള സാങ്കേതികപ്രശ്‌നങ്ങൾ' സൃഷ്ടിക്കുന്നു എന്ന വാർത്തകളും ഈ വിഷയത്തിലുള്ള സർക്കാരിന്റെ ആത്മാർത്ഥത സംശയിക്കാൻ ഇടയാക്കുന്നു. ആയതിനാൽ എത്രയും പെട്ടെന്ന് മടങ്ങി വന്ന പ്രവാസികൾക്കായി പ്രഖ്യാപിച്ച സംഖ്യ വിതരണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.

രോഗികളും പ്രായാധിക്യമുള്ളവരും ഗർഭിണികളും വിസ കാലാവധി കഴിഞ്ഞവരുമുൾപ്പെടെ അത്യാവശ്യമായി നാട്ടിൽ എത്തിക്കേണ്ടവരുടെ കാര്യത്തിൽ ഇപ്പോഴും കേന്ദ്ര-കേരളം സർക്കാർ സ്വീകരിക്കുന്ന മെല്ലെപ്പോക്ക് നയം പ്രവാസികളുടെ ആധിയും ആശങ്കയും വർദ്ദിപ്പിച്ചിരിക്കയാണ്. ആവശ്യമായ വിമാന സർവീസുകൾ നടത്തിയും വിവേചനമില്ലാതെ ചർട്ടർഡ് ഫ്‌ളൈറ്റുകൾക്ക് അനുമതി നൽകിയും സ്വന്തം നാട്ടിൽ എത്താനുള്ള പ്രവാസികളിടെ അവകാശം സാധ്യമാക്കാനും ആവശ്യപ്പെട്ടു.

വിദേശത് നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരുടെ ക്വറന്റൈൻ വിഷയത്തിൽ പിണറായി സർക്കാറിന്റെ സമീപനം വാക്കൊന്ന് പ്രവർത്തി മറ്റൊന്ന് എന്ന തരത്തിലാണ്. മത സംഘടനകളും വ്യക്തികളും സന്നദ്ധസംഘടനകളും ദാനമായി സ്ഥാപനങ്ങൾ നൽകിയിട്ട് പോലും ക്വറന്റൈൻ ചാർജ്ജ് വസൂലാക്കാനും വിവേചനം കാണിക്കാനുമുള്ള ബുദ്ദി ശൂന്യമായ നടപടി വൻ പ്രതിഷേധമാണ് വിളിച്ചു വരുത്തിയത്. ഈ സാഹചര്യത്തിൽ പൂർണമായും സൗജന്യമായ ക്വറന്റൈൻ നടപ്പിലാക്കണമെന്നു ആവശ്യപ്പെടുന്നു.

കോവിഡ് പ്രതിസന്ധി മൂലം ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് ജീവിത മാർഗ്ഗം കണ്ടെത്താൻ നോർക്ക മുഖേന പലിശ രഹിത വായ്പ അനുവദിക്കാൻ സംസ്ഥാന സർക്കാർ മുന്കയ്യെടുക്കണം എന്നും യോഗം ആവശ്യപ്പെട്ടു.

ടി.ഹാഷിമിന്റെ (ഷാർജ) അധ്യക്ഷത യിൽ ചേർന്ന യോഗം പാറക്കൽ അബ്ദുല്ല എംഎൽഎ. ഉദ്ഘാടനം ചെയ്തു.
വിദേശത്ത് മരണപ്പെടുന്ന പ്രവാസികളെ കേരളത്തിന്റെ ലിസ്റ്റിൽ പെടുത്താൻ പോലും ഇതുവരെ തയ്യാറാകാത്ത കേരളമുഖ്യമന്ത്രി വലിയ വായിൽ പ്രവാസി സ്‌നേഹം പ്രസംഗിക്കുന്നത് കാപട്യമാണ്.
കേരളത്തിന്റെ പ്രത്യേകതയായ ആരോഗ്യരംഗത്തെ റോൾ മോഡലിന്റെ പിതൃത്വം പിണറായി ഏറ്റെടുക്കുന്നത് പരിഹാസ്യമാണെന്നും പറക്കൽ കുറ്റപ്പെടുത്തി. ലോക കേരള സഭക്ക് വലിയ തുക ചെലവാക്കിയവർ പ്രവാസികൾ പ്രയാസപ്പെടുന്ന ഈ ഘട്ടത്തിൽ തുണക്കാത്തത് നന്ദികേടാണെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളുടെ കോവിഡ് കാലത്തെ ദുരിത പർവ്വത്തിനു നേരെ മുഖം തിരിക്കാനും കണ്ണടക്കാനുമാണ് ഭാവമെങ്കിൽ നാട്ടിലുള്ള പ്രവാസികളെ അണി നിരത്തിയുള്ള പ്രക്ഷോഭത്തിന് കെഎംസിസി നേതൃത്വം നൽകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. ഇതു സംബന്ധമായ ഭാവി കാര്യങ്ങൾ മുസ്ലിം ലീഗ് ജില്ലാ/സംസ്ഥാന നേതൃത്വവുമായി ആലോചിച്ചു പ്രഖ്യാപിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടപ്പിൽ വരുത്താനും ഏകീകരിക്കാനും കോഴിക്കോട് ജില്ല കെഎംസിസി കോ ഓർഡിനേഷൻ കമ്മിറ്റി ക്ക് രൂപം നൽകി.

രക്ഷാധികാരികൾ
ഒ.കെ.ഇബ്രാഹിം, മുസ്തഫ മുട്ടുങ്ങൽ
ചെയർമാൻ: ടി.ഹാഷിം
വൈസ് ചെയർ : ഹമീദ് വൈകിലശ്ശേരി
ഒ.പി. ഹബീബ്

ജന.കൺവീനർ : ശംസുദ്ദീൻ വെള്ളികുളങ്ങര
കൺവീനർമാർ : വി.ടി.കെ.മുഹമ്മദ്
റഫീഖ് പി.ടി.കെ

ട്രഷറർ: കെ.പി. മുഹമ്മദ്.

കോ ഓർഡിനേറ്റർമാർ:
യൂ. കെ.റാഷിദ്
നിസാർ വെള്ളിക്കുളങ്ങര
നസീർ കുനിയിൽ

ഒ.കെ.ഇബ്രാഹിം (ദുബൈ) ചർച്ച ഉൽഘാടനം ചെയ്തു.
മുസ്തഫ മുട്ടുങ്ങൽ(യൂ. എ. ഇ)
കെ.പി.മുഹമ്മദ് (ദുബൈ)
നിസാർ വെള്ളിക്കുളങ്ങര, നസീർ കുനിയിൽ (ഷാർജ)
ഹമീദ് വൈകിലശ്ശേരി(ഖത്തർ)
റഫീഖ് പി.ടി.കെ(സലാല)
ഒ.പി.ഹബീബ്(ദമാം)
വി.ടി.കെ.മുഹമ്മദ്(കുവൈറ്റ്)
യൂ. കെ.റാഷിദ് ജാതിയേരി(ഫുജൈറ)
പി.കെ.ജമാൽ(ദുബൈ)
എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ശംസുദ്ദീൻ വെള്ളികുളങ്ങര (ബഹ്റൈൻ) സ്വാഗതവും കെ.പി.മുഹമ്മദ്(ദുബൈ) നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP