Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസിൽ ബഹറിൻ ദേശീയ ദിനം ആഘോഷിച്ചു

ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസിൽ ബഹറിൻ ദേശീയ ദിനം ആഘോഷിച്ചു

ന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസിൽ വർണ ശബളമായ പരിപാടികളോടെ ബഹറിൻ ദേശീയ ദിനം ആഘോഷിച്ചു . ഇസ ടൗൺ ജഷന്മൽ ഓഡിറ്റോറിയത്തിൽ വ്യാഴാഴ്ച രാവിലെ നടന്ന വർണാഭമായ പരിപാടികളിൽ ദേശീയ വസ്ത്രമണിഞ്ഞു പതാകയും കയ്യിലേന്തി കുട്ടികൾ അണിനിരന്നു. സ്‌കൂളിലെ അറബിക് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ദേശീയ ദിനം ആഘോഷിച്ചത്.

ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ ദേശീയ പതാക ഉയർത്തി. വൈസ് ചെയർമാൻ ജയഫർ മൈദാനി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി , വൈസ് പ്രിൻസിപ്പൽമാർ , സ്റ്റാഫ്, സ്‌കൂൾ വിദ്യാർത്ഥികൾ സന്നിഹിതരായിരുന്നു. വിദ്യാർത്ഥികൾക്കിടയിൽ ദേശീയ ദിനങ്ങളുടെ നിർണായക പ്രാധാന്യം പ്രതിഫലിപ്പിക്കുന്നതിനുള്ള അറബിക് വകുപ്പിന്റെ സമർപ്പിത പരിശ്രമങ്ങളെ പ്രിൻസ് എസ് നടരാജൻ അഭിനന്ദിച്ചു.

ബഹറിൻ മതപരമായ വൈവിധ്യം, സഹിഷ്ണുത, സഹവർത്തിത്വം എന്നിവയ്ക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. അറബിക് വിഭാഗം മേധാവി റുഖയ എ റഹിം സ്വാഗതം പറഞ്ഞു. നേരത്തെ വിശുദ്ധ ഖുർആൻ പാരായണത്തോടെയും, ദേശീയഗാന ആലാപനത്തോടെയും ബഹറിൻ ദേശീയ ദിന ആഘോഷ പരിപാടികൾ ആരംഭിച്ചു. പരമ്പരാഗത നൃത്തങ്ങൾ ഉൾപ്പെടെ വിവിധ സാംസ്‌കാരിക പരിപാടികൾ അരങ്ങേറി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP