Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറു മാസങ്ങളായി ശമ്പളം ലഭിക്കാതെ കഷ്ടതയിൽ കഴിയുന്ന ദിറാസിലെ ക്യാമ്പിലെ നൂറോളം തൊഴിലാളികൾക്കു ലാൽ കെയെർസ്‌ന്റെ സാന്ത്വനം

ആറു മാസങ്ങളായി ശമ്പളം ലഭിക്കാതെ കഷ്ടതയിൽ കഴിയുന്ന ദിറാസിലെ ക്യാമ്പിലെ നൂറോളം തൊഴിലാളികൾക്കു ലാൽ കെയെർസ്‌ന്റെ സാന്ത്വനം

സ്വന്തം ലേഖകൻ

ലാൽ കെയെർസ് ബഹ്റൈൻ നടത്തുന്ന പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ആറു മാസങ്ങളായി ശമ്പളം ലഭിക്കാതെ കഷ്ടതയിൽ കഴിയുന്ന ദിറാസിലെ ക്യാമ്പിലെ നൂറോളം തൊഴിലാളികൾക്കു അവശ്യ വസ്തുക്കൾ വിതരണം ചെയ്തു.

അരിയും, പലവ്യഞ്ജനങ്ങളും, പച്ചക്കറിയും ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾ ആണ് നൽകിയത്. ലാൽ കെയെർസ് ബഹ്റൈൻ ട്രെഷറർ ഷൈജു , വൈ. പ്രസിഡന്റ് ഡിറ്റോ ഡേവിസ്, ജോ. സെക്രെട്ടറി അരുൺ തൈക്കാട്ടിൽ, ചാരിറ്റി കൺവീനർ ജസ്റ്റിൻ ഡേവിസ്, മറ്റു എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആൽബിൻ, നിഖിൽ എന്നിവർ പങ്കെടുത്തു. ഈ തൊഴിലാളിലെ സഹായിക്കാൻ താല്പര്യം ഉള്ളവർക്ക് വിളിക്കാം അമിൻ - 36712815.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP