Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കന്നി മാസത്തിലും ഓണാഘോഷങ്ങൾ പൊടിപൊടിക്കുന്നു; ഒരു ദിവസം ആറ് സദ്യ വരെയുണ്ട് പ്രവാസി മലയാളികൾ

കന്നി മാസത്തിലും ഓണാഘോഷങ്ങൾ പൊടിപൊടിക്കുന്നു; ഒരു ദിവസം ആറ് സദ്യ വരെയുണ്ട് പ്രവാസി മലയാളികൾ

മനാമ: 'നാട് വിട്ട് നിൽക്കുന്നവർക്ക് എന്ത്ആഘോഷങ്ങൾ  ' ഏത് ആഘോഷം വരുമ്പോഴും പ്രവാസികൾ പറയുന്ന ഭംഗി വാക്കാണിത് . ഇന്ന് ഏറ്റവും നന്നായി വിശേഷദിവസങ്ങൾ ആഘോഷമാക്കി മാറ്റുന്നത് മലയാളി പ്രവാസികളാണ്. ചിങ്ങം ഒന്നിന് തുടങ്ങിയ ഓണാഘോഷം ബഹറിനിൽ ഇപ്പോഴും തുടരുന്നുവെന്നത് അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്.

കഴിഞ്ഞ ഒരു ദിവസം നടന്നത് ആറു സംഘടനകളുടെ ഒണാഘോഷമാണ് .ആറ് ഓണസദ്യയിലും പങ്കെടുത്ത പ്രമുഖരും ഉണ്ട് .ശനിയാഴ്‌ച്ച വൈകിട്ടും ഓണസദ്യയൊരുക്കി സംഘടനകൾ ഓണം ആഘോഷിച്ചു .ക്ഷണിക്കപ്പെട്ട അതിഥികൾക്കാണ് ഓണ സദ്യ വിളമ്പാറുള്ളത്. അതുകൊണ്ട് തന്നെ എല്ലാ പരുപാടികളിലും സ്ഥിരം മുഖങ്ങൾ തന്നെയാണ് കാണാറുള്ളതും .ചുരുക്കം ചില സംഘടനകൾ മാത്രം ലേബർ ക്യാമ്പുകളിൽ ഓണാഘോഷങ്ങൾ സംഘടിപ്പിച്ചതൊഴിച്ചാൽ പവിഴദ്വീപിലെ ഓണാഘോഷം മുൻവർഷങ്ങളിലേത് പോലെ തന്നെ ശീതീകരിച്ച മുറികളിൽ മാത്രമായി ഒതുങ്ങി .പല സംഘടനകളും ഓണാഘോഷങ്ങൾ സംഘടിപ്പിച്ച് സ്‌പോൺസർഷിപ്പിലൂടെ  ലക്ഷങ്ങൾ തങ്ങളുടെ ഫണ്ട് ശേഖരത്തിലേക്ക് സ്വരുക്കൂട്ടി .

പവിഴദ്വീപിലെ ഓണത്തിന് അതിഥികളുടെയും കലാകാരന്മാരുടെയും ഒരു നീണ്ട നിര തന്നെയുണ്ടായിരുന്നു.  ഒരു പ്രാദേശിക സംഘടനയുടെ ഓണാഘോഷം ഉത്ഘാടനം ചെയ്യാനെത്തിയത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആയിരുന്നു എങ്കിൽ മറ്റൊരുഓണാഘോഷം ഉത്ഘാടനം ചെയ്തത് കേരളത്തിലെ സിംഹം ഋഷിരാജ് സിങ്ങാണ്. പതിവിന് വിപരീതമായി ബിജെപി നേതാക്കളും ഈ വർഷം ഓണാഘോഷങ്ങളിൽ പങ്കെടുത്തു.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP