Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ.എം.സി സി ബഹ്റൈൻ സൗത്ത് സോൺ സംഗമം 2017; സ്വതന്ത്ര കർഷക സംഘം സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി ശ്യാം സുന്ദർ മുഖ്യ പ്രഭാഷണം നടത്തി

കെ.എം.സി സി ബഹ്റൈൻ സൗത്ത് സോൺ സംഗമം 2017; സ്വതന്ത്ര കർഷക സംഘം സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി ശ്യാം സുന്ദർ മുഖ്യ പ്രഭാഷണം നടത്തി

മനാമ :കേരളീയ സമൂഹത്തിന് പ്രവാസികൾ നൽകിയ സംഭാവനകളെ പുതുതലമുറ വിസ്മരിക്കാൻ പാടില്ലെന്ന് സ്വതന്ത്ര കർഷക സംഘം സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി ശ്യാം സുന്ദർ അഭിപ്രായപ്പെട്ടു.കെ.എം.സി.സി.ബഹ്റൈൻ സൗത്ത് സോൺ സംഘടിപ്പിച്ച പ്രവാസം പ്രശ്‌നങ്ങളും പ്രതീക്ഷകളും എന്ന ശീർഷകത്തിൽ നടന്ന സൗത്ത് സോൺ സംഗമത്തിലെ പൊതു സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .

കേരളത്തെപോലുള്ള ഒരു നാടിന്റെ മൂന്നര പതിറ്റാണ്ടുകാലത്തെ സാമൂഹിക സാംസ്‌കാരിക സാന്പത്തിക വളര്ച്ചയുടെ അടിക്കല്ലുകൾ തേടിയുള്ള യാത്ര നടത്തുന്ന ആർക്കും ഒരു കാര്യം അംഗീകരിക്കാൻ കഴിയില്ല. ഇന്ത്യയിൽ തന്നെ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയിൽ ഏറ്റവും പിറകിൽ നിൽക്കുന്ന ഒരു നാട്ടിൽ, മത്സ്യവും കയറും മലഞ്ചരക്കു് ഉത്പന്നങ്ങളും കശുവണ്ടിയുമടങ്ങിയ നാണ്യവിളകളിൽ നിന്നും കയറ്റുമതി ചെയ്തുകൊണ്ട് ലഭിച്ചുകൊണ്ടിരിക്കുന്ന നാമമാത്രമായിരുന്നു കേരളത്തിന്റെ വരുമാന മാർഗ്ഗം. ഇത് മാത്രമാണ് വരുമാന മാർഗ്ഗമെന്ന് കരുതിയിരുന്ന ഒരു നാട്ടിലേക്കാണ് അഭൂതപൂർവ്വമായ വളർച്ചയിലേക്കുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടത് .

ഗൾഫ് നാട്ടിൽ നിന്നുള്ള പ്രവാസികളുടെ വിദേശശവരുമാനമായിരുന്നു. ആ സാഹചര്യം. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി അഭിമാനകരമായ ധാരാളം വർത്തമാനങ്ങളുടെ ഉടമകളായി മലയാളികളെ മാറ്റിത്തീർക്കാൻ കഴിഞ്ഞു. ആ സംസ്‌കാരത്തിൽ നമ്മുടെ ആരോഗ്യ-വിദ്യാഭ്യാസ-സാംസ്‌കാരിക-സാന്പത്തിക രംഗത്തെക്കുറിച്ച് പറയാൻ സാധിക്കുന്നു.

ഇതിനെല്ലാം വഴിയൊരുക്കിയത് കേരളത്തിൽ നിന്നും അന്നംതേടി മണലാര്യണത്തിൽ പോയി വിയൊർപ്പൊഴുക്കി സമ്പാദിച്ച ഓരോ നാണയത്തുട്ടുകളാണെന്നുള്ള വസ്തുത നമുക്ക് വിസ്മരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ആ സമ്പത്തിന്റെ പ്രവാഹത്തിന് വേഗം കുറയുകയാണ്. വികസന വളർച്ചയുടെ വേഗത എല്ലാ രംഗത്തും സാന്പത്തിക തിരിച്ചടി നേരിടുകയാണ്. അമേരിക്കയിൽ പ്രഖ്യാപിച്ച പുതിയ സാന്പത്തിക പരിഷ്‌കാരങ്ങൾ അമേരിക്കയിലെ പ്രവാസികളെ പ്രത്യേകിച്ച് ഇന്ത്യൻ സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു സാഹചര്യമാണ് ഉണ്ടാക്കിത്തീർത്തിരിക്കുന്നത്. അതിന്റെ പ്രത്യാഖ്യാതങ്ങൾ ഗൾഫു മേഖലകളിലും പ്രകടമാണെന്നും അതിൽ പ്രവാസി കുടുംബങ്ങൾ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കേരളീയ സമൂഹത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നത് കെ.എം.സി.സി. മാത്രമാണ്. ആ പ്രവർത്തനം നേരിട്ട് ദർശിക്കുവാൻ കഴിഞ്ഞ ഒരാളാണ് താനെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ നിർദ്ധന കാൻസർ രോഗികളെ സഹായിക്കുന്നതിനായി പ്രവർത്തിക്കുന്ന സി.എച് സെന്ററുകളുടെ നേർ അവകാശികൾ കെ.എം.എം.സി.സി.മാത്രമാണെന്ന്
സി.എച്ചിന് പകരം വെയ്കക്കാൻ വേറൊരാളും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ സഹോദരിമാർക്ക് വിദ്യാഭ്യാസം നൽകുന്നതിന് സി.എച്ച്. നൽകിയ സംഭാവന വളരെ വലുതാണ്. കേരളീയ സമൂഹത്തിന്റെ സ്ത്രീത്വത്തെ കൈപിടിച്ചുയർത്താൻ അദ്ദേഹം നൽകിയ സംഭാവനയാണ് കേരളത്തിൽ നടപ്പിലാക്കിയ വിദ്യാഭ്യാസ വിപ്ലവ മെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയിൽ നിന്ന് അന്യം നിന്ന് പോകുമോ എന്ന് ഭയക്കുന്ന നാനാത്വത്തിൽ ഏകത്വം എന്നതിനെ സജീവമാക്കുകയാണ് കെ.എം.സി.സി.യും അതിന്റെ മാതൃകാസംഘടനയായ മുസ്ലിംലീഗും ചെയ്യുന്നത്.

ജീവകാരുണ്യ പ്രവർത്തനങ്ങൾ ഒരു പ്രത്യേക വിഭാഗത്തിനോ സമൂഹത്തിനോ മാത്രമല്ല, മത-ദേശ-ഭാഷ വ്യത്യാസമില്ലാതെ എല്ലാ ജനവിഭാഗങ്ങൾക്കും ലഭ്യമാക്കുന്ന പ്രവർത്തനമാണ് കെ.എം.സി.സി. നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.ഒരു ഭാഗത്ത് ഇത്തരത്തിലുള്ള മുന്നേറ്റങ്ങൾ നമ്മുടെ നാടിനകത്ത് നടക്കുന്‌പോൾ ഈ കുതിച്ചു ചാട്ടത്തെ യെല്ലാം ഇല്ലായ്മ ചെയ്യുന്നതിനുള്ള ശ്രമങ്ങൾ മറുഭാഗത്ത് നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടെയെല്ലാം നാം ജാഗ്രത പുലർത്തേണ്ടതായിട്ടുണ്ട്. ഇതിന് നാം ഓരോരുത്തരും നമ്മുടെ വീട്ടൽ നിന്നും നവോത്ഥാനം തുടങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

സൗത്ത് സോൺ പ്രസിഡന്റ് പി.എച് അബ്ദുൽ റഷീദ് അദ്ധ്യക്ഷനായിരുന്നു. പൊതു സമ്മേളനം കെ എം സി സി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് എസ്.വി.ജലീൽ ശ്യംസുന്ദറിന് ഉപഹാരം നൽകി.സൗത്ത് സോൺ സംഗമത്തോടനുബന്ധിച്ചു ബഹ്റൈനിലെ പ്രമുഖ കൗൺസിലർ ഡോ.ജോൺ പനയ്ക്കൽ ,അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ സീനിയർ ഫിസിഷ്യൻ ഡോ.ബാബു രാമചന്ദ്രൻ എന്നിവർ വിവിധ വിഷയങ്ങളിലും വിറ്റാമിൻ ഡിയുടെ പ്രധാന്യത്തെക്കുറിച്ചു യുണൈറ്റഡ് ഫർമസി പ്രധിനിധി നിഥിനും ക്ലാസ്സുകളെടുത്തു .

സൗത്ത് സോൺ ജനറൽ സെക്രട്ടറിതേവലക്കര ബാദുഷ,ഭാരവാഹികളായ നസീർ നെടുങ്കണ്ടം,നവാസ് കുണ്ടറ,സഹിൽ തൊടുപുഴ,ഷംസു കൊച്ചിൻ,സലിം കാഞ്ഞാർ,ഷാനവാസ് കായംകുളം,ഫിറോസ് പന്തളം,അൻസർ കുരീപ്പുഴ,മുഹമ്മദ് ഹനീഫ,ജാഫർ തങ്ങൾ,ഷഫീഖ് അവിയൂർ,ഉമ്മർ അബ്ദുള്ള ,സുനിൽ ബാബു തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി.മുഹമ്മദലി പുതിയ അംഗങ്ങൾക്ക് മെമ്പർഷിപ്പ് നൽകി.ഓർഗനൈസിങ് സെക്രട്ടറി ഷംസുദീൻ വെള്ളിക്കുളങ്ങര ആശംസ നേർന്നു.ബഹറിനിൽ ദീർഘകാലമായി ആരോഗ്യ മേഖലയിൽ സേവനം അനുഷ്ഠിക്കുന്ന ഫർമസിസ്‌റ് നസീർ നെടുകണ്ടം നഴ്സ് അൻസലന എന്നിവരെ ശ്യാം സുന്ദർ ,നസീമ ജലീൽ എന്നിവരെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.

സംഗമത്തിൽ പങ്കെടുത്തവർക്ക് യുണൈറ്റഡ് ഫർമസി വക മെഡിക്കൽ കിറ്റുകളും നൽകി. ചടങ്ങിൽ കെ എം സി സി നേതാക്കൾ വിവിധ സാമൂഹ്യ സാംസ്‌കാരിക നേതാക്കൾ പങ്കെടുത്തു.ഡോ.അബ്ദുൽ റഹ്മാൻ ഖിറാത്ത് നടത്തി.സൗത്ത് സോൺ സെക്രട്ടറി റാഷിദ് അവിയൂർ ട്രഷറർ അബ്ദുൽ ഖാദർ ചേലക്കര നന്ദിയും പറഞ്ഞു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP