Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീണ്ടും വിവാദത്തിന് തിരികൊളുത്തി ഒഐസിസി; ദേശീയ കമ്മിറ്റി പുറത്തിറക്കിയ കലണ്ടറിൽ കരുണാകരന്റെ പടം ഒഴിവാക്കി എംഎം ഹസ്സന്റെ പടം വച്ചത് വിവാദമാകുന്നു; പരസ്പരം പോരടിച്ച് അംഗങ്ങൾ

വീണ്ടും വിവാദത്തിന് തിരികൊളുത്തി ഒഐസിസി; ദേശീയ കമ്മിറ്റി പുറത്തിറക്കിയ കലണ്ടറിൽ കരുണാകരന്റെ പടം ഒഴിവാക്കി എംഎം ഹസ്സന്റെ പടം വച്ചത് വിവാദമാകുന്നു; പരസ്പരം പോരടിച്ച് അംഗങ്ങൾ

മനാമ:പുതുവർഷം പിറന്നതോടെ വിവാദങ്ങൾക്ക് തിരി തെളിയുകയാണ് ഓ ഐ സി സി യിൽ.2016 ൽ ഓഐ സി സി ദേശീയ കമ്മറ്റി പുറത്തിറക്കിയ കലണ്ടറിൽ കെ കരുണാകരന്റെ പടം ഒഴിവാക്കിയതാണ് വിവാദങ്ങൾക്ക് വഴി തെളിച്ചത്. ഓ ഐ സി സി ദേശീയ കമ്മറ്റി പുറത്തിറക്കിയ കലണ്ടറിൽ നിന്നും കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാവ് ഒഴിവാക്കപ്പെട്ടത് വിണ്ടും ചർച്ചയ്ക്ക് വഴിതെളിയിച്ചിരിക്കുകയാണ്്

.ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും ഇടം പിടിച്ചപ്പോൾ ലീഡറുടെ പടം ഉൾപ്പെടുത്താത്താണ് അംഗങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടാക്കിയിരിക്കുന്നത്.കലണ്ടർ പ്രിന്ററ് ചെയ്യുന്നതിന് മുൻപ് തന്നെ ഈ കാര്യം ദേശീയ പ്രസിഡന്റ്ിനെ അറിയിച്ചിരുന്നതാണെന്നും കെ കരുണാകരൻ ഓ ഐ സി സി യുമായി ബന്ധമില്ലാത്ത ആളാണെന്ന് പ്രസിഡന്റ് മറുപടി നല്കിയതായുംഗ്‌ളോബൽ കമ്മറ്റി അംഗം വി കെ സയ്താലി ആരോപിക്കുന്നു.

ലീഡറുടെ പടം വെക്കണം എന്ന് അഭിപ്രായപ്പെട്ടത് ഗ്രൂപ്പിന്റെ ഭാഗമായിട്ടല്ലെന്നും അദ്ദേഹം ഇന്ന് കേരളത്തിൽ ആദരിക്കപ്പെടുന്ന ഒരു ജനകീയനായ നേതാവ് എന്ന രീതിയിലാണെന്നും സെയ്താലി പറയുന്നു. എന്നാൽ തന്റ്‌റെ അഭിപ്രായത്തെ ഒരു ഗ്രൂപ്പിന്റെ ഭാഗമായി ചിത്രീകരിക്കുവാനുള്ള ശ്രമം നടക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു .ഈ നടപടിക്കതിരെ തന്റ്‌റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

കലണ്ടർ വിവാദം ഉണ്ടായപ്പോൾ തന്നെ പ്രസിടന്റിന്റെ ഈ വിവരം ധരിപ്പിച്ച്ചതാണ് എന്നും എന്നാൽ കലണ്ടർ പ്രിന്റ് ചെയ്തു എന്ന ന്യായം പറഞ്ഞ് ഒഴിവാകുവാൻ ശ്രമിക്കുകയാണ് പ്രസിഡന്റ്‌റ് ചെയ്തത് എന്നും ഓ ഐ സി സി നേതാവും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ബഷീർ അംബലായി അഭിപ്രായപ്പെട്ടു.ദേശീയ തലം മുതൽ താഴെ തട്ട് വരെയുള്ള നേതാക്കളുടെ പടം വച്ച് കലണ്ടർ ഇറക്കിയപ്പോൾ കരുണാകരന്റ്‌റെ പടം മാത്രം എങ്ങനെ ഒഴിവായി എന്ന് അദ്ദേഹം ചോദിച്ചു .ഇത് ചോദ്യം ചെയ്ത തന്നോട് വളരെ മോശമായ രീതിയിലാണ് പ്രസിഡന്റ്‌റ് സംസാരിച്ചത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

2015 ൽ കലണ്ടർ അടിക്കുവാൻ തെരഞ്ഞെടുത്ത അഞ്ചംഗ കമ്മറ്റിയുടെ നേതൃത്വത്തിലാണ് അന്ന് മുടങ്ങിയ കലണ്ടർ നിർമ്മാണം 2016 ൽ പൂർത്തീകരിച്ചത് .കഴിഞ്ഞ ദിവസം പത്തനംതിട്ട ഡിസിസി പ്രസിടന്റ്‌റ് മോഹൻരാജ് ആണ് കലണ്ടർ പ്രകാശനം ചെയ്തത്.എന്നാൽ അന്ന് പ്രകാശനം ചെയ്യുവാനുള്ള കലണ്ടർ മാത്രമേ അച്ചടിച്ചിട്ടുണ്ടായിരുന്നോള്ളൂ.

പല ജില്ല കമ്മറ്റികളും ലീഡറുടെ പടം ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് തന്നെ പ്രതിഷേധം അറിയിച്ചിട്ടുണ്ട് എന്ന് ബഷീർ അംബലായി പറഞ്ഞു .അടുത്ത ദേശീയ കമ്മറ്റിയിൽ ഈ വിഷയം ശക്തമായി അവതരിപ്പിക്കുമെന്നും ബഷീർ അമ്പലായി വ്യക്തമാക്കി

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP