Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിമർശനങ്ങളോട് തോക്ക് കൊണ്ട് മറുപടിപറയാത്ത പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്:ഷാഫി പറമ്പിൽ

വിമർശനങ്ങളോട് തോക്ക് കൊണ്ട് മറുപടിപറയാത്ത പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്:ഷാഫി പറമ്പിൽ

മനാമ :ബഹ്റൈൻ ഒഐസിസി യൂത്ത് വിങ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി മുതൽ ഗൗരി വരെ എന്ന പേരിൽ ഫാസിസ്റ്റ് വിരുദ്ധ സംഗമ സദസ്സ് സംഘടിപ്പിച്ചു. ഉമ്മുൽഹസ്സം ബാങ്കോക്ക് റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ യൂത്ത്‌വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം അധ്യക്ഷത വഹിച്ചു. പരിപാടിയിൽ യൂത്ത്‌വിങ് വൈസ് പ്രസിഡന്റ് മഹേഷ് സ്വാഗതം പറഞ്ഞു. ഫാസിസ്റ്റ് വിരുദ്ധ സംഗമംയൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു.

വിമർശനങ്ങളെ സഹിഷ്ണുതയോടെ നേരിടുന്ന പാരമ്പര്യമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനുള്ളത് ,ഭരണകൂടത്തെ വിമർശിക്കുന്നവരെ കൊന്നൊടുക്കുന്ന ബിജെപിയുടെ ഫാസിസ്റ്റ് നിലപാടിനെ ചെറുത്ത് തോൽപ്പിക്കേണ്ടത് ഇന്ത്യയുടെ നിലനിൽപ്പിന്റെ ആവശ്യകതയാണ് .തിരഞ്ഞെടുപ്പുകളിൽ വിജയിക്കുക എന്നതിനേക്കാൾ സഹിഷ്ണുതയുള്ള
ഫാസിസത്തിന്റെ ഭീകരത ഇല്ലാത്ത മതേതര ഇന്ത്യയെ തിരിച്ച് കൊണ്ട് വരാൻ ജനാതിപത്യമതേതരത്വ കക്ഷികൾ ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്

ഫാസിസം അതിന്റെ സകല അതിർവരമ്പുകളും ഭേതിച്ച് ഇന്ത്യയെ മൊത്തം കാർന്ന് തിന്ന്‌കൊണ്ടിരിക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ ജനാതിപത്യ മതേതരത്വ വിശ്വാസികൾഒന്നിച്ച് നിൽക്കണമെന്നും ഫാസിസത്തിനെതിരെ ഉള്ള പോരാട്ടത്തിൽ ഇന്ത്യൻ നാഷണൽകോൺഗ്രസ്സ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ശക്തമായി മുൻനിരയിൽ നിന്ന്‌നയിക്കുമെന്നും അദ്ദേഹം പറഞ്ഞു . കോൺഗ്രസ് അധികാരത്തിൽ ഇരിക്കുമ്പോൾകോൺഗ്രസ്സിന്റെ പലനേതാക്കളെയും അതി നിശിതമായ ഭാഷയിൽ പലരും വിമർശിച്ചിട്ടുണ്ടെങ്കിലും അവരാരുടെയും ജീവനോ ശരീരത്തിനോ ഒരു പോറൽ പോലുംഏറ്റിട്ടില്ല .എന്നാൽ ഇന്ന് ബിജെപി ഗവൺമെന്റിനെ വിമർശിക്കുന്നവരെ കൊന്ന്തള്ളി എതിർ സ്വരങ്ങൾ ഇല്ലാതാക്കുന്ന ഫാസിസമാണ് ഇന്ത്യയിൽ നടപ്പിലാക്കുന്നത്.ഭക്ഷണത്തിലും എഴുത്തിലും സാധാരണക്കാരന്റെ ജീവിതത്തിലുടനീളം ഫാസിസ്റ്റ്ശക്തികൾ ഇടപ്പെട്ട് ഭീതിജനകമായ ഒരവസ്ഥ സൃഷ്ടിക്കുകയാണ്.ഇതിനെ ശക്തമായിപ്രതിരോധിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാത്രമേ ഉള്ളൂ എന്ന യാഥാർഥ്യം ഇന്ത്യൻജനത മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. തങ്ങൾക്കനുകൂലമായി സംസാരിക്കാത്തമാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമമാണ് രാജ്യത്ത്നടന്ന് കൊണ്ടിരിക്കുന്നത്. നമുക്ക് ഭക്ഷിക്കാനും കുടിക്കാനും ചിന്തിക്കാനുംപ്രവർത്തിക്കാനുമുള്ള സ്വാതന്ത്യത്തെ അടിച്ചമർത്തുന്ന ഏകാധിപത്യശക്തികൾക്കെതിരെ യുവാക്കളുടെ കൂട്ടായ്മകൾ രൂപപ്പെട്ട വരേണ്ടത് ഇന്ത്യയുടെഭാവിക്ക് അത്യാവശ്യമാണെന്നും അതിന് ഇത് പോലുള്ള സദസ്സുകൾ കൂടുതൽ പ്രചോദനംനൽകുമെന്നും.അദ്ദേഹം പറഞ്ഞു.ഫാസിസ്റ്റ് വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷാഫിപറമ്പിൽ.

പരിപാടിയിൽ ഒഐസിസി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ,ഒഐസിസിപ്രസിഡന്റ് ബിനു കുന്ദംന്താനം ,ഒഐസിസി ജനറൽ സെക്രട്ടറിമാരായ ബോബി പാറയിൽ ,ഗഫൂർഉണ്ണികുളം ,യൂത്ത് വിങ് വൈസ് പ്രസിഡന്റ് സുനിൽ കെ ചെറിയാൻ ,ഷമീം കെ സി ,ജനറൽസെക്രട്ടറി മാരായ ലിജോ മാത്യു , സൈഫിൽ മുണ്ടേത്ത് ,സെക്രട്ടറിമാരായ അൻസിൽകൊച്ചൂടി ,ബിനു പാലത്തിങ്കൽ ,തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു,

ഒഐസിസി ദേശീയ വൈസ് പ്രസിഡന്റ് ല്ത്തീഫ് ആയഞ്ചേരി ,വെൽഫെയർ സെക്രട്ടറി മനുമാത്യു ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡണ്ട് ചെമ്പൻ ജലാൽ ,കോഴിക്കോട് ജില്ലപ്രസിഡന്റ് ജമാൽ കുറ്റിക്കാട്ടിൽ ,തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ഷാജിപൊഴിയൂർ ,പാലക്കാട് ജില്ലാ പ്രസിഡന്റ് ജോജി ,കൊല്ലം ജില്ലാ പ്രസിഡന്റ്‌നിസാം ,ഒഐസിസിലേഡീസ് വിങ് പ്രസിഡന്റ് ഷീജ നടരാജ് ,യൂത്ത് വിങ് ഭാരവാഹികളായ നൗഷാദ്,എബിൻ ,നിസാർ,മാർട്ടിൻ ,ശ്രീജിത്ത് ,നിഥിൻ ,പ്രസാദ് ,പ്രജിത്ത് ,രഞ്ജൻ റിജിത്ത് ,സഹൽ ,തോമസ്,മുബീഷ് ,ഉല്ലാസ് ,ശിഹാബ് മഞ്ചേരി ,ഫക്രുദീൻ ,സുമേഷ് ,ഷാഹിർ ,ആകിഫ് നൂറ ,ഭാസ്‌കർ,റംഷീർ റംഷി ,തമീം ,റംഷാദ് അയിലക്കാട് സുമേഷ് ആനേരി , അജി ,സൽമാൻ ഫാരിസ്,അനിൽ കൊല്ലം വിവിധ ജില്ലാകമ്മിറ്റി നേതാക്കൾ ഏറിയ കമ്മിറ്റി ഭാരവാഹികൾതുടങ്ങിയവർ സംബന്ധിച്ചു.

റിഫ ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി രഞ്ജൻ ന്റെ നേതൃത്വത്തിൽ നടത്തിയ
കലാപരിപാടികൾ ശ്രദ്ധേയമായി .യൂത്ത് വിങ് ജനറൽ സെക്രട്ടറി ബാനർജി ഗോപിനാഥൻ നന്ദി പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP