Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളീയ സമാജത്തിലെ 'മനുഷ്യജാലിക':ബഹ്‌റൈനിലുടനീളം എസ്.കെ.എസ്.എസ്.എഫ് 'ചലോജാലിക' പ്രചരണ പര്യടനങ്ങൾക്ക് തുടക്കമായി

കേരളീയ സമാജത്തിലെ 'മനുഷ്യജാലിക':ബഹ്‌റൈനിലുടനീളം എസ്.കെ.എസ്.എസ്.എഫ് 'ചലോജാലിക' പ്രചരണ പര്യടനങ്ങൾക്ക് തുടക്കമായി

സ്വന്തം ലേഖകൻ

മനാമ: ഇന്ത്യൻ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഇന്ത്യക്കകത്തും പുറത്തും ഗൾഫ് രാഷ്ട്രങ്ങളിലുമായി എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജത്തിലെ പരിപാടിയുടെ പ്രചരണ പ്രവർത്തനങ്ങൾ ഊർജ്ജിതമായി.

പരിപാടിയുടെ ഭാഗമായി ബഹ്‌റൈനിലെ വിവിധ ഏരിയാ കേന്ദ്രങ്ങളിലും സംഘടനാ ആസ്ഥാനങ്ങളിലുമായി നടന്നു വരുന്ന 'ചലോജാലിക' പ്രചരണ പര്യടനത്തിന്റെ ഉദ്ഘാടനം സമസ്ത ബഹ്‌റൈൻ ട്രഷറർ എസ്.എം അബ്ദുൽ വാഹിദ് 'ചലോജാലിക' ക്യാപ്റ്റൻ ശമീർ പേരാമ്പ്രയ്ക്ക് പതാക കൈമാറി നിർവ്വഹിച്ചു. ഉസ്താദ് അശ്‌റഫ് അൻവരി ചേലക്കര പ്രാർത്ഥന നടത്തി. സമസ്ത ബഹ്‌റൈൻ - എസ്.കെ.എസ്.എസ് എഫ് ഭാരവാഹികളും പ്രധാന പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ജനു.24ന് വെള്ളിയാഴ്ച രാത്രി 8.30ന് ബഹ്‌റൈൻ കേരളീയ സമാജത്തിലാണ് മനുഷ്യജാലിക സംഘടിപ്പിക്കുന്നത്. ബഹ്‌റൈനിലെ മത-സാമൂഹിക-സാസ്‌കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും. കൂടുതൽ വിവരങ്ങൾക്ക്- +973 3953 3273, 3606 3412.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP