Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കുടുംബ സൗഹൃദ വേദി കലാപുരസ്‌കാരം ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക്

കുടുംബ സൗഹൃദ വേദി കലാപുരസ്‌കാരം ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക്

മനാമ: ബഹ്‌റിനിലെ മലയാളി സംഘടനയായ കുടുംബ സൗഹൃദവേദിയുടെ പ്രഥമ കലാപുരസ്‌കാരം കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് നല്കുമെന്ന് സംഘടന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബഹ്‌റിനിലെ  സാമൂഹിക സാംസ്‌കാരിക ആതുര സേവന രംഗത്ത് പ്രശംസനീയമായ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ് കുടുംബ സൗഹൃദ വേദി.

അരലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഓഗസ്റ്റ് 30  ന് തലശേരി ടൗൺ ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമർപ്പിക്കും. 80 വർഷത്തോളമായി കഥകളി രംഗത്ത് സജീവമായ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ കഥകളിക്ക് നല്കിയ സംഭാവനകളെ മാനിച്ചാണ് പുരസ്‌കാരം സമാനിക്കുന്നത് എന്ന് ഭാരവാഹികൾ പറഞ്ഞു. തലശ്ശേരി അഞ്ജലി കൾച്ചറൽ ഫോറവുമായി ചേർന്നാണ് പരുപാടി നടത്തുന്നത് .അവാർഡ് ദാന ചടങ്ങിൽ സാംസ്‌കാരിക പരുപാടികളും അരങ്ങേറും.

ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ടി വി ചന്ദ്രമോഹൻ, സ്വാമി ജ്ഞാന തപസ്വി ,കൃഷി മന്ത്രി കെ പി മോഹനൻ തുടങ്ങിയവർ പരുപാടിയിൽ പങ്കെടുക്കും. വരും വർഷങ്ങളിലും ഈ അവാർഡ് നല്കുവാൻ ഉദ്ദേശിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.  ജനറൽ കൺവീനർ കെ ആർ നായർ, പ്രസിഡന്റ്‌ കെ എം അജിത് കുമാർ, സെക്രട്ടറി ജേക്കബ് തെക്കുതോട്, ആർ പവിത്രൻ, മനോജ് മയ്യന്നൂർ, തോമസ് സൈമൺ, ചന്ദ്രബോസ്, ജോർജ് മാത്യു, വി സി ഗോപലാൻ, സി എസ് രാജേഷ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു  

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP