Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കറുകപുത്തൂർ കൂട്ടായ്മ ബഹ്റിന്റെ രണ്ടാമത് വാർഷികവും ക്രിസ്മസ് ന്യൂയർ പ്രോഗ്രാമും ആയ സ്‌നേഹസംഗമം2020 സൽമാനിയ അരങ്ങേറി

കറുകപുത്തൂർ കൂട്ടായ്മ ബഹ്റിന്റെ രണ്ടാമത് വാർഷികവും ക്രിസ്മസ് ന്യൂയർ പ്രോഗ്രാമും ആയ സ്‌നേഹസംഗമം2020 സൽമാനിയ അരങ്ങേറി

സ്വന്തം ലേഖകൻ

റുകപുത്തൂർ കൂട്ടായ്മ ബഹ്റിന്റെ രണ്ടാമത് വാർഷികവും ക്രിസ്മസ് ന്യൂയർ പ്രോഗ്രാമും സ്‌നേഹസംഗമം2020 എന്നപേരിൽ സൽമാനിയ സഗയാ റെസ്റ്റോറന്റ് ഹാളിൽവെച്ചു നടന്നു.പ്രസിഡന്റ് വിൻസെന്റ് അധ്യക്ഷനായ യോഗത്തിൽ സെക്രടറി ഗഫൂർ സ്വാഗതം ആശംസിച്ചു. മുദ്രികത്ത്,മണികണ്ഠൻ,ഷമീർ,അഫ്‌സൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

സംഘടനാ തുടക്കം മുതലേ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഷിഹാബ് കറുകപുത്തൂരിനെ പൊന്നാട അണിയിച്ചു ആദരിച്ചു. നൂറോളം പേർ പങ്കെടുത്ത പരിപാടിയിൽ സുകുമാരൻ കിലുക്കം ടീമിന്റെ നാടൻപാട്ടും ഗാനമേളയും ,സിനിമാറ്റിക് ഡാൻസും കോമഡിഉത്സവം ഫെയിo രാജേഷ് പെരുങ്ങുഴി ടീം അവതരിപ്പിച്ച കോമഡി സ്‌കിറ്റുകളും PKS കളരി വിദ്യാർത്ഥികളുടെ കളരിഅഭ്യാസങ്ങളും പരിപാടിക്ക് മികവേകി.ചാരിറ്റിയുടെ ഭാഗമായി നാട്ടിലെ നിർധരരായ രോഗികൾക്ക് ചികിത്സാസഹായം നൽകാൻ തീരുമാനിച്ചു.

മുഹമ്മദ്അലിയാർ നന്ദി രേഖപ്പെടുത്തി.ക ബീർ,ഷാജു,അസീസ്,മൊയ്ദീൻ, ഷാജി,മാനുട്ടി,ജലീൽ,അബൂബക്കർ,ഷാജിമോൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP