Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്റൈൻ വനിതകൾക്കായി നടത്തിയ സെമിനാർ ശ്രേദ്ധേയമായി

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്റൈൻ വനിതകൾക്കായി നടത്തിയ സെമിനാർ ശ്രേദ്ധേയമായി

സ്വന്തം ലേഖകൻ

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്റൈൻ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സൽമാബാദ് അൽ ഹിലാൽ മൾട്ടി സ്പെഷ്യൽറ്റി മെഡിക്കൽ സെന്ററുമായി സഹകരിച്ചു കൊണ്ട് വനിതകൾക്കായി സെമിനാറും, സൗജന്യ ഹെൽത്ത് ചെക്കപ്പും സംഘടിപ്പിച്ചു.

ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി സ്‌പെഷ്യലിസ്‌റ് ഡോ. രജനി രാമചന്ദ്രൻ Hormon Dysfunctions in Women, Breast Cancer - Importance of early prevention and cure എന്നീ വിഷയങ്ങളിൽ വനിതകൾക്കായി എടുത്ത സെമിനാറിൽ 50 ലധികം വനിതകൾ പങ്കെടുത്തു. കൂടാതെ വനിതകൾക്കായി പ്രത്യേകം ഹെൽത് ചെക്കപ്പും സംഘടിപ്പിച്ചിരുന്നു. വനിതാ വിഭാഗം പ്രസിഡന്റ് ബിസ്മി രാജ് അധ്യക്ഷയായിരുന്ന ചടങ്ങിന് സെക്രട്ടറി ശ്രീജ ശ്രീധരൻ സ്വാഗതവും , വൈസ് പ്രസിഡന്റ് ലിഞ്ചു അനു നന്ദിയും പറഞ്ഞു. കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ ആശംസകൾ അറിയിച്ചു.

വനിതാ വിഭാഗം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയ ലക്ഷ്മി സന്തോഷ് കുമാർ , രജിത സജികുമാർ, ഷാനി അനോജ്, മാനസ രതിൻ, അലിസൺ ഡ്യുബെക്ക് , രമ്യ ഗിരീഷ്, രാജി ചന്ദ്രൻ, റസീല മുഹമ്മദ്, സീന നിഹാസ് , ഷീജ സലിം, സോജാ ശ്രീനിവാസൻ, ജെൻസി ഉമ്മച്ചൻ, സൗമ്യ സജി എന്നിവർ നേതൃത്വം നൽകി. തുടർന്നും വനിതകൾക്കായി ഇതുപോലെയുള്ള പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP