Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹ്റൈൻ കെ എം സി സി 'വരയും വർണ്ണവും' ഓൺലൈൻ ഡ്രോയിങ് മത്സരം സംഘടിപ്പിക്കുന്നു;ഏപ്രിൽ ആറ് തിങ്കളാഴ്ചയാണ് ഓൺലൈൻ മത്സരം

ബഹ്റൈൻ കെ എം സി സി 'വരയും വർണ്ണവും' ഓൺലൈൻ ഡ്രോയിങ് മത്സരം സംഘടിപ്പിക്കുന്നു;ഏപ്രിൽ ആറ് തിങ്കളാഴ്ചയാണ് ഓൺലൈൻ മത്സരം

സ്വന്തം ലേഖകൻ

ബഹ്റൈൻ : കെഎംസിസി കുട്ടികളുടെ അവധിക്കാലം ആനന്ദകരമാക്കാൻ ബഹ്റൈൻ കെ എം സി സി ഒഫീഷ്യൽ ഫേസ് ബുക്ക് പേജിലൂടെ ഒരു സുവർണാവസരമൊരുക്കുന്നു.ഏപ്രിൽ ആറ് തിങ്കളാഴ്ചയാണ് ഓൺലൈൻ മത്സരം ഫേസ് ബുക്ക് പേജിൽ സംഘടിപ്പിച്ചിട്ടുള്ളത് . കൊറോണ ഭീതിയിൽ വീട്ടിൽ തന്നെ കഴിയുമ്പോൾ കുട്ടികളുടെ മാനസിക സംഘർഷം വർധിക്കുന്നു എന്ന പഠനങ്ങൾ പുറത്ത് വന്നു കൊണ്ടിരിക്കെ കുട്ടികളുടെ ഒഴിവ് സമയം ആന്ദകരമാക്കാൻ ബഹ്റൈൻ കെഎംസിസി ഫേസ് ബുക്ക് പേജ് ചിത്ര രചന മത്സരം നടത്തുന്നു .

വരയും വർണ്ണവും എന്ന ചിത്ര രചന മത്സരത്തിലൂടെ ഉദ്ദേശിക്കുന്നത് മത്സരം എന്നതിനപ്പുറത്തേക്ക് വരക്കാൻ കഴിയുന്ന എല്ലാ കുട്ടികൾക്കും അവരവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള വേദിയൊരുക്കുക എന്നതാണ് . അതുകൊണ്ട് തന്നെ മത്സരത്തിൽ പങ്കെടുക്കാനുള്ള നിബന്ധനകൾ വളരെ ലളിതമാണ് . മത്സരത്തിൽ പങ്കെടുക്കുക വഴി കുട്ടികൾക്ക് ഇപ്പോഴത്തെ ഒഴിവുസമയങ്ങൾ മനസ്സിന് പിരിമുറക്കങ്ങൾ ഇല്ലാതെ ഉല്ലാസത്തോടെ വിനിയോഗിക്കാൻ കഴിയുമെന്നാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത് ..

ബഹ്റൈൻ കെ എം സി സി സംഘടിപ്പിക്കുന്ന ഓൺലൈൻ ഡ്രോയിങ് മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ കുട്ടികൾ വരക്കുന്ന ചിത്രങ്ങൾ ഞങ്ങൾക്ക് അയച്ചു തരിക. തെരഞ്ഞെടുക്കുന്ന സൃഷ്ടികൾക്ക് ആകർഷകമായ സമ്മാനങ്ങൾ.രജിസ്‌ട്രേഷൻ ഓൺലൈൻ വഴി സൗജന്യം .

കൂടുതൽ വിവരങ്ങൾക്ക് ഗാരര ആമവൃമശി എന്ന ഒഫീഷ്യൽ ഫേസ് ബുക്ക് പേജ് സന്ദർശിക്കുകയോ 35517498, 39265141, 33172285 എന്നീ മൊബൈൽ നമ്പറുകളിലോ ബന്ധപ്പെടുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP