Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുൻ ബഹ്റൈൻ പ്രവാസികൾക്ക് സാന്ത്വനമായി കെഎംസിസി പ്രവാസി പെൻഷൻ പതിനൊന്നാം വർഷത്തിലേക്; 111 വീടുകളിൽ ബഹ്റൈനിൽ നിന്നും സ്‌നേഹസ്പർശമെത്തും

മുൻ ബഹ്റൈൻ പ്രവാസികൾക്ക് സാന്ത്വനമായി കെഎംസിസി പ്രവാസി പെൻഷൻ പതിനൊന്നാം വർഷത്തിലേക്; 111 വീടുകളിൽ ബഹ്റൈനിൽ നിന്നും സ്‌നേഹസ്പർശമെത്തും

മനാമ: ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രവർത്തന വർഷ ത്തെ കർമ്മ പദ്ധതി യായ വിഷൻ 33 ന്റെ ഭാഗമായി 111 വീടുകളിൽ ഈ വർഷവും ശിഹാബ് തങ്ങൾ സ്മാരക സ്‌നേഹസ്പർശം പ്രവാസിപെൻഷനും സ്‌നേഹപൂർവം സഹോദരിക്ക് വിധവാ പെൻഷനും നൽകും.കഴിഞ്ഞ പത്തു വർഷമായി മുടക്കമില്ലാതെ നടപ്പിലാക്കി വരുന്ന ഈ പദ്ധതി പതിനൊന്നാം വർഷത്തിലേക്കു കടക്കുമ്പോൾ നിരവധി അപേക്ഷകളാണ് വന്നു കൊണ്ടിരിക്കുന്നത്.

പ്രവാസി പെൻഷൻ പദ്ധതി മുന്മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയും വിധവാ പെൻഷൻ പദ്ധതി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമാണ് ഉദ്ഘാടനം ചെയ്തത് .പ്രവാസ ലോകത്തു ജീവിതത്തിന്റെ നല്ലൊരു ഭാഗം ചിലവഴിച്ചിട്ടും കഷ്ടപ്പാടും മാരകരോഗവുമായി പ്രയാസപ്പെടുന്ന മുൻ ബഹ്റൈൻ പ്രവാസികൾക്കും മരണമടഞ്ഞ ബഹ്റൈൻ പ്രവാസികളുടെ വിധവകൾക്കുമായി മാത്രമാണ് ഈ മാസാന്ത സഹായം നൽകിവരുന്നത്.

2009 ഇൽ അഞ്ചു പേർക്ക് കൊടുത്തുകൊണ്ട് ആരംഭിച്ച ഈ പദ്ധതി ഇന്ന് 67 പ്രവാസികൾക്കും 44 വിധവകൾക്കുമായി 11 1 വീടുകളിൽ നൽകിവരുന്നു. വർഷങ്ങളോളം ബഹ്റൈനിൽ ജോലി ചെയ്തിട്ടും ജീവിതസായാഹ്നത്തിൽ ഒരു നേരത്തെ മരുന്നിന് പോലും വകയില്ലാത്ത നാട്ടിൽ കഴിയുന്നവരാണ് അപേക്ഷകരായി വരുന്നത്.അപേക്ഷകരുടെ എണ്ണം നിത്യേന വർധിക്കുകയാണ്. വൃക്ക രോഗം, കാൻസർ രോഗം, ഹൃദ്രോഗം തുടങ്ങിയ മാരകരോഗങ്ങളും കൂടാതെ അംഗവൈകല്യം, അന്ധത തടങ്ങി കഷ്ടത അനുഭവിക്കുന്നവരെ കണ്ടെത്തി വളരെ രഹസ്യമായി അവരുടെ ബാങ്കുകളിലോ വീടുകളിലോ സഹായം എത്തിക്കുകയാണ് ഈ പദ്ധതിയെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇതിനകം പെൻഷൻ നൽകി വരുന്ന പതിമൂന്നു മുൻ പ്രവാസികൾ പേർ മരണമടഞ്ഞു , പലരും അതീവ ഗുരുതരാവസ്ഥയിലാണ് ,ആയതിനാൽ ഈ പദ്ധതിയുമായി ബഹ്റൈനിലെ സുമനസ്സുകളുടെ സഹായം ഇനിയും ഇതിനു ആവശ്യമാണെന്നു ജില്ലാ പ്രസിഡന്റ് എ പി ഫൈസലും ജനറൽ സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളിയും അഭ്യർത്ഥിച്ചു. വർഷം 15 ലക്ഷം രൂപയോളം പെൻഷൻ പദ്ധതിക്കും പ്രവാസി സഹായത്തിനും ആവശ്യമാണ്. സഹായിക്കാൻ താല്പര്യം ഉള്ളവർ 39881099, 33161984, 33226943 ഈ നമ്പറുകളിൽ ബന്ധപ്പെടുക.

കഴിഞ്ഞ കാലഘട്ടങ്ങളിൽ നടത്തിയ വിവാഹ സംഗമങ്ങൾ കോഴിക്കോട് ജില്ലയിലുള്ള എല്ലാ മണ്ഡലങ്ങളിലും തണൽ എന്ന പേരിൽ ഭവന നിർമ്മാണം, കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ പ്രവാസി ബൈത്തുറഹ്മ ക്കുള്ള സഹായം, ബഹ്‌റൈനിൽ നിരവധി രക്ത ദാന ക്യാമ്പുകൾ, കൂടാതെ കോഴിക്കോട് ജില്ലയിലും മറ്റുള്ള ജില്ലകളിലും മുസാഫർ നഗർ, ജാർഖണ്ഡ്,ബീഹാർ എന്നിവിടങ്ങളിലായി 61-ഓളം കിണറുകൾ ആരംഭിക്കുകയും 56 കിണറുകളും 3 കുടിവെള്ള പദ്ധതികളും പൂർത്തീകരിച്ചു. മുഴുവൻ കിണറുകളും പൂർത്തീകരിക്കുന്നതോടു കൂടി കാൽ ലക്ഷത്തോളം പേർക്ക് ദാഹജലം നൽകാൻ കഴിയും.

കനിവ് റിലീഫ് സെൽ മുഖേന വിവാഹ സഹായങ്ങളും രോഗികൾക്കുള്ള ചികിത്സാ സഹായങ്ങളും വിദ്യഭ്യാസ സഹായങ്ങളും. വിമാന ടികെറ്റ്, സ്‌കൂൾ കിറ്റ് തുടങ്ങിയവയും ഹരിത ഹെൽത്ത് കെയർ പദ്ധതി പ്രകാരം പേരാമ്പ്രയിൽ ഡയാലിസിസ് മെഷീനും സൽമാനിയ ഹോസ്പിറ്റലിൽ 10 വീൽ ചെയറുകളും വടകര, കൊയിലാണ്ടി, നൊച്ചാടി, പേരാമ്പ്ര എന്നിവിടങ്ങളിലെ ആശുപത്രികളിൽ 9 വീൽ ചെയറുകളും നൽകി. വടകര ജില്ലാ ആശുപത്രിയിൽ അരലക്ഷം രൂപ ചെലവിൽ രോഗികൾക്ക് ശുദ്ധജല വിതരണത്തിനാവശ്യമായ ഉപകരണം നൽകി. കൂടാതെ, ഉത്തരേന്ത്യയിൽ വിവിധ പ്രദേശങ്ങളിൽ തണുപ്പ് കാലങ്ങളിൽ നൂറുകണക്കിന് പേർക്ക് കമ്പിളി പുതപ്പുകളും റംസാൻ കാലങ്ങളിൽ ഇഫ്താറിനാവശ്യമായ കിറ്റുകളും നൽകിവരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം സി.എച്ച് സെന്ററിന് ഇ.അഹമ്മദ് സാഹിബിന്റെ പേരിൽ ഹൈടക് ഐ.സി.യു ആംബുലൻസും നൽകി. പെരുകുന്ന പലിശയിൽ നിന്നും പ്രവാസികളെ രക്ഷിക്കുക എന്ന മഹത്തായ ഉദ്ധേശത്തോടെ പലിശ രഹിത നിധിയും നടപ്പിലാക്കി. കേന്ദ്ര-കേരള സർക്കാറുകൾ നടപ്പിലാക്കി വരുന്ന വിവിധ ക്ഷേമ പദ്ധതികൾ ബഹ്‌റൈനിലെ പ്രവാസികൾക്ക് ലഭിക്കാനുള്ള സഹായ സഹകരണങ്ങളും ചെയ്തു വരുന്നു.

നിരവധി ജീവകാരുണ്യ സാമൂഹിക സേവന പ്രവർത്തനങ്ങളാണ് ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്നത് ..ജില്ലാ കോ ഓർഡിനേറ്റർ മാരായ അലി കൊയിലാണ്ടിയും യൂസുഫ് ഹാജി കൊയ്ലാണ്ടിയും മഹമൂദ് മുറിച്ചാണ്ടിയും ആണ് പെൻഷൻ വിതരണം നടത്തുന്നത്.

പതിനൊന്നാം വർഷത്തെ പെൻഷൻ പ ദ്ധതിയുടെ സ്പോൺസർഷിപ് ഉദ്ഘാടനം പത്തു പ്രവാസികളുടെ സ്പോൺസർഷിപ് ഏറ്റെടുത്തു കൊണ്ട് ബഹ്റൈനിലെ പ്രമുഖ സാമൂഹിക കാരുണ്യ പ്രവർത്തകനായ ഹമീദ് താനിയുള്ളതിൽ കെഎംസിസി ജില്ലാ സെക്രട്ടറി മൻസൂർ കുറ്റിച്ചിറ ക്കു സഹായം കൈമാറി.

ചടങ്ങിൽ കെഎംസിസി പ്രസിഡന്റ് എസ് വി ജലീൽ ,ജനറൽസെക്രട്ടറി അസൈനാർ കളത്തിങ്കൽ ,സമസ്ത പ്രസിഡന്റ് സയ്യിദ് ഫക്രുദീൻ തങ്ങൾ ,സി കെ അബ്ദുറഹ്മാൻ, അബ്ദുള്ള സലീം വാഫി , ടിപി മുഹമ്മദലി , കുട്ടൂസ മുണ്ടേരി , മുസ്തഫ കെ പി, കെ കെ സി മുനീർ, ഷാഫി പറക്കട്ടെ, സിദ്ധീഖ് കണ്ണൂർ, സമസ്ത ട്രഷറർ എസ് എം അബ്ദുൽ വാഹിദ്, കെഎംസിസി സംസ്ഥാന ജില്ലാ ഏരിയ മണ്ഡലം പഞ്ചായത്തു നേതാക്കൾ പങ്കെടുത്തു..

ചടങ്ങിൽ ജില്ല കെഎംസിസി പ്രസിഡന്റ് എ പി ഫൈസൽ അധ്യക്ഷത വഹിച്ചു .ഫൈസൽ കോട്ടപ്പള്ളി സ്വാഗതവും ഫൈസൽ കണ്ടീതാഴ നന്ദിയും പറഞ്ഞു . ,ഒ കെ കാസിം, അസ്ലം വടകര , ശരീഫ് കോറോത് , തുടങ്ങിയവർ നേതൃത്വം നൽകി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP