Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹ്റൈൻ നവകേരള, മനാമ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബഹ്റൈൻ നവകേരള, മനാമ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: ബഹ്റൈൻ നവകേരള, മനാമ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ' രക്തദാനം മഹാദാനം ' എന്ന ആശയം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം വെച്ച് 13 - 07 - 18 വെള്ളിയാഴ്ച രാവിലെ 7 മുതൽ 12 മണി വരെ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പിന്റെ ഉൽഘാടനം ഗൾഫ് മാധ്യമം ബ്യൂറോ ചീഫ്, ഷമീർ മുഹമ്മദ് നിർവഹിച്ചു. രക്തം വിയർപ്പാക്കി അധ്വാനിക്കുന്ന പ്രവാസികൾ രക്തദാനത്തിലൂടെ സഹജീവികളോടുള്ള കാരുണ്യം പ്രകടിപ്പിക്കുകയാണെന്നും നവകേരള ഇതിനു മുൻപ് ചെയ്തിട്ടുള്ള പല ജീവകാരുണ്യ പ്രവർത്തനങ്ങളെ പോലെ തന്നെ ഇതും വളരെ അഭിനന്ദനാർഹമായ പരിപാടിയാണെന്നും ഉൽഘാടന സന്ദേശത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ഗൾഫ് മാധ്യമം സെയിൽസ് മാനേജർ, ശ്രീ. ജലീലും ചടങ്ങിൽ പങ്കെടുത്തു.

നവകേരള സൽമാനിയ യൂണിറ്റ് സെക്രട്ടറി, അസീസ് ഏഴംകുളം സ്വാഗതവും, ശ്രീ. ഇ. ടി. ചന്ദ്രൻ (കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ), . ഷാജി മൂതല (കേന്ദ്ര സെക്രെട്ടറി ), രജീഷ് പട്ടാഴി (മനാമ മേഖല സെക്രെട്ടറി ) എന്നിവർ ആശംസകളും അറിയിച്ചു. ഉഷാദ് (നവകേരള മനാമ സെൻട്രൽ യൂണിറ്റ് സെക്രെട്ടറി )നന്ദി അറിയിച്ചു. പ്രസ്തുത പരിപാടിയിൽ നവകേരള പ്രവർത്തകർക്ക് പുറമെ നിരവധി ആളുകൾ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP