Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഓണസദ്യയിലൂടെ സീറോമലബാർ സോസൈറ്റി അംഗങ്ങളുടെ കൈപ്പുണ്യത്തിന്റെ മികവ് അറിഞ്ഞ് ആയിരങ്ങൾ

ഓണസദ്യയിലൂടെ സീറോമലബാർ സോസൈറ്റി അംഗങ്ങളുടെ കൈപ്പുണ്യത്തിന്റെ മികവ് അറിഞ്ഞ് ആയിരങ്ങൾ

സ്വന്തം ലേഖകൻ

സ്വാദിഷ്ടമായ വിഭവങ്ങളുടെ വേറിട്ട ഒരു വസന്തമായിരുന്നു സീറോമലബാർ സോസൈറ്റിയുടെ മഹാ ഓണസദ്യ. സാധ്യമായ വിഭവങ്ങളുടെ അസാധ്യമായ രുചിക്കൂട്ടുകൾ ആയിരുന്നു, സിറോ മലബാർ സോസൈറ്റി യുടെ ഓണസദ്യക്ക് ഏറെ മികവേകിയത്. 1800 ഓളം പേർ രുചിച്ചു നോക്കിയ ഈ ഓണംമഹാസദ്യ, സീറോമലബാർ സോസൈറ്റിയുടെ അങ്കണത്തിൽ സൊസൈറ്റി അംഗങ്ങൾ തന്നെ കൂട്ടമായി പ്രയത്‌നിച്ച് ഒരുക്കിയ വിഭവങ്ങളായിരുന്നുയ

ഇന്ത്യൻ ക്ലബ്ബിൽ നടന്ന ഓണസദ്യക്ക് വിളമ്പിയ പൈനാപ്പിൾ പച്ചടിയും, അവിയലും, സാമ്പാറും അമ്പലപ്പുഴ പാൽപ്പായസവും എല്ലാം കൈപ്പുണ്യത്തിന്റെ മഹാ രുചി തേടുകയായിരുന്നു ഇന്നലെ.ബഹറിൻ ഫിനാൻസ് ജനറൽ മാനേജർ പാൻസിലി വർക്കി ഉദ്ഘാടനം ചെയ്തു. ഓണസദ്യ കഴിച്ചുകൊണ്ട്,ഇത് രുചിക്കൂട്ടുകളുടെ ഉത്സവമാണ് , എന്ന്, കേരള സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള പറഞ്ഞു.

ഈ മഹാ ഓണസദ്യ കഴിക്കാൻ വന്ന ഓരോരുത്തരും നാട്ടിലെ വൃദ്ധസദനങ്ങളിലെ വൃദ്ധരായ മാതാപിതാക്കളുടെ നിഷ്‌കളങ്ക ചിരിക്ക് വഴിമരുന്നിട്ടവരാണെന്നും, നമുക്കെല്ലാവർക്കും അതിന്റെ പുണ്യം കിട്ടുമെന്നും, സിറോ മലബാർ സോസൈറ്റി ഈവർഷം വൃദ്ധസദനങ്ങളിൽ ഒരുക്കിയ ഓണസദ്യയെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് സൊസൈറ്റി പ്രസിഡണ്ട് ചാൾസ് ആലുക്ക പറഞ്ഞു. ചടങ്ങിൽ കേരള സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി എം. പി. രഘു, ഇന്ത്യൻ ക്ലബ് പ്രസിഡണ്ട് സ്റ്റാലിൻ ജോസഫ് ഓണാഘോഷ കമ്മിറ്റി കൺവീനർ സാനിപോൾ, കോർ ഗ്രൂപ്പ് ചെയർമാൻ പോൾ ഉറുവത്ത് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജെയിംസ് മാത്യു സ്വാഗതവും, മഹാ സദ്യ കൺവീനർ റോയി ജോസഫ് നന്ദിയും പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP