Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സബർമതി കൾച്ചറൽ ഫോറം സംഘടിപ്പിച്ച ഗ്ലോറിയ മ്യൂസിക്കൽ നൈറ്റ് അവിസ്മരണീയമായി

സബർമതി കൾച്ചറൽ ഫോറം സംഘടിപ്പിച്ച ഗ്ലോറിയ മ്യൂസിക്കൽ നൈറ്റ് അവിസ്മരണീയമായി

സ്വന്തം ലേഖകൻ

മനാമ: ബഹറിനിലെ സാധാരണ തൊഴിലാളികളുടെ ഇടയിൽ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന സബർമതി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഗ്ലോറിയ മ്യൂസിക്കൽ നൈറ്റ് എന്ന പേരിൽ സംഗീത നിശ സംഘടിപ്പിച്ചു. സബർമതി പ്രസിഡണ്ട് സാം സാമുവലിന്റെ അധ്യക്ഷതയിൽ ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടന്ന പരിപാടിയിൽ ബഹറിനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

കെസ്റ്റർ ആന്റണി ,സലാം മമ്പാട്ടുമൂല ,ജോയ് ജോസഫ്, സേതുരാജ് കടയ്ക്കൽ എന്നിവരെയും ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. സബർമതി കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി സാബു സക്കറിയ, ഇന്ത്യൻ ക്ലബ് പ്രസിഡണ്ട് സ്റ്റാലിൻ ജോസഫ്, ജനറൽ സെക്രട്ടറി ജോബ് ജോസഫ്, ഷെമിലി പി ജോൺ , സോമൻ ബേബി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ക്രിസ്തീയ ഭക്തി ഗാനരംഗത്തെ പ്രശസ്തനായ കെസ്റ്റർ ആന്റണിയുടെ നേതൃത്വത്തിൽ സംഗീത പരിപാടി അരങ്ങേറി.ആലപ്പുഴയിലെ തകഴിയിലെ ഒരു നിർധന കുടുംബത്തിന് വീടുവയ്ക്കാൻ സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ബഹറിനിൽ ആദ്യമായി എത്തിയ കെസ്റ്റർ ആന്റണിയുടെ സംഗീത നിശ കാണികൾക്കു വേറിട്ട അനുഭവമാണ് സമ്മാനിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP