Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിസ്റ്റർ ലിനിയുടെ അവസാന ആഗ്രഹവും നിറവേറ്റാനൊരുങ്ങി ബഹ്റൈനിലെ സാമൂഹിക കൂട്ടായ്മയായ ഒരുമ; സിസ്റ്റർ ലിനി സ്‌നേഹ സ്മൃതിയിൽ പങ്കെടുക്കാൻ ഭർത്താവ് സജീഷും മക്കളും ബഹ്‌റിനിലേക്ക്

സിസ്റ്റർ ലിനിയുടെ അവസാന ആഗ്രഹവും നിറവേറ്റാനൊരുങ്ങി ബഹ്റൈനിലെ സാമൂഹിക കൂട്ടായ്മയായ ഒരുമ; സിസ്റ്റർ ലിനി സ്‌നേഹ സ്മൃതിയിൽ പങ്കെടുക്കാൻ ഭർത്താവ് സജീഷും മക്കളും ബഹ്‌റിനിലേക്ക്

തുരസേവനത്തിനിടയിൽ നിപ്പ വൈറസ് പിടിപെട്ട് കഴിഞ്ഞവർഷം ജീവൻ നഷ്ട്ടപ്പെട്ട സിസ്റ്റർ ലിനിയുടെ സ്മരണ നിലനിർത്തിക്കൊണ്ടു അവരുടെ ആഗ്രഹം നിറവേറ്റപ്പെടുകയാണ്. മരണ സമയത്ത് ഭർത്താവിന് അവർ എഴുതിയ കത്ത് എല്ലാവരുടെയും ഹൃദയത്തിൽ നൊമ്പരം ഉണ്ടാക്കിയതാണ്.അവരുടെ ഒരു ആഗ്രഹം സ്വന്തം മക്കളെ ഭർത്താവ് ജോലി ചെയ്യുന്ന ബഹറിനിൽ ഒരു പ്രാവശ്യം കൊണ്ട് പോകണം എന്നതായിരുന്നു.

ആ ആഗ്രഹ പൂർത്തീകരണം 'ഒരുമ' എന്ന സാമൂഹിക സംഘടന വഴി നിറവേറപ്പെടുകയാണ്.ഒരുമ ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിന്റ സഹകരണത്തോടെ കോൺവെക്‌സ് ഇവെന്റ്സുമായി ചേർന്ന് മലബാർ ഗോൾഡ് & ഡയമണ്ട്‌സിന്റെ സഹകരണത്തോടെ 2019 ജൂലൈ 12നുവെള്ളിയാഴ്‌ച്ച രാത്രി 7 മണിമുതൽ ഇന്ത്യൻ ക്ലബ്ബിൽ വച്ച് 'സിസ്റ്റർ ലിനി സ്‌നേഹ സ്മൃതി' എന്ന പരിപാടി സംഘടിപ്പിക്കുകയാണ്.

പ്രമുഖ പിന്നണി ഗായകരായ അജയ്ഗോപാൽ ,സിന്ധു പ്രേംകുമാർ എന്നിവർ അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ്ദിനേശ് മാവൂർ, സിസ്റ്റർ ലിനിയുടെ രേഖചിത്രങ്ങൾ ഉൾപ്പെടുത്തി തയാറാക്കുന്ന സാൻഡ് ആര്ട്ട് ,.ഇങ്ങനെ വിവിധങ്ങളായ പരിപാടികൾ അന്നേദിവസം അരങ്ങേറും.ഈ പരുപാടിയിൽ ലിനിയുടെ മാതാവും,ഭർത്താവും ഒരുമയുടെ മുൻ ഭാരവാഹിയും ബഹ്റൈൻ പ്രവാസിയും ആയിരുന്ന സജീഷ്,മക്കളായ സിദ്ധാർഥ്,റിതുൽ എന്നിവരും പങ്കെടുക്കും.'

സ്‌നേഹ സ്മൃതി'എന്ന് പേരിട്ടിരിക്കുന്ന പരുപാടിയിൽ വെച്ച്ബഹറിനിൽ വിവിധ ആശുപത്രികളിൽ ജോലിചെയ്തുവരുന്ന പത്ത് നഴ്‌സുമാരെ, രാഷ്ട്രം ഫ്ളോറിൻസ് നൈറ്റിംഗേൾ ആയി പ്രഖ്യാപിച്ച സിസ്റ്റർ ലിനിയുടെ പേരിൽ ആദരിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP