Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒഐസിസി യൂത്ത് വിങ് ഷുഹൈബ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

ഒഐസിസി യൂത്ത് വിങ് ഷുഹൈബ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

ഹ്റൈൻ ഒഐസിസി യൂത്ത് വിങ് ന്റെ നേതൃത്വത്തിൽ കണ്ണൂരിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ട ഷുഹൈബ് ന്റെ ഒന്നാം രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി ഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു . ഒഐസിസി യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹത്തിന്റെ നേതൃത്വത്തിൽ ഒഐസിസി ഓഫീസിൽ വെച്ച് നടന്ന അനുസ്മരണ സമ്മേളനത്തിൽ ഷുഹൈബ് സ്മൃതി മണ്ഡപത്തിൽ ഒഐസിസി ഭാരവാഹികളും പ്രവർത്തകരും പുഷപർച്ചന നടത്തി.

ഒഐസിസി യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം അദ്ധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനം ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. സോഷ്യലിസം ,ജനാതിപത്യം എന്നീ വാക്കുകൾ ഉച്ചത്തിൽ വിളിച്ചു പറയുകയും തങ്ങൾക്ക് സ്വാധീനമുള്ള മേഖലകളിൽ അവ നടപ്പിലാക്കാതെ ഏകാധിപത്യ പ്രവണതയോട് കൂടി മറ്റ് ജനാതിപത്യ പാർട്ടി പ്രവർത്തകരെ നിഷ്‌കരുണം ഇല്ലായ്മചെയ്തു കൊലപാതക രാഷ്ട്രീയത്തിന്റെ വിത്ത് വിതക്കുന്ന സിപിഎം സമൂഹത്തിൽ ഇരട്ടത്താപ്പിന്റെ വക്താക്കളായി മാറുകയാണ് .ഈ അക്രമ കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനങ്ങൾ ബാലറ്റിലൂടെ മറുപടി നൽകുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ രാജു കല്ലും പുറം പറഞ്ഞു.

ഒഐസിസി യൂത്ത് വിങ് വൈസ് പ്രസിഡന്റ് സുനിൽ കെ ചെറിയാൻ സ്വാഗതം പറഞ്ഞു. . ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നംന്താനം മുഖ്യ പ്രഭാഷണം നടത്തി . ഒഐസിസി ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം ,വൈസ് പ്രസിഡന്റ് ലത്തീഫ് ആയഞ്ചേരി ,സെക്രട്ടറി ജവാദ് വക്കം ,യൂത്ത് വിങ് വൈസ് പ്രസിഡന്റ്മാരായ മുഹമ്മദ് ഷമീം , ബാനർജി ഗോപിനാഥൻ , മഹേഷ് ഡാനി , ജാലീസ് .കെ.കെ , യൂത്ത് വിങ് ജനറൽ സെക്രട്ടറി അനു ബി കുറുപ്പ് , സെക്രട്ടറിമാരായ നിസാർ കുന്നംകുളത്തിങ്കൽ ,ആകിഫ് നൂറ, പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി , ഒഐസിസി ജില്ലാ പ്രസിഡന്റ് മാരായ ജമാൽ കുറ്റിക്കാട്ടിൽ ,രാഘവൻ കരിച്ചെരി ,ഷിബു കോട്ടയം , അഷ്റഫ് കണ്ണൂർ ,നിസാമുദ്ധീൻ കൊല്ലം , സെക്രട്ടറിമാരായ ബിജുപാൽ ,സുരേഷ് പുണ്ടൂർ ഒഐസിസി യൂത്ത് വിങ് ഭാരവാഹികളായ റംഷാദ് ,റഷീദ് , രഞ്ജൻ ,റിജിത്ത് ,പ്രസാദ് ,നിതിൻ ,സാഹിർ മലോൽ , ബിവിൻ , വിൽസൺ സജു കുറ്റിനിക്കാട്ടിൽ ,ഷിബിൻ മുനീർ ,അനിൽ കോഴിക്കോട് ,മിൽട്ടൺ ,സാഹിർ പേരാമ്പ്ര ,ഫക്രുദ്ധീൻ , വനിതാവിഭാഗം പ്രസിഡന്റ് ഷീജ നടരാജ്, ബ്രൈറ്റ് , തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.ഒഐസിസി സെക്രട്ടറി ബിനു പാലത്തിങ്കൽ നന്ദി പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP