Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്യുണിറ്റി നാലാം വാർഷികവും ഗ്ലോബൽ മീറ്റും ബഹ്‌റിനിൽ; ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ഉദ്ഘാടകൻ

കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്യുണിറ്റി നാലാം വാർഷികവും ഗ്ലോബൽ മീറ്റും ബഹ്‌റിനിൽ; ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ഉദ്ഘാടകൻ

മനാമ: കൊയിലാണ്ടി താലൂക്ക് നിവാസികളുടെ ഗ്ലോബൽ ഫേസ്‌ബുക്ക് കൂട്ടായ്മ 'കൊയിലാണ്ടി കൂട്ടം' നാലാം വർഷത്തിലേയ്ക്ക് കടന്നതിന്റെ ആഘോഷം - ബഹ്‌റൈനിൽ ആചരിക്കുന്നു. ചടങ്ങിന്റെ ഉദ്ഘാടനം പ്രശസ്ത കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ നിർവ്വഹിക്കപം. കൂടാതെ കൂട്ടായ്മയുടെ മുഴുവൻ ചാപ്റ്ററുകളുടെയും സംഗമവും പ്രസ്തുത ചടങ്ങിൽ വച്ച് നടക്കുന്നു. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ നൂറാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ, ഈ ചടങ്ങ് ധന്യമാക്കുവാൻ മുഴുവൻ ആളുകളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി സംഘാടകർ, മജെസ്റ്റിക് ഹോട്ടലിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ജൂൺ 5 വെള്ളിയാഴ്ച ആറ് മണി മുതൽ ഇന്ത്യൻ സ്‌കൂൾ ജഷന്മാൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ കുട്ടികളുടെയും മുതിർന്നവരുടെയും ഒട്ടനവധി കലാപരിപാടികൾ തയാമ്പക, മെലഡി ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള എന്നിവയും ഉണ്ടായിരിക്കും.

വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത, പരിപാടിയുടെ ഇവെന്റ് മാനേജ്‌മെന്റ് ആയ ചോയ്‌സ് അഡ്വേർടൈസിങ് ജനറൽ മാനേജർ ജോർജ് മാത്യു, കൊയിലാണ്ടി കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ ടി സലീം, പ്രസിഡന്റ് ഗിരീഷ് കാളിയത്ത്, ജനറൽ സെക്രട്ടറി അബ്ദുൾ ലത്തീഫ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജ്യോതിഷ് പണിക്കർ, രക്ഷാധികാരികളായ ലത്തീഫ് ആയഞ്ചേരി, അഷ്‌റഫ് മർവ, അട്മിനുകളായ ജസീർ കാപ്പാട്, മനോജ് പൂക്കാട് എന്നിവർ സംഘാടക സമിതിക്ക് വേണ്ടി കൊയിലാണ്ടി കൂട്ടം അംഗങ്ങൾ, കുടുംബാംഗങ്ങൾ, വിവിധ ചാപ്റ്റർ പ്രതിനിധികൾ കൂടാതം ബഹ്‌റൈനിലെ മുഴുവൻ മലയാളി സമൂഹത്തിന്റെയും സാന്നിധ്യം അന്നേ ദിവസം ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചു.

കൊയിലാണ്ടി കൂട്ടം ഒരു ഫെയ്‌സ് ബുക്ക് വിനോദങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു കൂട്ടായ്മയല്ലെന്നും സാഹിത്യ കലാ സാംസ്‌കാരി പരിപാടികൾക്ക് പുറമേ ജീവകാരുണ്യ മേഖലയിൽ, പ്രത്യേകിച്ചു, രോഗികളായ ആളുകൾക്ക് ഒട്ടനവധി സഹായങ്ങൾ നൽകി വരുന്നതും സംഘാടകർ വാർത്ത സമ്മേളനത്തിൽ വിശദീകരിച്ചു. നാട്ടിൽ സ്‌കൂൾ അധ്യയന വർഷം ആരംഭിക്കുന്ന ഈ സമയത്ത്, കൊയിലാണ്ടി താലൂക്കിന്റെ പരിധിയിൽ വരുന്ന മുഴുവൻ സ്‌കൂളിലെയും നിർധന കുട്ടികൾക്ക് കിറ്റ് വിതരണം അടുത്തയാഴ്ച നടക്കുന്ന വിവരവും ഭാരവാഹികൾ അറിയിച്ചു.

കൊയിലാണ്ടി കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പ്രഥമ അവാർഡ് ഇന്ത്യൻ വ്യക്തിത്വ പുരസ്‌കാരം ഡോ. പി വി ചെറിയാന് നൽകാൻ പുരസ്‌കാര നിർണയ സമിതി തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. ഇന്ത്യൻ സമൂഹത്തിനു 35 വർഷത്തിനു മുകളിലായി നൽകി വരുന്ന സേവനങ്ങളെ മുന്നിർത്തിയാണ് ഈ പുരസ്‌കാരം നൽകുന്നത്.

കൂടാതെ ഈ വർഷത്തെ പ്രവാസി ഭാരതീയ അവാർഡ് ജേതാവ് അഷ്‌റഫ് താമരശ്ശേരി, മുൻ പ്രവാസി ഭാരതീയ അവാർഡ് ജേതാവും ബഹറിനിലെ അറിയപ്പെടുന്ന പത്ര പ്രവർത്തകനുമായ സോമൻ ബേബി, വേൾഡ് മലയാളി കൗൺസിൽ പുരസ്‌കാര ജേതാവ് ഗ്രിഫി രാജൻ, കഠിനാധ്വാനത്തിലൂടെ ബിസിനസ് രംഗത്ത് ഉയർച്ചയിൽ എത്തിയ കൊയിലാണ്ടി താലൂക്ക് കാരനായ ലത്തീഫ് പയ്യോളി, ബഹ്‌റൈൻ സ്വദേശിയായ വൈകല്യമുള്ള യുവാവ് സ്വരൂപിച്ച തുക സൂക്ഷിക്കാൻ ഏല്പിക്കുകയും, യുവാവിന്റെ മരണ ശേഷം ആരുമറിയാതിരുന്ന ആ തുക യുവാവിന്റെ കുടുംബത്തിന് കൈമാറുകയും ചെയ്തു മാതൃക കാണിച്ച പൊതു പ്രവർത്തകനായി ടിപ് ടോപ് ഉസ്മാൻ എന്നിവരെയും കൊയിലാണ്ടി കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ആദരിക്കുന്നത് ആണെന്നും ഭാരവാഹികൾ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP