Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രൊഫ. നരേന്ദ്ര പ്രസാദ് അനുസ്മരണ നാടക മത്സരം 25 മുതൽ

പ്രൊഫ. നരേന്ദ്ര പ്രസാദ് അനുസ്മരണ നാടക മത്സരം 25 മുതൽ

ഹ്‌റൈൻ കേരളീയ സമാജത്തിന്റെ അരങ്ങ് നാടക രാവുകളാൽ പ്രജ്ജ്വലവും വർണ്ണാഭവവുമാകുന്നു. ലോക നാടകങ്ങളുടെ ഗതി വിഗതികളും സഞ്ചാരങ്ങളും അറിയുകയും നോക്കി കാണുകയും അവയിലൂടെ മാറ്റങ്ങൾ ഉൾക്കൊള്ളുകയും വളരുകയും ചെയ്യുന്ന ബഹ്രൈനിലെ നാടക കലാകാരന്മാർ ഉത്സവ തിമിർപ്പോടെയും മത്സരാവേശത്തോടെയും ഒത്തു ചേരുകയാണ്.

അഭിനയ രീതികളും വെളിച്ച വിതാനവും സംഗീത സങ്കലനവും രംഗ സജ്ജീകരണങ്ങളുമൊക്കെ മാറ്റുരയ്ക്കപ്പെടുന്ന ഈ വേദി നാടക ആസ്വാദകർക്ക് ഒരു പുത്തൻ അനുഭവമായിരിക്കുമെന്ന് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട്   ജി കെ നായർ,ജനറൽ സെക്രെട്ടറി മനോജ് മാത്യു എന്നിവർ അഭിപ്രായപ്പെട്ടു.
 
ബി കെ എസ് സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ പ്രൊഫ:നരേന്ദ്ര പ്രസാദ് അനുസ്മരണ നാടക മത്സരം ഈ മാസം 25 ാം തീയതി മുതൽ ആരംഭിക്കുന്നു. അഞ്ചു രാത്രികളിലായി ഒമ്പത് നാടകങ്ങളാണ് സമാജത്തിന്റെ വേദിയിൽ, നാട്ടിൽ നിന്നും എത്തുന്ന പ്രശസ്തനായ വിധികർത്താവിനും പ്രേക്ഷകർക്കും മുന്നിൽ മാറ്റുരയ്ക്കപ്പെടുന്നത്.
 
നാടകങ്ങളുടെ അവതരണ ക്രമം താഴെ ചേർക്കുന്നു:
25 ാം തീയതി രാത്രി 8 മണിക്ക് ഉദ്ഘാടനത്തോട് അനുബന്ധിച്ച് ശ്രീ ജോർജ് ജേക്കബ്  അവതരിപ്പിക്കുന്ന നാടകം 'അഭയ തീരം 'സംവിധാനം ഷിജു ജോൺ
26 ാം തീയതി രാത്രി 8 മണിക്ക് എൻ കെ വീരമണി അവതരിപ്പിക്കുന്ന നാടകം 'പാമരനാം പാട്ടുകാരൻ 'സംവിധാനം മിജോഷ് മൊറാഴ 26 ാം തീയതി രാത്രി 9 മണിക്ക് ഫാത്തിമ കമീസ് അവതരിപ്പിക്കുന്ന നാടകം 'അഗസ്റ്റിൻ ജോസഫിന്റെ സ്വർഗ്ഗ യാത്ര' സംവിധാനം എസ് ആർ ഖാൻ,27 ാം തീയതി രാത്രി 8 മണിക്ക് ശ്രീജിത്ത് അവതരിപ്പിക്കുന്ന നാടകം  'ഒറ്റ്' സംവിധാനം സാം കുട്ടി പട്ടംകിരി.
27 ാം തീയതി രാത്രി 9 മണിക്ക് ശ്രീമതി ഷീജ ജയൻ അവതരിപ്പിക്കുന്ന നാടകം ' കവല ' സംവിധാനം നിദേഷ് എടപ്പാൾ, 28 ാം തീയതി രാത്രി 8 മണിക്ക്  ശിവ കുമാർ കൊല്ലറോത്ത് അവതരിപ്പിക്കുന്നനാടകം ' വാടക മുറിയിലെ കൊലപാതകം. സംവിധാനം വിഷ്ണു ബി നായർ 28 ാം തീയതി രാത്രി 9 മണിക്ക് രജിത്ത് പി നായർ അവതരിപ്പിക്കുന്ന നാടകം ' ആയുധങ്ങളും ഇവിടെ കരയുകയാണ്' സംവിധാനം അനീഷ് മടപ്പള്ളി 29 ം തീയതി രാത്രി 8 മണിക്ക് ഹരീഷ് മേനോൻ അവതരിപ്പിക്കുന്ന നാടകം 'കക്കേഷ്യയിലെ ഒരു കടുവ കുട്ടികളെ തേടുന്നു: സംവിധാനം ഹരീഷ് മേനോൻ 29 ാം തീയതി രാത്രി 9 മണിക്ക് എം തരുൺ കുമാർ അവതരിപ്പിക്കുന്ന നാടകം ' കൊളാഷ് ' സംവിധാനം ബെൻ സുഗുണ ൻ.
30 ാം തീയതി രാത്രി 8 മണിക്ക് ഫല പ്രഖ്യാപനവും സമ്മാനദാനവും.എല്ലാ നാടകാസ്വദകരെയും ഈ നാടക രാവുകളിലേക്ക് സ്വാഗതം ചെയ്യുന്നതായി ബഹ്‌റൈൻ കേരളീയ സമാജം ഭാരവാഹികൾ അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് മനോഹരൻ എസ് പി 32301547 വിളിക്കാവുന്നതാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP