Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ എം സി സി ബഹ്റൈൻ നാൽപതാം വാർഷികം;ചിത്രരചന മത്സരം സംഘടിപ്പിച്ചു

കെ എം സി സി ബഹ്റൈൻ നാൽപതാം വാർഷികം;ചിത്രരചന മത്സരം സംഘടിപ്പിച്ചു

മനാമ: ജീവകാരുണ്ണ്യ പ്രവർത്തന രംഗത് തുല്യതയില്ലാത്ത പ്രവർത്തനവുമായി നാൽപത് വർഷം പിന്നിട്ട കെ എം സി സി ജനുവരി 25 ന് മനാമ അൽ രാജ സ്‌കൂളിൽ വെച്ച് നടത്തുന്ന നാൽപതാം ാർഷികാഘോഷ ഉദ്ഘാടനത്തിന്റെ ഭാഗമായി പബ്ലിസിറ്റി കമ്മിറ്റി ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററുമായും , റിയ ട്രാവൽസുമായും സഹകരിച്ചു നടത്തിയ ചിത്രരചന മത്സരം വമ്പിച്ച വിജയമായി.

മനാമ ഗോൾഡ്‌സിറ്റിയിലെ കെ സിറ്റി ബിസിനസ്സ് സെന്റർ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്.ഓൺലൈൻ രെജിസ്‌ട്രേഷൻ മുഖേന തെരഞ്ഞെടുത്ത അൻപതോളം വിദ്ദ്യാർത്ഥി വിദ്യാർത്ഥിനികളാണ് മത്സരിച്ചത്.ജൂനിയർ വിഭാഗത്തിന് ചിത്രരചനയും സബ്ജൂനിയർ വിഭാഗത്തിന് പൈന്റിങ് മത്സരവുമായിട്ടാണ് സംഘടിപ്പിച്ചത്.

ഇരുവിഭാഗത്തിലും മത്സര വിജയം വിദ്യാർത്ഥിനികൾ കയ്യടക്കി.ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം മിയ മറിയം അലെക്‌സ് (ഏഷ്യൻ സ്‌കൂൾ) രണ്ടാം സ്ഥാനം പത്മപ്രിയ പ്രിയദർശിനി(ഇന്ത്യൻ സ്‌കൂൾ ), മൂന്നാം സ്ഥാനം നന്ദന എം എന്നിവർ കരസ്ഥമാക്കിയപ്പോൾ സബ്ജൂനിയർ കളറിങ് മത്സരത്തിൽ ഒന്നാം സ്ഥാനം മറിയം അസ്മിയും(ഇന്ത്യൻ സ്‌കൂൾ ), രണ്ടാം സ്ഥാനം മനുപ്രിയ മനോജ് (ഇന്ത്യൻ സ്‌കൂൾ ), മൂന്നാം സ്ഥാനം സെംഹ ഫാത്തിമയും (ഇന്ത്യൻ സ്‌കൂൾ ), കരസ്ഥമാക്കി.

വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റുകളും കെഎംസിസി സംസഥാന പ്രസിഡന്റ് എസ് വി ജലീൽ ജനറൽ സിക്രട്ടറി അസൈനാർ കളത്തിങ്ൽ , സെക്രെട്ടറിമാരായ കെ പി മുസ്തഫ , കെ കെ സി മുനീർ , കെഎംസിസി വനിതാവിങ് പ്രസിഡന്റ് നസീമ ജലീൽ , ജനറൽ സെക്രട്ടറി സൽമ നിസാർ ഉസ്മാൻ , ട്രഷറർ ഫൗസിയ ഇഖ്ബാൽ , പി വി മൻസൂർ , പി കെ ഇസ്ഹാഖ് , മഹമൂദ് ഹാജി കുയ്യാലിൽ എന്നിവർ വിതരണം ചെയ്തു.

ശിഹാബ് ചാപ്പനങ്ങാടി , മാസിൽ പട്ടാമ്പി , മുനീർ ഒഞ്ചിയം , ഹാഫിസ് വള്ളിക്കാട്, ജസീറ അലി അക്‌ബർ , ഫായിസമാസിൽ എന്നിവർ നേതൃത്വം നൽകി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP