Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊല്ലം പ്രവാസി കമ്യൂണിറ്റി ഓണാഘോഷം സ്വാഗതസംഘം രൂപീകരിച്ചു

കൊല്ലം പ്രവാസി കമ്യൂണിറ്റി ഓണാഘോഷം സ്വാഗതസംഘം രൂപീകരിച്ചു

സ്വന്തം ലേഖകൻ

കൊല്ലം പ്രവാസി കമ്യൂണിറ്റി ബഹ്റൈൻ ഈ വർഷത്തെ ഓണാഘോഷത്തിനായി 35 അംഗ സ്വാഗത സംഘം രൂപീകരിച്ചു. സൽമാബാദ് അൽ ഹിലാൽ മൾട്ടി സ്‌പെഷ്യൽറ്റി മെഡിക്കൽ സെന്ററിൽ വച്ച് 27 സെപ്റ്റംബർ 2019 രാവിലെ 10 മണി മുതൽ വൈകിട്ടു 6 മണി വരെ നീണ്ടു നിൽക്കുന്ന പരിപാടിയിൽ കുട്ടികൾക്കും, മുതിർന്നവർക്കുമായി വിവിധയിനം ഓണക്കളികൾ,ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യ , അംഗങ്ങളുടെ കലാപരിപാടികൾ എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

കൂടാതെ അംഗങ്ങൾക്കായി സൗജന്യ മെഡിക്കൽ ചെക്കപ്പും ഒരുക്കിയിട്ടുണ്ട്. നിസാർ കൊല്ലം സ്വാഗതസംഘം കൺവീനർ ആയി വിവിധ കമ്മറ്റികൾ രൂപീകരിച്ചു. ജഗത് കൃഷ്ണകുമാർ (Venue) , വിനു ക്രിസ്റ്റി (Entertainment), കിഷോർ കുമാർ (Food), രാജ് കൃഷ്ണൻ (Finance), റോജി ജോൺ (Registration) എന്നിവരാണ് മറ്റു കൺവീനർമാർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP