Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എം മുകുന്ദനെ കഥാപാത്രങ്ങൾ ചോദ്യം ചെയ്യുന്നു: ഹ്രസ്വ ചിത്ര പ്രദർശനവും ചർച്ചകളും ജൂൺ അഞ്ചിന്

എം മുകുന്ദനെ കഥാപാത്രങ്ങൾ ചോദ്യം ചെയ്യുന്നു: ഹ്രസ്വ ചിത്ര പ്രദർശനവും ചർച്ചകളും ജൂൺ അഞ്ചിന്

മനാമ: ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇ എം അഷ്റഫ് സംവിധാനം ചെയ്ത ''ബോഴൂർ മയ്യഴിയിൽ'' എന്ന ഹ്രസ്വ ചിത്ര പ്രദർശനവും ചർച്ചയതും സംഘടിപ്പിക്കുന്നതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, സമാജം ജനറൽ സെക്രട്ടറി എൻ കെ വീരമണി എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.

മയ്യഴിയുടെ തീരങ്ങളിലെ ചന്ദ്രികയും, ഗസ്‌കോൺ സായിപ്പും, കൊരാമ്പിയമ്മയും, കുടനന്നാക്കുന്ന ചോയിയിലെ ചോയിയും, മാധവനും, ദൈവത്തിന്റെ വികൃതികളിലെ അൽഫോൻസച്ചനും,രാധാമാധവത്തിലെ രാധ എന്നീ എം മുകുന്ദന്റെ കഥാപാത്രങ്ങളിലൂടെ സുപരിചിതരായ കഥാപാത്രങ്ങൾ ഒന്നിക്കുന്ന ഹ്രസ്വ ചിത്രമാണ് ബോഴൂർ മയ്യഴി. എഴുത്തുകാരൻ തന്റെ കഥാപാത്രങ്ങളെ കണ്ടുമുട്ടുകയും എഴുത്തുകാരൻ കഥാപാത്രങ്ങളാൽ ചോദ്യം ചെയ്യപ്പെടുന്നതുമാണ് 30 മിനുട്ട് ദൈർഘ്യമുള്ള ഈ ചിത്രം.

ജൂൺ 5 ഞായറാഴ്ച രാത്രി 8 മണിക്ക് സമാജം ഹാളിൽ പ്രദർശിപ്പിക്കുന്നു. എം മുകുന്ദന്റെയും ഇ എം അഷ്റഫിന്റെയും സാന്നിധ്യത്തിൽ ആയിരിക്കും സിനിമാ പ്രദർശനം. പ്രദർശനത്തിന് ശേഷം ചർച്ചയും ഉണ്ടായിരിക്കുന്നതാണ്. അതിര് കവിഞ്ഞ ഭാവന കൊണ്ടാണ് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുള്ളത്. പ്രായം കൂടുംതോറും മൂർച്ച കൂടുന്ന തൂലികയുടെ ഉടമയാണ് എം മുകുന്ദൻ.കഥകളിലൂടെയും നോവലുകളിലൂടെയും വായനക്കാരെ ത്രസിപ്പിച്ച അദേഹത്തിനു വായനക്കാരുടെ ഭാഗത്ത് നിന്നുള്ള ഉപഹാരമാണ് ഈ ഹ്രസ്വ ചിത്രമെന്ന് സംവിധായകൻ പറഞ്ഞു. കഥാപാത്രങ്ങൾ ഇടയ്ക്കിടെ തന്നെ ആലോസരപ്പെടുത്താറുണ്ടെന്നും പല കാഥാപാത്രങ്ങളെക്കുറിച്ച് വർഷങ്ങൾക്കു ശേഷം ഓർത്ത് അവരെപ്പറ്റി ആലോചിച്ചു സംഘടപ്പെട്ടിട്ടുണ്ടെന്ന് എം മുകുന്ദൻ വ്യക്തമാക്കുന്നു.

ഈ പരിപാടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സമാജം സാഹിത്യ വിഭാഗം സെക്രട്ടറി സുധി പുത്തൻ വേലി 39168899 ജയകൃഷ്ണൻ 33537007 എന്നിവരെ വിളിക്കാവുന്നതാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP